Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവിസ്മയ കാഴ്ചകളൊരുക്കി...

വിസ്മയ കാഴ്ചകളൊരുക്കി റാസല്‍ഖൈമയില്‍ ജബല്‍ ജൈസ് ഒരുങ്ങുന്നു

text_fields
bookmark_border
വിസ്മയ കാഴ്ചകളൊരുക്കി റാസല്‍ഖൈമയില്‍ ജബല്‍ ജൈസ് ഒരുങ്ങുന്നു
cancel

റാസൽഖൈമ: യു.എ.ഇയുടെ പൂന്തോട്ട നഗരിയായ അൽഐനിലെ ജബൽ ഹഫീത്തിന് ഇനി പൗരാണിക ചരിത്രമുറങ്ങുന്ന റാസൽഖൈമയുടെ ജബൽ ജൈസിന് വഴി മാറാം. വിനോദ സഞ്ചാരികളുടെ പ്രധാന ആക൪ഷണ കേന്ദ്രമായ ജബൽ ഹഫീത്തിന് സമുദ്ര നിരപ്പിൽ നിന്ന് 1249 മീറ്റ൪ ഉയരമുണ്ടെങ്കിൽ 1737 മീറ്റ൪ ഉയരത്തിലാണ് റാസൽഖൈമയുടെ ജബൽ ജൈസിൻെറ സ്ഥാനം. അൽ ഐനിലെ ഗ്രീൻ മുബശ്ശറയിൽ നിന്ന് 11.7 കിലോ മീറ്റ൪ മാത്രമാണ് ജബൽ ഹഫീത്ത് പ൪വതമുകളിലേക്കുള്ള പാതയെങ്കിൽ റാസൽഖൈമയിലെ മനോഹരമായ അറബ് ഗ്രാമമായ ബറൈറാത്തിൽ നിന്ന് 50 കിലോ മീറ്ററോളം സഞ്ചരിച്ചാലാണ് ജബൽ ജൈസ് പ൪വതത്തിൻെറ ഉച്ചിയിലെത്താനാവുക. ഇതിൽ 21 കിലോ മീറ്ററോളം കരുത്തുറ്റ പാറകൾ തുരന്നു നി൪മിച്ച പാതയാണെന്ന പ്രത്യേകതയുമുണ്ട്. നിരവധി ഹെയ൪ പിൻ വളവുകളോടെ മൂന്ന് വരി പാതയാണ് ജബൽ ജൈസിലേക്ക് അധികൃത൪ ഒരിക്കിയിരിക്കുന്നത്. പാതയുടെ നി൪മാണം രണ്ടര കിലോമീറ്റ൪ കൂടി പൂ൪ത്തിയായാൽ സാധാരണക്കാരനും ജബൽ ജൈസ് മലനിരയെ പ്രാപിക്കാം. എങ്കിലും, ഇവിടെ നിന്ന് സാഹസിക യാത്രിക൪ ഫോ൪ വീൽ വാഹനങ്ങളിലൂടെ ചെങ്കുത്തായ പാറക്കെട്ടുകൾ താണ്ടി ജബൽ ജൈസ് മലനിരകളിലേക്ക് കയറുന്നത് ഏവരിലും ഉൾക്കിടലമുണ്ടാക്കുന്ന കാഴ്ചയാണ്.

റാസൽഖൈമയുടെ വിനോദ മേഖലയിൽ വിസ്ഫോടനം സൃഷ്ടിക്കുന്ന ജബൽ ജൈസ് റോഡ് നി൪മാണത്തിന് 2004 ഒക്ടോബറിലാണ് അന്നത്തെ റാസൽഖൈമ ഉപഭരണാധിപനായിരുന്ന ശൈഖ് സഊദ് ബിൻ സഖ൪ ആൽ ഖാസിമിയുടെ നേതൃത്വത്തിൽ തീരുമാനിച്ചത്. 31.3 മില്യൻ ഡോളറാണ് ഇതിൻെറ നി൪മാണത്തിനായി വകയിരുത്തിയത്. 2005ൽ ജനറൽ മെക്കാനിക് കമ്പനി (ജി.എം.സി) നി൪മാണം തുടങ്ങിയെങ്കിലും ഇടക്കാലത്തുണ്ടായ സാമ്പത്തിക മാന്ദ്യം പാതയുടെ നി൪മാണം മന്ദഗതിയിലാക്കുകയായിരുന്നു. മല മുകളിലേക്കുള്ള യാത്രക്ക് രണ്ട് വരിയും തിരികെ യാത്രക്ക് ഒറ്റ വരിയുമായാണ് പാത ഒരുക്കിയിട്ടുള്ളത്. പാതയുടെ ഇരുവശവും കുറ്റമറ്റ രീതിയിലുള്ള ഡിവൈഡറുകൾ യാത്രികരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതാണ്. ഇടവിട്ട ദൂരങ്ങളിൽ വാഹനങ്ങൾ പാ൪ക്ക് ചെയ്യുന്നതിനും യാത്രിക൪ക്ക് വിശ്രമിക്കുന്നതിനുമായി പ്രത്യേക സ്ഥലങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഭാവിയിൽ ഇവിടെ ആധുനിക രീതിയിലുള്ള വിശ്രമ കേന്ദ്രങ്ങൾ നി൪മിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പാതക്കിരുവശവും തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളും നടക്കുന്നുണ്ട്.
പ്രകൃതി മനോഹര കാഴ്ചകൾക്കൊപ്പമുള്ള ജബൽ ജൈസിലേക്കുള്ള യാത്ര സന്ദ൪ശകരുടെ മനം കവരുന്നതാണ്. താപനില ഏറ്റവും കുറവനുഭവപ്പെടുന്ന ജൈസ് മലനിരകളിൽ ഇടക്കിടെ ഉണ്ടാകുന്ന മഞ്ഞ് വീഴ്ച എല്ലാ ഭാഷാ മാധ്യമങ്ങളിലും പ്രാധാന്യപൂ൪വമാണ് പ്രസിദ്ധീകരിക്കപ്പെട്ടുവരുന്നത്. സാഹസിക പ൪വതാരോഹകരുടെ മാത്രം ഉല്ലാസ കേന്ദ്രമായിരുന്ന ജബൽ ജൈസ് മലനിരകൾ റോഡ് നി൪മാണത്തിൻെറ പൂ൪ത്തീകരണത്തോടെ തങ്ങൾക്കും പ്രാപ്യമാകുമെന്ന ആഹ്ളാദത്തിലാണ് സാധാരണക്കാരായ ജനങ്ങളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story