Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightടി.പി കേസ്:...

ടി.പി കേസ്: വി.എസിന്‍െറ പേരില്‍ സി.പി.എം വിമതരിലും ഭിന്നത

text_fields
bookmark_border
ടി.പി കേസ്: വി.എസിന്‍െറ പേരില്‍ സി.പി.എം വിമതരിലും ഭിന്നത
cancel

തൃശൂ൪: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സാക്ഷിയായി വിസ്തരിക്കണമെന്ന് ഇടത് ഏകോപന സമിതി മുൻ പ്രസിഡൻറ് ഡോ. ആസാദ്. തങ്ങൾക്ക് അങ്ങനെ അഭിപ്രായമില്ളെന്ന് ആ൪.എം. പി ഓ൪ഗനൈസിങ് സെക്രട്ടറി എൻ. വേണു. ഈ നിലപാട് സി.പി.എമ്മിനെ സഹായിക്കലാണെന്ന് ഡോ. ആസാദ്. അങ്ങനെ വി.എസിൻെറ പേരിൽ സി.പി.എം വിമതരിലും ഭിന്നത ഉരുണ്ടുകൂടുന്നു. ടി.പി വധം സി.പി.എമ്മിൻെറ അന്തസ്സ് കെടുത്തിയെന്ന് ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വി.എസ് നടത്തിയ പ്രസ്താവനക്ക് പിറകെയാണ് സി.പി.എം ബദൽ അന്വേഷണത്തിൻെറ പേരിൽ ടി.പി. ചന്ദ്രശേഖരനൊപ്പം ഒരിക്കൽ ഒരുമിച്ച് നിന്നവ൪ക്കിടയിലെ അഭിപ്രായഭിന്നത പുറത്ത് വരുന്നത്.
ടി.പി. ചന്ദ്രശേഖരൻ ഇടത് ഏകോപന സമിതി സെക്രട്ടറിയായിരുന്നപ്പോൾ പ്രസിഡൻറ് ആയിരുന്ന ആസാദ് തൻെറ ബ്ളോഗിലെ ലേഖനത്തിലാണ് ടി.പി വധക്കേസിൽ ഏറെ രാഷ്ട്രീയപ്രധാന്യമുള്ള ആവശ്യം ഉന്നയിച്ചത്. ടി.പി വധം സി.പി.എമ്മിൻെറ അന്തസ്സ് കെടുത്തിയെന്ന് വി.എസ് ആവ൪ത്തിച്ച് പ്രസ്താവിക്കുന്നുവെന്നും പാ൪ട്ടിയുടെ പങ്ക് തള്ളിക്കളയാൻ അദ്ദേഹത്തിന് ആവുന്നില്ളെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു. ‘സി.പി.എമ്മിൻെറ പങ്കിനെ സംബന്ധിച്ച സുപ്രധാന വെളിപ്പെടുത്തലാണിത്. അതിനാൽ പ്രതിപക്ഷ നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ വി.എസിനെ കൂടി സാക്ഷിയാക്കി വിസ്തരിക്കേണ്ടത് നിലവിലുള്ള കേസിൽ അത്യാവശ്യമാകുന്നു.’- ആസാദ് അഭിപ്രായപ്പെടുന്നു.
ടി.പി വധത്തിൽ സി.പി.എമ്മിൻെറ അന്വേഷണ റിപ്പോ൪ട്ട് പുറത്ത് വിടാനാവാത്ത സാഹചര്യമാണെന്ന വി.എസിൻെറ നിലപാടിനെ ആസാദ് കുറ്റപ്പെടുത്തുന്നു. ‘പാ൪ട്ടി അന്വേഷണത്തിൽ കണ്ടത്തെിയ കാര്യം നീതിന്യായ വ്യവസ്ഥക്കും അതിൻെറ സംവിധാനങ്ങൾക്കും മുന്നിൽ വെളിപെടേണ്ടതില്ല എന്നാണ് വി.എസും കരുതുന്നത്. കോടതി തെളിവില്ലാതെ വിട്ടയച്ചാൽ അവ൪ രക്ഷപെടട്ടേയെന്ന നിലപാടാണല്ളോ അത്. ഇന്ത്യൻ നിയമവ്യവസ്ഥയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പ്രവൃത്തിയാണി ത്. രാഷ്ട്രീയകക്ഷികളും മതസാമുദായിക സംഘടനകളും ഇതരസംഘടിത രൂപങ്ങളും ഇങ്ങനെയൊരു നിലപാടെടുത്താൽ തക൪ന്നടിയുക ഇന്ത്യൻ ജനാധിപത്യസംവിധാനങ്ങളൊണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ടി.പി കേസുമായി ബന്ധപെട്ട് നടക്കുന്ന വിചാരണകളുടെ ഭാഗമാക്കാനുള്ള നടപടി ബന്ധപ്പെട്ടവരിൽ നിന്നും അടിയന്തരമായി ഉണ്ടാവേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടാണ് ബ്ളോഗ് അവസാനിക്കുന്നത്.
അതേസമയം ടി.പി വധക്കേസിൽ വി.എസിനെ സാക്ഷിയാക്കണമെന്ന നിലപാട് ആ൪.എം.പിക്കില്ളെന്ന് ഓ൪ഗനൈസിങ് സെക്രട്ടറി എൻ. വേണു ‘മാധ്യമ’ത്തോട് പ്രതികരിച്ചു. അത് ആസാദിൻെറ മാത്രം അഭിപ്രായമാണെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന് അരക്കഴഞ്ചെങ്കിലും ആത്മാ൪ഥതയുണ്ടെങ്കിൽ അന്വേഷണ റിപ്പോ൪ട്ട് പുറത്ത് വിടുകയാണ് വേണ്ടതെന്ന് ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമ പറഞ്ഞു. ‘‘സി.പി.എമ്മിൻെറ പങ്ക് തെളിയിക്കാൻ ഏറ്റവും വലിയ തെളിവ് വി.എസിൻെറ പ്രസ്താവനയാണെ’’ന്ന് അവ൪ ചൂണ്ടിക്കാട്ടി. എന്നാൽ, ‘‘ടി.പി വധക്കേസിൽ ആദ്യം മുതൽ തന്നെ സി.പി.എമ്മിൽ നിന്ന് വ്യത്യസ്ത നിലപാട് തുട൪ച്ചയായി എടുക്കുന്ന വി.എസിനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മടികാണിക്കുന്നത് ഫലത്തിൽ സി.പി.എമ്മിനെ സഹായിക്കലാണെന്നാ’’യിരുന്നു ആസാദിൻെറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story