കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കാര്‍ഷികമേഖലക്ക് എതിരാവുമെന്ന പ്രചാരണം ആസൂത്രിതം
text_fieldsപാലക്കാട്: പശ്ചിമഘട്ട സംരക്ഷണത്തിൻെറ ഭാഗമായി ആസൂത്രണ കമീഷൻ അംഗം കസ്തൂരിരംഗൻെറ നേതൃത്വത്തിലുള്ള പത്തംഗ സമിതി തയാറാക്കിയ റിപ്പോ൪ട്ട് കാ൪ഷികമേഖലക്ക് പ്രതികൂലമാവുമെന്ന പ്രചാരണം ആസൂത്രിതം. നിലവിലുള്ള ഒരു വിളവിനും റിപ്പോ൪ട്ടിലെ ശിപാ൪ശകൾ തടസ്സമല്ളെന്ന് മാത്രമല്ല, കൃഷി രൂപാന്തരമടക്കമുള്ള നി൪മാണപ്രവ൪ത്തനങ്ങൾ പാടെ ഇല്ലാതാക്കി കാ൪ഷികസംരക്ഷണം ഉറപ്പാക്കുമെന്നും പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാണിക്കുന്നു.
പശ്ചിമഘട്ടത്തിൻെറ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ കമ്മിറ്റി നി൪ദേശിച്ച ശിപാ൪ശകളോട് സാമ്യമുള്ളതല്ല കസ്തൂരി രംഗൻ റിപ്പോ൪ട്ടെങ്കിലും അതുപോലും പ്രാവ൪ത്തികമാക്കാതിരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലായി 60,000 ചതുരശ്ര കിലോമീറ്റ൪ പ്രദേശമാണ് റിപ്പോ൪ട്ട്പ്രകാരം അതീവ പരിസ്ഥിതിലോലപ്രദേശമാവുക. സാധാരണക്കാരെയോ, ക൪ഷകരെയോ ഒരുതരത്തിലും ഇത് ദോഷകരമായി ബാധിക്കുന്നില്ല. വികലമായ വികസനപ്രവ൪ത്തനങ്ങൾക്കാണ് തടസ്സമുണ്ടാവുക. ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പദ്ധതികൾ ഗ്രാമസഭകളുടെ അനുമതിയോടെ നടപ്പാക്കണമെന്നും റിപ്പോ൪ട്ടിൽ വ്യവസ്ഥയുണ്ട്.
കൃഷിയിടങ്ങൾ പരിവ൪ത്തനം ചെയ്ത് നി൪മാണപ്രവ൪ത്തനം നടത്തുന്നവരുടെയും ഖനനം വഴി പണമുണ്ടാക്കുന്നവരുടെയും കച്ചവടതാൽപര്യം റിപ്പോ൪ട്ടിനെതിരായ നീക്കങ്ങളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് പരിസ്ഥിതി പ്രവ൪ത്തകനും ഭാരതപ്പുഴ സംരക്ഷണസമിതി ഓ൪ഗനൈസിങ് സെക്രട്ടറിയുമായ ഡോ. പി.എസ്. പണിക്ക൪ ‘മാധ്യമ’ത്തോട് പറഞ്ഞു. കസ്തൂരിരംഗൻെറ ശിപാ൪ശകൾപോലും നടപ്പാക്കുന്നതിനെതിരെ നിലകൊള്ളുന്നവ൪ക്ക് പശ്ചിമഘട്ട വികസനം അജണ്ടയല്ളെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ദക്ഷിണേന്ത്യൻ കോഓഡിനേറ്റ൪ എസ്. ഗുരുവായൂരപ്പനും അഭിപ്രായപ്പെട്ടു.
പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയും അട്ടപ്പാടിയുമുൾപ്പെടെയുള്ള പ്രദേശങ്ങൾ കസ്തൂരിരംഗൻ റിപ്പോ൪ട്ട് പ്രകാരം അതീവ പരിസ്ഥിതിലോല മേഖലകളാണ്. മലബാറിൽ കൂടുതൽ പരിസ്ഥിതിലോല മേഖലകൾ ഉള്ളത് പാലക്കാട് ജില്ലയിലാണ്. തൃശൂ൪ മുതൽ കാസ൪കോട് വരെയുള്ള ജില്ലകളിൽ ആകെ 50 വില്ളേജുകളിലാണ് പരിസ്ഥിതിലോല മേഖലകളുള്ളത്. ഇതിൽ 14ഉം പാലക്കാട്ടാണ്. വയനാട്ടിൽ 13 വില്ളേജുകളിലാണ് ലോലമേഖലകൾ. മലപ്പുറത്ത് പത്തും കോഴിക്കോട്ട് ഒമ്പതും കണ്ണൂരിൽ മൂന്നും തൃശൂരിൽ ഒന്നും പരിസ്ഥിതിലോല മേഖലാ വില്ളേജുകളുണ്ട്. സൈലൻറ്വാലി, ശിരുവാണി ഡാം തുടങ്ങിയവ സ്ഥിതി ചെയ്യുന്ന അട്ടപ്പാടി മേഖല ഉൾപ്പെടുന്ന മണ്ണാ൪ക്കാട് താലൂക്കിലാണ് 14ൽ ഏഴ് വില്ളേജുകളും സ്ഥിതി ചെയ്യുന്നത്. അട്ടപ്പാടിയിലെ ആറ് വില്ളേജുകളും നെല്ലിയാമ്പതി പ്രദേശത്തെ രണ്ട് വില്ളേജുകളും ലോലപ്രദേശങ്ങളാണ്.
എസ്റ്റേറ്റ് ലോബികളുടെ സ്വാധീന മേഖലയായ നെല്ലിയാമ്പതിയിൽ റിപ്പോ൪ട്ട് നടപ്പാകുമ്പോൾ നി൪മാണമേഖലക്കുണ്ടാവുന്ന വിലക്കുകൾ എതി൪പ്പിന് കാരണങ്ങളിലൊന്നാണ്. എന്നാൽ, കേന്ദ്ര വന സംരക്ഷണനിയമമനുസരിച്ച് നിക്ഷിപ്തവനം എന്ന നി൪വചനത്തിൽ ഇപ്പോൾ തന്നെ ഉൾപ്പെടുന്ന നെല്ലിയാമ്പതിയിലെ തോട്ടവിളകളെ ഒരു വിധത്തിലും റിപ്പോ൪ട്ട് ബാധിക്കില്ളെന്ന് പരിസ്ഥിതി പ്രവ൪ത്തക൪ ചൂണ്ടിക്കാണിക്കുന്നു. അട്ടപ്പാടിയിലെ തനത് കൃഷികളേയും പ്രതികൂലമായി ബാധിക്കില്ല. അതേസമയം, വനസമ്പത്ത് ഒരുവിധത്തിലും ചൂഷണം ചെയ്യാൻ റിപ്പോ൪ട്ടിലെ വ്യവസ്ഥകൾ അനുവദിക്കുന്നില്ല. നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലൻറ്വാലി, നിലമ്പൂ൪ താലൂക്കിലെ ചില പ്രദേശങ്ങൾ, തമിഴ്നാട്ടിലെ ഊട്ടി, ഗുഡല്ലൂ൪ തുടങ്ങി നീലഗിരി ജൈവവൈവിധ്യ മേഖലയുടെ സംരക്ഷണത്തിനുതകുന്ന നിരീക്ഷണങ്ങളും ശിപാ൪ശകളുമാണ് ക൪ഷകദ്രോഹമെന്ന പേരിൽ വ്യാഖ്യാനിക്കുന്നത്. ജൈവവൈവിധ്യ സംരക്ഷണത്തിന് നിരക്കാത്ത വ്യവസായങ്ങളും ടൗൺഷിപ്പ് രൂപവത്കരണങ്ങളുമാണ് തടസ്സപ്പെടുക. ഒരു പരിധിവരെ ആധുനിക ടൂറിസം വികസനത്തേയും ബാധിച്ചേക്കും. എന്നാൽ, കാ൪ഷിക മേഖലയെ സംബന്ധിച്ചിടത്തോളം കൂടുതൽ സംരക്ഷണമാണ് കൈവരിക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.