കോലഞ്ചേരി പള്ളി പ്രശ്നം: ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി മുഖ്യമന്ത്രി
text_fieldsകോലഞ്ചേരി: കോലഞ്ചേരി പള്ളി പ്രശ്നത്തിൽ യാക്കോബായ വിഭാഗത്തിന് പള്ളി പണിയുന്നതിനുള്ള പണം മുഖ്യമന്ത്രി സ്വന്തം നിലക്ക് കണ്ടത്തെുമെന്ന് സൂചന. പള്ളി നി൪മാണത്തിനായി യാക്കോബായ വിഭാഗം ആവശ്യപ്പെട്ട അഞ്ചുകോടിയാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സ്വന്തം നിലക്ക് നൽകാൻ ധാരണയായത്. ഇതിനായി പ്രശ്ന പരിഹാരത്തിന് താൽപര്യമുള്ള ഇരുസഭയിലെയും പ്രമുഖന്മാരിൽ നിന്ന് ഇതിനാവശ്യമായ പണം കണ്ടത്തൊനാണ് മുഖ്യമന്ത്രി നീക്കം ആരംഭിച്ചത്. കോലഞ്ചേരിയിലെ പ്രമുഖ ഓ൪ത്തഡോക്സ് സഭാംഗം ഇതിനായി രണ്ടുകോടി നൽകാമെന്ന് അറിയിച്ചതായി വിവരമുണ്ട്.
കോലഞ്ചേരി വലിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിന് ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാതോലിക്ക ബസേലിയസ് തോമസ് പ്രഥമൻ ബാവ പള്ളിക്ക് മുന്നിൽ ഉപവാസ പ്രാ൪ഥന യജ്ഞം ആരംഭിച്ചതോടെയാണ് പ്രശ്ന പരിഹാരത്തിനായി ഭരണതലത്തിൽ നീക്കം ആരംഭിച്ചത്. തങ്ങൾക്ക് അനുകൂലമായ ഹൈകോടതി വിധിയത്തെുട൪ന്ന് പള്ളിയുടെ നിയന്ത്രണം ഓ൪ത്തഡോക്സ് വിഭാഗം ഏറ്റെടുത്തതോടെയാണ് യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തുവന്നത്. നേരത്തേ കോലഞ്ചേരി പള്ളി പ്രശ്നത്തിൽ 2011ൽ ഓ൪ത്തഡോക്സ് സഭക്കനുകൂലമായ ജില്ലാ കോടതി വിധി വന്നപ്പോഴും ഇതേ സാഹചര്യം ഉടലെടുത്തിരുന്നു. അന്ന് കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓ൪ത്തഡോക്സ് വിഭാഗം കാതോലിക്ക ബാവയും ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം കാതോലിക്ക ബാവയും രണ്ടാഴ്ചയിലധികമായി കോലഞ്ചേരിയിൽ ഉപവാസ പ്രാ൪ഥന യജ്ഞം നയിച്ചിരുന്നു. അന്ന് പ്രശ്ന പരിഹാരത്തിനായി യാക്കോബായ വിഭാഗത്തിന് കോലഞ്ചേരി വലിയ പള്ളിക്ക് സമീപം പള്ളി പണിയാൻ 80 സെൻറ് സ്ഥലവും അഞ്ചുകോടിയും കോട്ടൂ൪ പള്ളിക്ക് സമീപം രണ്ടേക്ക൪ സ്ഥലവും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാഗ്ദാനം ചെയ്തിരുന്നു. ഓ൪ത്തഡോക്സ് വിഭാഗവുമായി ച൪ച്ച ചെയ്തശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഈ നി൪ദേശം. ഇത് യാക്കോബായ പക്ഷത്തുനിന്ന് ച൪ച്ചയിൽ പങ്കെടുത്ത സുന്നഹദോസ് സെക്രട്ടറി ജോസഫ് മാ൪ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സഭാ സെക്രട്ടറി ജോ൪ജ് മാത്യു എന്നിവ൪ അംഗീകരിച്ചെങ്കിലും സഭാ നേതൃത്വത്തിലെ ഒരുവിഭാഗം തള്ളിയതോടെ പാളുകയായിരുന്നു. ഇക്കുറി ഹൈകോടതി വിധിയും എതിരായതോടെ ഈ നി൪ദേശമെങ്കിലും നടപ്പാക്കിക്കിട്ടാനാണ് യാക്കോബായ പക്ഷം കിണഞ്ഞുശ്രമിച്ചത്.
കഴിഞ്ഞ ആറിന് കോലഞ്ചേരി വലിയ പള്ളിക്ക് മുന്നിൽ കാതോലിക്ക ബാവ പ്രാ൪ഥന യജ്ഞം ആരംഭിച്ചതോടെ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയടക്കമുള്ള യു.ഡി.എഫ് പ്രമുഖരും സ൪ക്കാ൪ നി൪ദേശപ്രകാരം മാ൪ ജോ൪ജ് ആലഞ്ചേരി, ഫിലിപ്പോസ് മാ൪ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നിവരും നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് ഞായറാഴ്ച വൈകുന്നേരം തുട൪ച൪ച്ചകൾക്ക് വഴിയൊരുക്കാനായി കാതോലിക്ക ബാവ പ്രാ൪ഥനയജ്ഞത്തിൽ നിന്ന് പിൻമാറിയത്. പണം നൽകിയുള്ള ഒത്തുതീ൪പ്പിനോട് ഓ൪ത്തഡോക്സ് നേതൃത്വത്തിൽ ഒരുവിഭാഗം കടുത്ത എതി൪പ്പ് അറിയിച്ചതോടെയാണ് പ്രശ്നപരിഹാരത്തിനായി സ്വന്തം നിലക്ക് പണം കണ്ടത്തൊൻ മുഖ്യമന്ത്രി നീക്കം ആരംഭിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലത്തെി നിൽക്കെ ത൪ക്കം നീളുന്നത് യു.ഡി.എഫിന് ദോഷകരമാകുമെന്നതിനാൽ ഈ നീക്കത്തിന് മുന്നണി പിന്തുണയുണ്ടെന്നാണ് വിവരം. ഇതിനിടെ ഒരു ഉറപ്പും ലഭിക്കാതെ പ്രാ൪ഥനയജ്ഞത്തിൽ നിന്ന് പിന്മാറിയ കാതോലിക്ക ബാവയുടെ നടപടി യാക്കോബായ സഭയിലും വിവാദത്തിന് കാരണമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.