സാത്താന്‍ പൂജക്കാരെ വിലക്കാന്‍ ദേവാലയങ്ങളില്‍ ആഹ്വാനം
text_fieldsകോഴിക്കോട്: ക്രൈസ്തവ ദേവാലയങ്ങളിൽ ആശീ൪വദിച്ച ഓസ്തി കൈക്കലാക്കി സാത്താൻപൂജ നടത്തുന്നുവെന്ന വിവരത്തെ തുട൪ന്ന് ആഭിചാരക്കാരായ വിശ്വാസികൾക്കെതിരെ ക൪ശനനിലപാട് സ്വീകരിക്കാൻ കത്തോലിക്കാസഭ നടപടി തുടങ്ങി. ദുരൂഹത നിറഞ്ഞ ഒരു പ്രത്യേക ക്ളബിലെ അംഗങ്ങളായ ക്രൈസ്തവരെ വിലക്കാനാണ് തീരുമാനം. നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ ഞായറാഴ്ച കു൪ബാനക്കിടെ നടന്ന പ്രസംഗത്തിൽ വൈദിക൪ ഇക്കാര്യം ഇടവകാംഗങ്ങളെ അറിയിച്ചു.
കോഴിക്കോട് നഗരത്തിലെ കത്തോലിക്കാ ദേവാലയങ്ങളിൽ എത്തുന്ന ക്ളബ് അംഗങ്ങളുടെ വിവരം ശേഖരിച്ചതായി സഭാ വക്താവ് ‘മാധ്യമ’ത്തോടു പറഞ്ഞു. ക്ളബ് അംഗങ്ങളായ മാ൪ത്തോമാ, യാക്കോബായ സഭാ വിശ്വാസികളുടെ വിവരം ബന്ധപ്പെട്ട സഭാനേതൃത്വത്തിന് കൈമാറും. ക്ളബ് അംഗങ്ങളായ കത്തോലിക്കാ വിഭാഗക്കാരുടെ കുടുംബങ്ങളിൽ മാമോദീസ, സ്ഥൈര്യലേപനം, കുമ്പസാരം, കു൪ബാന, വിവാഹം-തിരുപ്പട്ടം, രോഗിലേപനം എന്നീ കൂദാശകൾ നടത്തേണ്ടതില്ളെന്നാണ് സഭയുടെ തീരുമാനം. തെറ്റുതിരുത്തി ക്രൈസ്തവ വിശ്വാസത്തിലേക്ക് മടങ്ങിവരാത്തപക്ഷം ദേവാലയങ്ങളിൽ പ്രവേശിക്കുന്നതും വിലക്കും.
സാത്താൻ പൂജ നടത്തുന്നവ൪ക്ക് വിലക്ക് ഏ൪പ്പെടുത്താൻ തലശ്ശേരി ആ൪ച്ച് ബിഷപ് ഡോ. ജോ൪ജ് വലിയമറ്റം കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിൻെറ ഭാഗമായാണ് ഞായറാഴ്ച സാത്താൻ പൂജയും പ്രത്യേക ക്ളബിനെയും വിമ൪ശിച്ച് വൈദിക൪ പ്രസംഗിച്ചത്.
ക്ളബിൻെറ പ്രവ൪ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് സഭാനേതൃത്വം ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ദുരൂഹതകൾ നിറഞ്ഞ ക്ളബിനെ കുറിച്ച് നഗരസഭയും അന്വേഷിക്കുന്നുണ്ട്. ഉന്നത ശ്രേണിയിലുള്ള ക്ളബ് അംഗങ്ങൾ രഹസ്യയോഗം ചേരുന്നതായി പരിസരവാസികൾ പൊലീസിനെ അറിയിച്ചു.
ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങൾക്ക് സമീപം ‘സാത്താൻ ജപമാല’ വിൽക്കുന്ന പരാതി ലഭിച്ചതിനെ തുട൪ന്ന് ഇൻറലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. താമരശ്ശേരി രൂപതയുടെ കീഴിലെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തിൻെറ പരിസരത്താണ് ‘സാത്താൻ കൊന്ത’ എന്നറിയപ്പെടുന്ന മാല വിൽക്കുന്നത്.
വിൽപനക്ക് കൊണ്ടുവന്ന ഇത്തരം നിരവധി കൊന്തകൾ വിശ്വാസികൾ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.