തെരുവിന്‍െറ കവിക്ക് വേറിട്ടൊരു അനുസ്മരണം
text_fieldsതിരുവനന്തപുരം: തെരുവിൻെറ കവിയുടെ വിയോഗത്തിൻെറ മൂന്നാം വാ൪ഷികത്തിൽ തെരുവിൻെറ ഗന്ധവും ജീവിതവും അനുസ്മരിച്ചൊരു കൂട്ടായ്മ. പാതി നി൪ത്തിയ കവിത പോലെ മലയാളിയോട് വിടപറഞ്ഞ കവി അയ്യപ്പൻെറ ഓ൪മകൂട്ടായ്മയാണ് നഗരമധ്യത്തിൽ നടന്നത്. കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തെ ബസ് സ്റ്റോപ്പിൽ വിഷാദം നിറഞ്ഞ ഇരുട്ടിൻെറയും പ്രിയ കവിയുടെ വിയോഗ സ്മരണ നിറഞ്ഞ ജനക്കൂട്ടത്തിനും നടുവിലായിരുന്നു ആ സൗഹൃദകൂട്ടായ്മ.‘കറുത്ത കാലത്തിൽ ലയിച്ചുചേ൪ന്ന വെളുത്ത ജിപ്സിക്ക് ആദരപൂ൪വം’ എന്ന വിശേഷണത്തോടെയാണ് സാഹിതി തിരുവനന്തപുരത്തിൻെറ ആഭിമുഖ്യത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. എ. അയ്യപ്പൻ ഓ൪മപുസ്തകങ്ങൾ, പഠനപുസ്തകൾ എന്നിവയാണ് പ്രദ൪ശിപ്പിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
കവിതയുടെ വഴിയിൽ തൻേറതായ പാത കണ്ടത്തെിയ വ്യക്തിയാണ് അയ്യപ്പനെന്ന് അദ്ദേഹം പറഞ്ഞു.എല്ലാവിധ എസ്റ്റാബ്ളിഷ്മെൻറിനും പൊങ്ങച്ചത്തിനും അയ്യപ്പൻ എതിരായിരുന്നു. മലയാളത്തിൽ നമ്മൾ പലസ്ഥലത്തും കാണുന്ന ശൈലികളും രീതികളും അയ്യപ്പനെന്ന ജനകീയ കവിക്ക് ബാധകമായിരുന്നില്ല. അയ്യപ്പനുമായി ഉണ്ടായിരുന്ന സൗഹൃദ മുഹൂ൪ത്തങ്ങൾ പന്ന്യൻ ഓ൪മിച്ചു.
ശാന്തൻ അധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാ൪, സി.ഇ സുനിൽ, ഹരി, ടി.കെ. സന്തോഷ്കുമാ൪, വി.എസ് ബിന്ദു, ബൃന്ദ, ആ൪. മനോജ്, രാജേഷ് ചിറപ്പാട്, ഹക്കു, ബിന്നി ബി.എസ് രാജീവ്, ചായം ധ൪മരാജൻ, കെ.ആ൪ മായ, തുടങ്ങി നിരവധി കവികളും സുഹൃത്തുക്കളും കവിത അവതരിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.