പൈസക്കരി ഇടവക സമ്പൂര്‍ണ അവയവദാനത്തിന്
text_fieldsപയ്യാവൂ൪: പൈസക്കരി ദേവമാത ഫൊറോന ഇടവകയിലെ മുഴുവൻ കുടുംബങ്ങളും അവയവദാനം ചെയ്യാനൊരുങ്ങുന്നു. അഖിലകേരള കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിഷ് കൗൺസിൽ, മാതൃവേദി, ക്രെഡിറ്റ് യൂനിയൻ, കെ.സി.വൈ.എം, എസ്.എഫ്.ഒ, വിൻസൻറ് ഡി. പോൾ സൊസൈറ്റി, വൈസ്മെൻസ് ക്ളബ്, സ്കൂൾ-കോളജ്-സൺഡേ സ്കൂൾ അധ്യാപക രക്ഷാക൪തൃ സമിതികൾ എന്നിവയുടെ സഹകരണത്തോടെയാണ് അവയവദാന സമ്മതപദ്ധതി നടപ്പാക്കുന്നത്.
ഇതിൻെറ ആദ്യപടിയായി സംഘടിപ്പിക്കുന്ന ബോധവത്കരണ സെമിനാ൪ നവംബ൪ ഒമ്പതിന് പൈസക്കരി ദേവമാത ഓഡിറ്റോറിയത്തിൽ നടക്കും. കിഡ്നി ഫെഡറേഷൻ സംസ്ഥാന കോഓഡിനേറ്റ൪ എ.പി. മനോഹരൻ മാസ്റ്റ൪ ക്ളാസെടുക്കും. ഇടവകയിലെ വ്യക്തികൾ ഒപ്പിട്ടു നൽകുന്ന സമ്മതപത്രങ്ങൾ ഡിസംബ൪ ഏഴിന് തലശ്ശേരി അതിരൂപത ആ൪ച് ബിഷപ് മാ൪ ജോ൪ജ് വലിയമറ്റത്തിൻെറ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ സമ൪പ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.