‘ഇവിടെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം വേണം’
text_fieldsപന്തളം: തിരക്കേറിയ പഞ്ചായത്ത് പടി-കോളജ് പടി റോഡിൽ വെള്ളക്കെട്ട് നീക്കാൻ നടപടി വേണമെന്ന് ആവശ്യമുയരുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്യുന്ന മഴയിൽ ഇവിടെ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ജങ്ഷനിലെ ട്രാഫിക് കുരുക്കിൽനിന്ന് രക്ഷപ്പെട്ട് എം.സി റോഡിലേക്കെത്താനുള്ള എളുപ്പ മാ൪ഗമാണിത്.ഏറെ തിരക്കനുഭവപ്പെടുന്ന റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത് ദുരിതം സൃഷ്ടിക്കുന്നു. കോൺക്രീറ്റ് ചെയ്ത റോഡിനിരുവശത്തും വെള്ളം ഒഴുകി മാറാതെ കെട്ടിക്കിടക്കുന്നതിനാൽ സമീപത്തെ വ്യാപാരികളും ആശങ്കയിലാണ്.
തോരാതെ മഴപെയ്താൽ വെള്ളക്കെട്ട് ഉയ൪ന്ന് പരിസരത്തെ കടകൾക്ക് ഉള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണുള്ളത്. നേരത്തേ വെള്ളം വെടിയറക്കുറ്റി കൈതോട്ടിലൂടെ കുറന്തോട്ടയം ചാലിലേക്ക് ഒഴുകിമാറിയിരുന്നു.നിലവിൽ കൈത്തോട് നികന്ന സ്ഥിതിയിലുമാണ്. റോഡിൻെറ വശങ്ങളിലൂടെ നി൪മിച്ച കെട്ടിടങ്ങളും ഡ്രെയിനേജ് സംവിധാനമില്ലാത്തതുമാണ് റോഡിൽ വെള്ളക്കെട്ടിന് കാരണം. കുറന്തോട്ടയം ചാലിലേക്കെത്തുന്ന വെടിയറക്കുറ്റി കൈതോട് പുനരുദ്ധരിച്ചാൽ വെള്ളക്കെട്ട് ഒഴിവാക്കാനാവുമെന്നും നാട്ടുകാ൪ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.