പന്തളത്ത് വിദ്യാര്‍ഥികളില്‍ മദ്യപാനശീലം വര്‍ധിക്കുന്നു
text_fieldsപന്തളം: നിരോധിക്കപ്പെട്ട പുകയില, ലഹരി ഉൽപന്നങ്ങളുടെ ഉപഭോഗം പന്തളത്തും പരിസരത്തും വ൪ധിക്കുന്നു. കഴിഞ്ഞദിവസം പൂഴിക്കാട് ചിറമുടി ഭാഗത്തുനിന്ന് മദ്യപിച്ച് അബോധാവസ്ഥയിലായ നാലോളം സ്കൂൾ വിദ്യാ൪ഥികളെ നാട്ടുകാ൪ പൊലീസിൻെറ സഹായത്തോടെ ആശുപത്രിയിലെത്തിച്ചു.
ഏതാനും മാസങ്ങൾക്കു മുമ്പ് സ്കൂളുകളിൽ നടന്ന ഓണാഘോഷങ്ങളുടെ ദിവസങ്ങളിൽ വിദ്യാ൪ഥികളെ മദ്യലഹരിയിൽ ആശുപത്രിയിലെത്തിച്ചിരുന്നു.ബോധവത്കരണവും മദ്യപാനാസക്തിയുടെ കാരണം കണ്ടെത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളോ വകുപ്പോ സാമൂഹികസംഘടനകളോ ശ്രമിക്കാത്തതാണ് വീണ്ടും വിദ്യാ൪ഥികളെ മദ്യപിച്ച നിലയിൽ കണ്ടെത്തുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
നടപടിയെടുക്കേണ്ട നിയമപാലകരും അധികാരികളും വഴിപാടുപോലെ പരിശോധനകൾ നടത്തി മടങ്ങുന്നതും വിൽപനക്കാ൪ക്ക് തടസ്സമാവുന്നില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.