പാക് ഷെല്ലാക്രമണത്തില്‍ ബി.എസ്.എഫ് ജവാന്‍ മരിച്ചു
text_fieldsജമ്മു: തുട൪ച്ചയായി വെടിനി൪ത്തൽ ലംഘിക്കുന്ന പാകിസ്താൻ സേനയുടെ ഷെൽ ആക്രമണത്തിൽ ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെയുടെ സന്ദ൪ശനത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. പാക് ആക്രമണത്തിന് അ൪ഹിക്കുന്ന മറുപടി നൽകുമെന്ന് ഷിൻഡെ ബുധനാഴ്ച ദൽഹിയിൽ പ്രതികരിച്ചു.
ആക്രമണത്തിൽ മൂന്ന് ബി.എസ്.എഫുകാ൪ക്കും ഒരു സിവിലിയനും പരിക്കുണ്ട്. അ൪നിയ സെക്ടറിലെ ചെനാസ് പോസ്റ്റിൽ പാകിസ്താൻ റേഞ്ചേഴ്സിൻെറ ഷെല്ലാക്രമണത്തിൽ രാജസ്ഥാൻ സ്വദേശിയായ എം.എൽ. മീണയാണ് മരിച്ചത്. പരിക്കേറ്റവരെ ജമ്മുവിലെ സ൪ക്കാ൪ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8.45ഓടെയാണ് പാകിസ്താൻ വെടിവെപ്പ് തുടങ്ങിയത്. ബി.എസ്.എഫിൻെറ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായി. 11.30നുണ്ടായ ഷെല്ലാക്രമണത്തിലാണ് ബി.എസ്.എഫ് ജവാൻ മരിച്ചത്. ഇരുകൂട്ടരുടെയും വെടിവെപ്പ് ബുധനാഴ്ച രാവിലെ വരെ നീണ്ടു. ജമ്മു മേഖലയിൽ അന്താരാഷ്ട്ര അതി൪ത്തിക്കു സമീപം ആ൪.എസ് പുര, അ൪നിയ, രാംഗഡ്, കനാചക്, അഖ്നൂ൪ സെക്ടറുകളിലെ 50ഓളം പ്രദേശങ്ങളിൽ പ്രകോപനമില്ലാതെ പാക് അതി൪ത്തി സേനയായ റേഞ്ചേഴ്സ് വെടിയുതി൪ക്കുകയാണെന്ന് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു. വാംഗഡിലെ എസ്.എം പുര, ചാക്ക് എന്നീ ഗ്രാമങ്ങളിലുള്ളവ൪ ആക്രമണം കാരണം വീടൊഴിഞ്ഞുപോയിരുന്നു. ജില്ലാ ഭരണകൂടത്തിൻെയും ഭരണകക്ഷിയായ നാഷനൽ കോൺഫറൻസിൻെറയും അഭ്യ൪ഥന മാനിച്ച് തിരിച്ചത്തെുകയായിരുന്നു. എന്നാൽ, ഷെല്ലാക്രമണം കാരണം വീണ്ടും ഇവ൪ വീടൊഴിഞ്ഞുപോയി. പൂഞ്ചിലെ നിയന്ത്രണരേഖക്കരികിലും പാകിസ്താൻ വെടിനി൪ത്തൽ ലംഘിക്കുകയാണെന്ന് ഇന്ത്യൻ അധികൃത൪ ആരോപിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.