നാലാം ഏകദിനം മഴ റാഞ്ചി
text_fieldsറാഞ്ചി: ആസ്ട്രേലിയക്കെതിരെ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഒപ്പമത്തൊനുള്ള ഇന്ത്യൻ പ്രതീക്ഷകൾ നാലാം മത്സരത്തിൽ മഴയെടുത്തു. ആദ്യം ബാറ്റുചെയ്ത ഓസീസ് എട്ടു വിക്കറ്റിന് 295 റൺസെന്ന ഭേദപ്പെട്ട സ്കോ൪ നേടിയശേഷം മറുപടി ബാറ്റിങ്ങിൽ 4.1 ഓവറിൽ വിക്കറ്റുപോവാതെ ഇന്ത്യ 27 റൺസെടുത്തുനിൽക്കേയാണ് കനത്ത മഴയത്തെിയത്. ഒൗട്ട്ഫീൽഡിൽ വെള്ളം കെട്ടിക്കിടന്നതിനാൽ പിന്നീട് ഒരു പന്തുപോലും എറിയാനാവാതെ മത്സരം ഉപേക്ഷിച്ചതായി അമ്പയ൪മാ൪ പ്രഖ്യാപിക്കുകയായിരുന്നു. ഏഴു മത്സരങ്ങളുടെ പരമ്പരയിൽ ഓസീസ് 2-1ന് മുന്നിലാണ്. അഞ്ചാം ഏകദിനം ഈമാസം 26ന് കട്ടക്കിൽ നടക്കും.
ക്യാപ്റ്റൻ ജോ൪ജ് ബെയ്ലിയും (94 പന്തിൽ ഏഴു ഫോറും മൂന്നു സിക്സുമടക്കം 98) ഗ്ളെൻ മാക്സ്വെലും (77 പന്തിൽ ആറു ഫോറും അഞ്ചു സിക്സും ഉൾപ്പെടെ 92) നേടിയ അ൪ധസെഞ്ച്വറികളായിരുന്നു ആസ്ട്രേലിയൻ ഇന്നിങ്സിൻെറ സവിശേഷത. മൂന്നു വിക്കറ്റെടുത്ത് മുഹമ്മദ് ഷമി കാഴ്ചവെച്ച മികച്ച ബൗളിങ്ങിനുമുന്നിൽ മുട്ടിടിച്ച് തുടക്കം പാളിയ ഓസീസിനെ ഇരുവരും ഒന്നാന്തരം കൂട്ടുകെട്ടിലൂടെ മികച്ച സ്കോറിലത്തെിക്കുകയായിരുന്നു.
മഴയത്തെുമ്പോൾ ഇന്ത്യൻനിരയിൽ രോഹിത് ശ൪മ 13 പന്തിൽ ഒമ്പതും ശിഖ൪ ധവാൻ 12 പന്തിൽ 14ഉം റൺസെടുത്ത് ക്രീസിലുണ്ടായിരുന്നു.
ഓസീസ് മുൻനിരയെ തക൪ത്ത് ഷമി നടത്തിയ തേരോട്ടമായിരുന്നു മത്സരത്തിൻെറ തുടക്കം ശ്രദ്ധേയമാക്കിയത്. തൻെറ ആദ്യ ഓവറിൽ മണിക്കൂറിൽ 142 കി.മീറ്റ൪ വേഗത്തിൽ ഷമി എറിഞ്ഞ പന്ത് ബാറ്റിനും പാഡിനുമിടയിലൂടെ ചെറുതായി സ്വിങ് ചെയ്ത് സ്റ്റമ്പിൽ പതിച്ചപ്പോൾ ആരോൺ ഫിഞ്ച് (10 പന്തിൽ അഞ്ച്) പുറത്ത്. സ്കോ൪ബോ൪ഡിൽ അപ്പോൾ അഞ്ച് റൺസ് മാത്രം. പിന്നാലെ ഫിൽ ഹ്യൂസിനെ (17 പന്തിൽ 11) വിക്കറ്റിനു പിന്നിൽ ധോണിയുടെ ഗ്ളൗസിലത്തെിച്ച ഷമി, അപകടകാരിയായ ഷെയ്ൻ വാട്സനെയും (19 പന്തിൽ 14) തിരിച്ചയച്ചു. സ്വിങ് ചെയ്ത പന്ത് കവ൪ ഡ്രൈവിന് ശ്രമിച്ച വാട്സനെ കബളിപ്പിച്ച് സ്റ്റമ്പിൽ മുത്തമിട്ടപ്പോൾ എട്ട് ഓവറിൽ മൂന്നു വിക്കറ്റിന് 32 റൺസെന്ന നിലയിലായി കംഗാരുക്കൾ. പത൪ച്ചയോടെ തുടങ്ങിയ ആഡം വോഗെസിനെ (16 പന്തിൽ ഏഴ്) അശ്വിൻ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ 15ാം ഓവറിൽ ഓസീസ് നാലിന് 71.
ഈ പ്രതിസന്ധി ഘട്ടത്തിൽ ക്രീസിൽ ഒത്തുചേ൪ന്ന ബെയ്ലിയും 136 പന്തിൽ 153 റൺസിൻെറ മിന്നുന്ന കൂട്ടുകെട്ടുമായാണ് ഇന്ത്യൻ ബൗളിങ്ങിനുമേൽ ആധിപത്യം സ്ഥാപിച്ചത്. നേരിട്ട ആദ്യപന്തിൽ ഷമിയുടെ ബൗളിങ്ങിൽ മൂന്നാം സ്ലിപ്പിൽ വിരാട് കോഹ്ലിയുടെ കൈകളിൽനിന്ന് ജീവൻ ലഭിച്ച ബെയ്ലിയെ വ്യക്തിഗത സ്കോ൪ 35ൽ നിൽക്കെ അശ്വിനും കൈവിട്ടു. മാക്സ്വെലും രണ്ടു തവണ ആതിഥേയ ഫീൽഡ൪മാരുടെ കൈകളിൽനിന്ന് രക്ഷപ്പെട്ടു. ഇരുവ൪ക്കുംമേൽ സമ്മ൪ദമുയ൪ത്താൻ ഇന്ത്യക്ക് കഴിഞ്ഞില്ല. സ്പിന്ന൪മാരെ നിലയുറപ്പിക്കാൻ അനുവദിക്കാതിരുന്ന ഇരുവരും പേസ൪മാ൪ക്കെതിരെയും ആയാസരഹിതമായി ബാറ്റുവീശി.
പരമ്പരയിൽ മിന്നുന്ന ഫോമിലുള്ള ബെയ്ലി സെഞ്ച്വറിക്ക് രണ്ടു റൺസ് അകലെ വിനയ് കുമാറിൻെറ പന്തിൽ ഡീപ് മിഡ്വിക്കറ്റിൽ രോഹിതിന് പിടികൊടുത്ത് പുറത്തായി. പിന്നാലെ വിനയിൻെറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി മാക്സ്വെലും മടങ്ങിയതോടെ ഗതിവേഗം കുറഞ്ഞ ഇന്നിങ്സിന് മുൻ മത്സരങ്ങളിലേതുപോലെ 300 കടക്കാനായില്ല.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ആതിഥേയ൪ രണ്ടു മാറ്റങ്ങളുമായാണ് കളത്തിലത്തെിയത്. ഭുവനേശ്വ൪ കുമാറിനും ഇശാന്ത് ശ൪മക്കും പകരും ഷമിയും ജയ്ദേവ് ഉനദ്കതും പ്ളേയിങ് ഇലവനിലത്തെി. മൂന്നാം ഏകദിനം ജയിച്ച അതേ ടീമിനെയാണ് റാഞ്ചിയിലും ഓസീസ് അണിനിരത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.