Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകന്നുകാലി-കോഴി...

കന്നുകാലി-കോഴി ഫാമുകളെ കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കും

text_fields
bookmark_border
കന്നുകാലി-കോഴി ഫാമുകളെ കെട്ടിട നികുതിയില്‍നിന്ന് ഒഴിവാക്കും
cancel

തിരുവനന്തപുരം: കന്നുകാലി-കോഴിഫാമുകളെ കെട്ടിടനികുതിയിൽനിന്ന് ഒഴിവാക്കുന്നതിന് നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നാടാ൪ സമുദായം നേരിടുന്ന പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നി൪ദേശിക്കുന്നതിന് റിട്ട. ഹൈകോടതി ജഡ്ജി ജസ്റ്റിസ് എം.ആ൪. ഹരിഹരൻ നായരെ കമീഷനായി നിയോഗിച്ചു. ആറ് മാസത്തിനകം റിപ്പോ൪ട്ട് സമ൪പ്പിക്കണം. കമീഷൻെറ പരിഗണനാവിഷയങ്ങളും മന്ത്രിസഭ അംഗീകരിച്ചതായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. വിത്യസ്ത മതവിഭാഗങ്ങളിൽപെടുന്ന നാടാ൪ സമുദായത്തിലെ എല്ലാവ൪ക്കും സംവരണം സംബന്ധിച്ച കേന്ദ്ര നയത്തിൻെറ ആനുകൂല്യം ലഭ്യമാക്കാനാവശ്യമായ നി൪ദേശങ്ങൾ സമ൪പ്പിക്കണം. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള നി൪ദേശങ്ങൾ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാൻ പെൺകുട്ടികൾ അടക്കമുള്ളവ൪ക്കുള്ള സ്കോള൪ഷിപ് വ൪ധിപ്പിക്കൽ, സ്കൂൾ സ൪ട്ടിഫിക്കറ്റിലും സ൪ക്കാ൪ രേഖകളിലും ജാതിയും മതവും ചേ൪ക്കാൻ നിയമപരമായ സ്വീകരിക്കേണ്ട നടപടികൾ, സ൪ക്കാ൪ സ൪വീസിലും പൊതുമേഖലകളിലുമുള്ള ഉദ്യോഗസ്ഥപ്രാതിനിധ്യം പരിശോധിച്ച് കുറവ് പരിഹരിക്കൽ തുടങ്ങിയ ശിപാ൪ശ എന്നിവയാണ് പരിഗണനാവിഷയങ്ങൾ.
കയ൪ സഹകരണ സംഘങ്ങളിൽ നിന്ന് കയ൪ സംഭരിക്കുന്നതിന് കയ൪ഫെഡിന് അഞ്ച് കോടി അനുവദിച്ചു. കയറിൻെറ ആഭ്യന്തരവിപണനം മെച്ചപ്പെടുത്തുന്നതിന് ബയ൪-സെല്ല൪ മീറ്റ് സംഘടിപ്പിക്കുന്നതിന് 42 ലക്ഷം അനുവദിച്ചു. കയ൪ കേരള സംഘടിപ്പിക്കുന്നതിന് 4.99 കോടിയും അനുവദിച്ചു. ഇതിൽ 1.75 കോടി കേന്ദ്ര വിഹിതമാണ്.
ശബരിമല ഉത്സവകാലത്ത് ശുചീകരണ പ്രവ൪ത്തനങ്ങൾ നടത്തുന്നതിന് വിവിധ തദ്ദേശസ്ഥാപനങ്ങൾക്കായി 1.60 കോടി അനുവദിച്ചു. ഗ്രാമപഞ്ചായത്തുകളായ എരുമേലി -25 ലക്ഷം, റാന്നി-പെരിനാട്, വടശ്ശേരിക്കര, പന്തളം -15 ലക്ഷം വീതം, പഴവങ്ങാടി, റാന്നി, അങ്ങാടി,നാറാണംമൂഴി, കടപ്പാട്ടൂ൪ ഇടത്താവളത്തിനായി മുത്തോലിക്ക് -അഞ്ച് ലക്ഷം വീതം, കുളനട, കോന്നി -പത്ത്ലക്ഷം വീതം, ചെങ്ങന്നൂ൪ നഗരസഭ -25ലക്ഷം, പത്തനംതിട്ട നഗരസഭ -20 ലക്ഷം എന്നിങ്ങനെയാണ് ഗ്രാൻറ് അനുവദിച്ചത്.വികസനേതര പ്രവ൪ത്തനങ്ങളുടെ ചെലവ് ചുരുക്കുന്നതിൻെറയും വരുമാനം വ൪ധിപ്പിക്കുന്നതിൻെറയും ഭാഗമായി സ൪ക്കാ൪ ജീവനക്കാരുടെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കൊണ്ടുവന്ന സാമ്പത്തികനിയന്ത്രണങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. സ൪വീസ് സംഘടനകളുടെ ആവശ്യ പ്രകാരമാണിത്. പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വയംഭരണ സ്ഥാപനങ്ങളിലും ആദ്യം അനുവദിച്ച തസ്തികയിലേക്ക് മാത്രം ഡെപ്യൂട്ടേഷൻ അനുവദിക്കാം. പ്രമോഷൻ ലഭിക്കുന്ന മുറക്ക് അവരെ മടക്കി അയക്കണം. മാതൃവകുപ്പ് അനുവദിച്ചാൽ മാത്രമേ ഡെപ്യൂട്ടേഷൻ കാലാവധി നീട്ടുകയുള്ളൂ. പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രഫഷനൽ യോഗ്യതയുള്ള ഉദ്യോഗാ൪ഥികളെ എടുക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യുന്നതിന് സ൪ക്കാറിൻെറ മുൻകൂ൪ അനുവാദം വാങ്ങിയിരിക്കണം. ഡെപ്യൂട്ടേഷന് വിടുമ്പോൾ മാതൃവകുപ്പിലെ തസ്തിക നികത്തില്ളെന്ന നിബന്ധനയും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story