കടല്‍ക്കൊല കേസ്: എന്‍.ഐ.എയുടെ ഇറ്റലി യാത്ര നീട്ടി
text_fieldsന്യൂദൽഹി: കടൽക്കൊലക്കേസിൽ സാക്ഷികളായ ഇറ്റാലിയൻ നാവികരുടെ മൊഴിയെടുക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സംഘത്തെ ഇറ്റലിയിലേക്ക് അയക്കാനുള്ള തീരുമാനം നീട്ടി. നിയമമന്ത്രാലയവുമായി കൂടുതൽ ച൪ച്ച നടത്തിയശേഷം മതി യാത്രയെന്ന് ആഭ്യന്തര മന്ത്രാലയം എൻ.ഐ.എയെ അറിയിച്ചു. ഇറ്റലിയിൽ ചെന്ന് മൊഴി രേഖപ്പെടുത്താമെന്നും അത് ഇന്ത്യൻ കോടതികളിൽ സ്വീകാര്യമാണെന്നും അറ്റോണി ജനറൽ ആഭ്യന്തര മന്ത്രാലയത്തിന് നിയമോപദേശം നൽകിയിരുന്നു. ഇതേതുട൪ന്ന് അന്വേഷണസംഘത്തെ ഇറ്റലിയിലേക്ക് അയക്കാൻ ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ധാരണയിലത്തെി.
അന്തിമ തീരുമാനത്തിനുമുമ്പ് നിയമമന്ത്രാലയത്തിൻെറ കൂടി നിലപാട് അറിയണമെന്നതിനാലാണ് യാത്ര നീട്ടിയത്. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച ഇറ്റലി സാക്ഷികളെ ഇന്ത്യയിലത്തെിക്കാനാവില്ളെന്ന് ആവ൪ത്തിച്ച് വ്യക്തമാക്കിയതോടെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. 2012 ഫെബ്രുവരി 15ന് കേരളതീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ സംഭവസമയത്ത് കപ്പലിലുണ്ടായിരുന്ന നാല് ഇറ്റാലിയൻ നാവികരുടെ മൊഴിയാണ് എൻ.ഐ.എക്ക് ലഭിക്കേണ്ടത്. വെടിയുതി൪ത്ത രണ്ട് നാവികരാണ് കേസിലെ പ്രതികൾ. ജാമ്യം നേടി പുറത്തിറങ്ങിയ ഇവ൪ ഇപ്പോൾ ദൽഹിയിൽ ഇറ്റാലിയൻ എംബസിയുടെ കസ്റ്റഡിയിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.