Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2013 4:32 PM IST Updated On
date_range 25 Oct 2013 4:32 PM ISTഎന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കും -കൃഷി മന്ത്രി
text_fieldsbookmark_border
കാസ൪കോട്: എൻഡോസൾഫാൻ പ്രശ്നത്തിൽ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായ൪ കമീഷൻ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ ട്രൈബ്യൂണൽ രൂപവത്കരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട എല്ലാവരുമായി ച൪ച്ച നടത്തുമെന്ന് മന്ത്രി കെ.പി. മോഹനൻ.
കലക്ടറേറ്റിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ ജില്ലാതല പുനരധിവാസ സെൽ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻഡോസൾഫാൻ ദുരിതബാധിതരുടെ കടബാധ്യതകൾ എഴുതി ത്തള്ളുന്ന കാര്യം സ൪ക്കാ൪ നിയോഗിച്ച സമിതിയുടെ റിപ്പോ൪ട്ട് കിട്ടിയാലുടൻ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. വായ്പകൾക്ക് മൊറട്ടോറിയം തുടരും. കടബാധ്യതകളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതി രണ്ടാഴ്ചക്കകം അന്തിമ റിപ്പോ൪ട്ട് നൽകും.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൃഷി, ധനം, ആരോഗ്യം വകുപ്പുകളുടെ മന്ത്രിമാരും 20 സംസ്ഥാനതല ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തിൽ എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രധാന ആവശ്യങ്ങൾ പരിഹരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റ൪, സാമൂഹിക സുരക്ഷാ മിഷൻ പ്രതിനിധി എന്നിവരെ എൻഡോസൾഫാൻ ജില്ലാതല സെല്ലിൽ ഉൾപ്പെടുത്തും. ബഡ്സ് സ്കൂൾ അധ്യാപകരുടെ ഓണറേറിയം 1,500 രൂപയാക്കി വ൪ധിപ്പിക്കും. 2013 ഏപ്രിൽ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ തുക അനുവദിക്കും.
ബഡ്സ് സ്കൂളിൽ വീതി കുറഞ്ഞ റോഡുകളിലൂടെ പോകേണ്ടി വരുന്നവ൪ക്കായി ജീപ്പ് സൗകര്യം ഏ൪പ്പെടുത്തും. ദേശീയ മനുഷ്യാവകാശ കമീഷൻ ശിപാ൪ശ ചെയ്ത വിഭാഗത്തിൽ ഉൾപ്പെടാത്ത എൻഡോസൾഫാൻ മേഖലയിലെ അ൪ബുദ രോഗികൾക്ക് സ൪ക്കാ൪ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയുടെ ആദ്യഗഡു അനുവദിക്കും.
11 ഗ്രാമപഞ്ചായത്തുകൾക്കു പുറമെ പ്ളാൻേറഷൻ കോ൪പറേഷൻെറ കശുമാവിൻ തോട്ടങ്ങളുടെ ഒരു കിലോമീറ്റ൪ പരിധിയിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ ദുരിതബാധിതരെയും പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കും. നഗരസഭാ പരിധിയിലുള്ളവരെയും ദുരിതബാധിതരായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. നബാ൪ഡ് സഹായത്തോടെ എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ തീരുമാനമെടുക്കാൻ ജില്ലാ കലക്ട൪ക്ക് പ്രത്യേകാധികാരം നൽകി.
പ്ളാൻേറഷൻ കോ൪പറേഷൻെറ തോട്ടങ്ങൾക്ക് അകത്ത് താമസിക്കുന്ന പട്ടികജാതി, പട്ടികവ൪ഗക്കാരുടെ കോളനികളിലേക്കുള്ള റോഡുകൾ ഗതാഗതയോഗ്യമാക്കും. ദുരിതബാധിത൪ക്ക് സാമൂഹിക സുരക്ഷാമിഷൻ പെൻഷൻ നൽകുന്നത് തുടരും.
അടുത്ത മാസം മുതൽ പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്തുകൾക്ക് ലഭ്യമാക്കും. ദുരിത ബാധിതരുടെ പട്ടികയിലുൾപ്പെടാത്ത 18 വയസ്സിൽ താഴെയുള്ളവരെ താലോലം പദ്ധതിയിലും 18 വയസ്സിന് മുകളിലുള്ളവരെ പ്രത്യേക ആശ്വാസ കിരണം പദ്ധതികളിൽ ഉൾപ്പെടുത്തി ചികിത്സാ സഹായം നൽകും. ദുരിതബാധിതരുടെ മക്കളായ വിദ്യാ൪ഥികൾക്ക് സ്കോള൪ഷിപ് നൽകുന്നതിന് എൻഡോസൾഫാൻ സെൽ വഴി അപേക്ഷ സ്വീകരിക്കും. ദുരിതബാധിത൪ ഉൾപ്പെട്ട ഏഴു പഞ്ചായത്തുകൾക്ക് സാമൂഹികസുരക്ഷാ മിഷൻ ആംബുലൻസ് ലഭ്യമാക്കും. കുംബഡാജെ, മുളിയാ൪ പഞ്ചായത്തുകൾ തീരുമാനം അറിയിച്ചാൽ നടപടിയെടുക്കും.
പ്രത്യേക ആശ്വാസ കിരണം പദ്ധതിയിൽ ഉൾപ്പെട്ടവ൪ക്ക് 700 രൂപ പെൻഷൻ നൽകും.
ദുരിതബാധിത൪ക്ക് എൻ.ആ൪.എച്ച്.എമ്മിൻെറ ഡയാലിസിസ് സെൻററുകളിൽ സൗജന്യ ചികിത്സാ സംവിധാനവും പൊതുമേഖലാ സ്ഥാപനങ്ങളിൽ കോ൪പസ് ഫണ്ടും ഏ൪പ്പെടുത്തും.
ദുരിതബാധിതരുടെ കാറ്റഗറി തീരുമാനിക്കാൻ റിപ്പോ൪ട്ട് സമ൪പ്പിക്കുന്നതിന് കെ.പി. അരവിന്ദൻ കമ്മിറ്റിയുടെ സമയ പരിധി ഡിസംബ൪ 31 വരെ നീട്ടി.
എൻഡോസൾഫാൻ ട്രൈബ്യൂണൽ രൂപവത്കരണം സംബന്ധിച്ച് വേഗത്തിൽ തീരുമാനമെടുക്കണമെന്ന് പി. കരുണാകരൻ എം.പി ആവശ്യപ്പെട്ടു.
കേന്ദ്ര മനുഷ്യാവകാശ കമീഷൻ നി൪ദേശിച്ച ചികിത്സാ സൗകര്യങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കും 80 ശതമാനം തുക സംസ്ഥാന സ൪ക്കാ൪ വഹിക്കണമെന്ന് കേന്ദ്ര ആസൂത്രണ കമീഷൻെറ തീരുമാനം അംഗീകരിക്കരുതെന്നും നി൪ദേശിച്ചു. പുനരധിവാസ കേന്ദ്രം സ്ഥാപിക്കാൻ ഉടൻ നടപടി ഉണ്ടാകണമെന്നും ബഡ്സ് സ്കൂളുകളുടെ പ്രതിവ൪ഷ ആവ൪ത്തന ചെലവുകൾ ഉൾപ്പെടെ എൻഡോസൾഫാൻ ദുരിതബാധിത൪ക്കുള്ള ബജറ്റ് വിഹിതം വ൪ധിപ്പിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
പ്ളാൻേറഷൻ കോ൪പറേഷൻ എസ്റ്റേറ്റ് ഉൾപ്പെടുന്ന പള്ളിക്കര പഞ്ചായത്തിനെ ദുരിതബാധിത പഞ്ചായത്തുകളുടെ പട്ടികയിലുൾപ്പെടുത്തണമെന്നും പി.സി. കെയുമായി ഹൈകോടതിയിലുള്ള കേസുകൾ തീ൪പ്പാക്കണമെന്നും ജനപ്രതിനിധികൾ നി൪ദേശിച്ചു. ഡെപ്യൂട്ടി കലക്ട൪ പി.കെ. സുധീ൪ബാബു റിപ്പോ൪ട്ട് അവതരിപ്പിച്ചു.
എം.എൽ.എമാരായ പി.ബി. അബ്ദുൽ റസാഖ്, കെ. കുഞ്ഞിരാമൻ തൃക്കരിപ്പൂ൪, കെ. കുഞ്ഞിരാമൻ ഉദുമ, ജില്ലാ കലക്ട൪ പി.എസ്. മുഹമ്മദ് സഗീ൪, നീലേശ്വരം നഗരസഭാ ചെയ൪പേഴ്സൻ വി. ഗൗരി, സാമൂഹിക സുരക്ഷാ മിഷൻ റീജനൽ ഡയറക്ട൪ മേജ൪ ദിനേശ് ഭാസ്കരൻ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ എ. കൃഷ്ണൻ (കാഞ്ഞങ്ങാട്) മീനാക്ഷി ബാലകൃഷ്ണൻ (പരപ്പ), ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ പി.പി. നസീമ (അജാനൂ൪), ജെ.എസ്.സോമശേഖര (എൻമകജെ), സി.കെ. അരവിന്ദാക്ഷൻ (പുല്ലൂ൪-പെരിയ), ജി. ഹസൈനാ൪ (കുംബഡാജെ), എം. ബാലകൃഷ്ണൻ (കയ്യൂ൪-ചീമേനി), സുജാത ആ൪. തന്ത്രി (കാറഡുക്ക), എച്ച്. വിഘ്നേശ്വരഭട്ട് (കള്ളാ൪), രാഷ്ട്രീയ കക്ഷി പ്രതിനിധികളായ അഡ്വ. സി.കെ. ശ്രീധരൻ, എ. കുഞ്ഞിരാമൻ നായ൪, എം.എ.അബ്ദുല്ല, സെൽ അംഗങ്ങളായ കെ.ബാലകൃഷ്ണൻ, നാരായണൻ പേരിയ, എം. മാധവൻ നമ്പ്യാ൪, കെ.വി. രാജീവ് കുമാ൪, പി. മുരളീധരൻ, കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. ജനനി, കള്ളാ൪ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ. ഗോപി, ജില്ലാ മെഡിക്കൽ ഓഫിസ൪ പി. ഗോപിനാഥൻ, ജില്ലാ സപൈ്ള ഓഫിസ൪ വി.എ. മോഹനൻ, ജില്ലാ പ്ളാനിങ് ഓഫിസ൪ കെ.ജി. ശങ്കരനാരായണൻ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ എൻ. രഞ്ജിത് കുമാ൪, അസി. പ്രിൻസിപ്പൽ കൃഷി ഓഫിസ൪ എസ്. സുഷമ, ഡി.എം.ഒ രൂപ സരസ്വതി (ഐ.എസ്.എം), കെ.എം.താര, എൻ.പി.ആ൪.പി.ഡി ജില്ലാ കോ ഓഡിനേറ്റ൪ എസ്. നസീം, സി. കുഞ്ഞികൃഷ്ണൻ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story