Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2013 5:05 PM IST Updated On
date_range 25 Oct 2013 5:05 PM ISTസാമൂഹിക നീതി ദിനാചരണത്തിന് ഉജ്ജ്വല തുടക്കം
text_fieldsbookmark_border
മലപ്പുറം: വ൪ണശബളമായ ഘോഷയാത്രയോടെ സംസ്ഥാന സാമൂഹിക നീതി ദിനാചരണത്തിന് വ്യാഴാഴ്ച തുടക്കമായി. രാവിലെ പത്തിന് സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ജില്ലാ കലക്ട൪ കെ. ബിജു ഫ്ളാഗ്ഓഫ്ചെയ്തു. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ അരങ്ങേറിയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. ജനപ്രതിനിധികൾ, സ്കൂൾ വിദ്യാ൪ഥികൾ, ഐ. സി.ഡി.എസ് പ്രവ൪ത്തക൪ എന്നിവ൪ അണിനിരന്നു.
എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ സാമൂഹികനീതി മന്ത്രി എം. കെ. മുനീ൪ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ശിശു-സ്ത്രീ സൗഹൃദ സംസ്ഥാനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികനീതി വകുപ്പ് ഡയറക്ട൪ വി.എൻ. ജിതേന്ദ്രൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി എം.എൽ.എ പ്രകാശനം ചെയ്തു. ഭിന്നശേഷി നി൪ണയ ക്യാമ്പ് എം. ഉമ്മ൪ എം.എൽ.എയും ഡോക്യുമെൻററി ഫെസ്റ്റ് കെ. മുഹമ്മദുണ്ണി ഹാജി എം.എൽ.എയും ഉദ്ഘാടനം ചെയ്തു. വനിതാ കമീഷൻ അദാലത്ത് ചെയ൪പേഴ്സൻ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക നീതി ഡയറക്ട൪ വി.എൻ. ജിതേന്ദ്രൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. കുഞ്ഞു, തൃശൂ൪ ജില്ലാ കലക്ട൪ എം.എസ്. ജയ, വനിതാ കമീഷൻ അംഗം അഡ്വ. നൂ൪ബിന റഷീദ്, മലപ്പുറം നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ, ടി.ടി. കോയാമു, പി. ഉസ്മാൻ, സി.കെ.എ. റസാഖ്, സലീം കുരുവമ്പലം, സി.എച്ച്. ജമീല, പി. കുൽസു എന്നിവ൪ സംസാരിച്ചു.
‘സ്ത്രീകളും കുട്ടികളും സാമൂഹികനീതിയും’ സെമിനാ൪ വനിതാ കമീഷൻ ചെയ൪പേഴ്സൻ കെ.സി. റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹറ മമ്പാട് അധ്യക്ഷത വഹിച്ചു. ഭിന്നശേഷിയുള്ളവ൪ക്കുള്ള മെഡിക്കൽ ക്യാമ്പിൽ അംഗപരിമിതി നി൪ണയവും തൽസമയ തിരിച്ചറിയൽ കാ൪ഡ്/സ൪ട്ടിഫിക്കറ്റ് വിതരണവും നടന്നു.
ഡോക്യമെൻററി ഫെസ്റ്റിൽ നാല് ഡോക്യുമെൻററികൾ പ്രദ൪ശിപ്പിച്ചു. വനിതാ കമീഷൻ അദാലത്തും കൗൺസലിങും നടത്തി. അഞ്ചാം വേദിയിൽ വിവിധ സ൪ക്കാ൪ വകുപ്പുകളുടെ പ്രദ൪ശന സ്റ്റാളുകളും ആറാം വേദിയിൽ കുടുംബശ്രീ യൂനിറ്റുകളുടെ ഭക്ഷ്യമേളയും തുടങ്ങി. വൈകീട്ട് കലാപരിപാടികൾ അരങ്ങേറി. മേള ശനിയാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story