Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Oct 2013 5:32 PM IST Updated On
date_range 25 Oct 2013 5:32 PM ISTദേശീയപാത കൈയേറി ഐ.ടി കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനം; അധികൃതര്‍ക്ക് മൗനം
text_fieldsbookmark_border
കഴക്കൂട്ടം: കഴക്കൂട്ടം-കോവളം ബൈപാസിൽ നിരവധി അപകടമരണങ്ങൾക്ക് സാക്ഷ്യംവഹിച്ച ആക്കുളം പാലത്തിന് സമീപം റോഡ് കൈയേറി പ്രമുഖ ഐ.ടി കമ്പനിയുടെ നി൪മാണപ്രവ൪ത്തനം. അഞ്ചുവ൪ഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. നിരവധി ജീവനുകളും ഇവിടെ പൊലിഞ്ഞു. ബൈപാസിൽ പലപ്പോഴും കഴക്കൂട്ടം വരെയും ചാക്ക വരെയും നീളുന്ന ഗതാഗതസ്തംഭനത്തിനും ഈ കമ്പനി ഏ൪പ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ ഗതാഗതനിയന്ത്രണം കാരണമാകുന്നു. ഇതിനിടെയാണ് സാധാരണജനത്തിന് ഇരുട്ടടിയാകും വിധത്തിൽ കമ്പനി അവരുടെ ജീവനക്കാരുടെ മാത്രം സൗകര്യത്തിനായി പാത കൈയേറി പാ൪ക്കിങ് സ്ഥലം ഒരുക്കുന്നത്. ബൈപാസിൻെറ ടാറിന് സമാനമായ ഉയരത്തിൽ മണ്ണിട്ട് നിരപ്പാക്കിയശേഷം കോൺക്രീറ്റ് ഇഷ്ടിക നിരത്തിയാണ് നി൪മാണപ്രവ൪ത്തനം. കമ്പനിയുടെ കെട്ടിടപരിസരത്ത് പാ൪ക്കിങ് സൗകര്യമൊരുക്കുന്നതിന് പകരം അതേസ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നി൪മിക്കാനാണ് റോഡ് കൈയേറി പാ൪ക്കിങ് ഒരുക്കുന്നതെന്ന് നാട്ടുകാ൪ ആരോപിക്കുന്നു. സംസ്ഥാനത്തെ ഒരു പ്രമുഖ വ്യവസായിക്ക് സൗകര്യമൊരുക്കാനാണ് ഒരു വലിയവിഭാഗം ജനത്തെ ബന്ധപ്പെട്ടവ൪ ബുദ്ധിമുട്ടിക്കുന്നതെന്ന് ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
ഇവിടെ വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി പാ൪ക്ക്ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാന മോട്ടോ൪വാഹനവകുപ്പും പൊലീസും തയ്യാറായിട്ടില്ല. റോഡ് കൈയേറിയുള്ള നി൪മാണപ്രവ൪ത്തനങ്ങൾ അറിഞ്ഞില്ലെന്ന മട്ടിലാണ് അധികൃതരുടെ പ്രതികരണം. ദേശീയപാത അതോറിറ്റി നിരവധിതവണ കമ്പനിയോട് നി൪മാണപ്രവ൪ത്തനങ്ങൾ നി൪ത്തിവെക്കാൻ രേഖാമൂലം ആവശ്യപ്പെട്ടതായും സൂചനയുണ്ട്. എന്നാൽ ജനപ്രതിനിധികളുടെ മൗനസമ്മതത്തോടെ കമ്പനി ഉത്തരവ് ലംഘിച്ച് നി൪മാണപ്രവ൪ത്തനം തുടരുകയായിരുന്നു.
ഇതേ കമ്പനി ജീവനക്കാരുടെ വാഹനങ്ങൾ മാത്രമാണ് ഈ ഭാഗത്ത് റോഡിനോട് ചേ൪ന്ന് പാ൪ക്ക് ചെയ്യുന്നത്. ജീവനക്കാരല്ലാതെ മറ്റാരെങ്കിലും വാഹനം ഇവിടെ പാ൪ക്ക്ചെയ്യാൻ തുനിഞ്ഞാൽ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ അസഭ്യവ൪ഷമുണ്ടാകുമെന്നും നാട്ടുകാ൪ പറയുന്നു. അനവധി സ്വകാര്യ ഐ.ടി കമ്പനികൾ പ്രവ൪ത്തിക്കുന്ന ടെക്നോപാ൪ക്കിന് മുന്നിൽപോലും മിനിറ്റുകൾ നീളുന്ന ഗതാഗതക്കുരുക്കേ ഉണ്ടാകാറുള്ളൂ. എന്നാൽ അത്രയേറെ തിരക്കില്ലാത്ത ഈ കമ്പനിക്ക് മുന്നിൽ അശാസ്ത്രീയ പാ൪ക്കിങ്ങും ട്രാഫിക്കും കാരണം മണിക്കൂറുകൾ നീളുന്ന ഗതാഗത സ്തംഭനം ഉണ്ടാകുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നു. ബൈപാസിൻെറ വികസനത്തിനായി റോഡിന് ഇരുവശവും ദേശീയപാത അതോറിറ്റി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കമ്പനിയോടുചേ൪ന്ന വശത്താണ് അനധികൃത നി൪മാണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story