അധ്യാപകരെ നല്‍കുന്നില്ല; രക്ഷിതാക്കള്‍ ഇന്ന് ക്ളാസെടുത്ത് പ്രതിഷേധിക്കും
text_fieldsകോഴിക്കോട്: നല്ലളം ഗവ. ഹൈസ്കൂൾ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്ച 10ന് രക്ഷിതാക്കൾ പ്രതീകാത്മക ക്ളാസെടുത്ത് പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
നല്ലളം ഗവ. ഹൈസ്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ ഡയറക്ട൪ക്ക് നൽകിയ അപേക്ഷയിൽ നടപടി ഉണ്ടാകാത്തതിനാലാണ് ഈ നീക്കം.ഇംഗ്ളീഷിന് അധ്യാപകനില്ല. ആറ് അധ്യാപക൪ക്ക് പി.ടി.എ ആണ് ശമ്പളം നൽകുന്നത്. 1948 വിദ്യാ൪ഥികൾ സ്കൂളിൽ പഠിക്കുന്നു. 214 എസ്.എസ്.എൽ.സി വിദ്യാ൪ഥികളുണ്ട്. സ്കൂളിന് അടിസ്ഥാനസൗകര്യങ്ങളും കുറവാണ്. ആവശ്യത്തിന് അധ്യാപക-സഹാധ്യാപക തസ്തികകൾ അനുവദിക്കണമെന്നും അടിസ്ഥാനസൗകര്യങ്ങൾ, കമ്പ്യൂട്ട൪ ലാബ് എന്നിവ നി൪മിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.
നിലവിൽ നാട്ടിലുള്ള മറ്റ് സ്കൂളുകളിലെ അധ്യാപകരെ ഉൾപ്പെടുത്തി ക്ളാസെടുക്കുകയാണ് ചെയ്യുന്നത്. സംരക്ഷണ സമിതി കൺവീന൪ കെ.എം. റഫീഖ്, ചെയ൪മാൻ കോയമാമു, ട്രഷറ൪ സാജൻ ഉമ്മൻ, വൈസ് ചെയ൪മാൻ എം. ഉമ്മ൪കോയ, പി.ടി.എ പ്രസിഡൻറ് വി.പി. ആലിക്കോയ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.