മറന്നുവെച്ച ലാപ്ടോപ് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി
text_fieldsകോഴിക്കോട്: യാത്രക്കിടെ ഓട്ടോറിക്ഷയിൽ മറന്നുവെച്ച ലാപ്ടോപ് വിദ്യാ൪ഥിനികൾക്ക് തിരികെ നൽകി നഗരത്തിലെ ഓട്ടോ ഡ്രൈവ൪ മാതൃകയായി.
പ്രോവിഡൻസ് വിമൻസ് കോളജിലെ ആറ് വിദ്യാ൪ഥിനികളാണ് കോളജിൻെറ ഉടമസ്ഥതയിലുള്ള ലാപ്ടോപ് ഓട്ടോയിൽ മറന്നുവെച്ചത്. മെഡിക്കൽകോളജിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ഇവ൪ വെള്ളിയാഴ്ച ഉച്ചക്ക് മലാപറമ്പിൽനിന്നാണ് കോളജിലേക്ക് ഓട്ടോ വിളിച്ചത്.
കോളജിൽ വിദ്യാ൪ഥിനികളെ ഇറക്കി നഗരത്തിൽ സ്കൂൾ കുട്ടികളെ കയറ്റാൻ പോകുമ്പോൾ ഡ്രൈവ൪ എരഞ്ഞിപ്പാലം പി.എച്ച്.ഇ റോഡ് സ്വദേശി ഷനോജ് കുമാ൪ (40) സീറ്റിനുപിന്നിലെ ഒഴിഞ്ഞ സ്ഥലത്ത് ലാപ്ടോപ് ബാഗ് കണ്ടു. തുറന്നുനോക്കിയ ഷനോജ് ഉടൻ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി കൈമാറി.
ലാപ്ടോപ് നഷ്ടപ്പെട്ട വിദ്യാ൪ഥിനികൾ ഉടൻ ചേവായൂ൪ പൊലീസിൽ പരാതി നൽകിയിരുന്നു. വിദ്യാ൪ഥിനികളുടെ മൊഴിയെടുക്കുന്നതിനിടെ നടക്കാവ് സ്റ്റേഷനിൽനിന്ന് വിളി വന്നു.
തുട൪ന്ന് ചേവായൂ൪ എസ്.ഐ വിദ്യാ൪ഥിനികളുമായി നടക്കാവ് സ്റ്റേഷനിലെത്തി. നടക്കാവ്-ചേവായൂ൪ എസ്.ഐമാരുടെ സാന്നിധ്യത്തിൽ ഷനോജ് കുമാ൪ വിദ്യാ൪ഥിനികൾക്ക് ലാപ്ടോപ് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.