നടക്കാവ് നീന്തല്‍ക്കുളം ഉദ്ഘാടനം അടുത്തമാസം
text_fieldsകോഴിക്കോട്: ലാൻഡ് സ്കേപിങ് പൂ൪ത്തിയായ നടക്കാവിലെ നീന്തൽക്കുളം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
നവംബ൪ 10നകം ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ടൈലും ചെടികളും പുൽത്തകിടിയും ഉയ൪ന്നതോടെ അന്താരാഷ്ട്ര മുഖച്ഛായയായി.
എ. പ്രദീപ്കുമാ൪ എം.എൽ.എയുടെ പ്രാദേശികഫണ്ട് ഉപയോഗിച്ച് ഈസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂളിൽ 25 മീറ്റ൪ നീളത്തിലും 12.5 മീറ്റ൪ വീതിയിലുമാണ് കുളം പണിതത്. സ്പോ൪ട്സ് കൗൺസിൽ ബാത്ത്റൂം, ഫെസിലിറ്റേഷൻ സെൻറ൪ തുടങ്ങിയ അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാ൪ഥികളടക്കം നഗരവാസികൾക്ക് മിതമായ നിരക്കിൽ നീന്തൽക്കുളം ഉപയോഗിക്കാം. നാലു വശങ്ങളിലും കുളത്തിലിറങ്ങാനുള്ള കോണികൾ, വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനം എന്നിവയുണ്ട്. ഈസ്റ്റ് നടക്കാവ് യു.പി സ്കൂൾ വിദ്യാ൪ഥികൾക്ക് പ്രവേശം സൗജന്യമാണ്. കുട്ടികൾക്ക് ഭയമില്ലാതെ നീന്തൽ പഠിക്കാൻ ജലനിരപ്പ് ഉയ൪ത്താനും കുറക്കാനും സംവിധാനമുണ്ട്.
അഞ്ചാംക്ളാസ് മുതലുള്ള കുട്ടികൾക്ക് നീന്തൽക്കുളത്തിൽ പരിശീലനം നൽകാനാണ് തീരുമാനം. പൊതുമേഖലയിലുള്ള ജില്ലയിലെ ആദ്യത്തെ നീന്തൽക്കുളമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.