കൂടുതല്‍ ഫലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയക്കും
text_fieldsജറൂസേലം: ഇരു രാജ്യങ്ങളും നടത്തിവരുന്ന സമാധാന ശ്രമങ്ങളുടെ ഭാഗമായി 26 ഫലസ്തീൻ തടവുകാരെ കൂടി വിട്ടയക്കാൻ ഇസ്രായേൽ തീരുമാനിച്ചു. യു.എസിന്‍്റെ മധ്യസ്ഥതയിൽ നടക്കുന്ന ച൪ച്ചകളുടെ ഭാഗമായാണ് ജൂലൈയിൽ തടവുകാരെ വിട്ടയക്കുക. ഇന്ന് വൈകുന്നേരത്തോടെ ഇതിന് നിയമാനുമതി നൽകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍്റെ ഒഫീസ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. 1993ൽ ഓസ്ലോ കരാറിൽ ഏ൪പെടുന്നതിനു മുമ്പ് കുറ്റകൃത്യത്തിൽ ഏ൪പെട്ടവാരാണിവരെന്നും ഇതിനകം തന്നെ ഇവ൪ 19ഉം 20തും വ൪ഷം തടവുശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും ഈ പ്രസ്താവനയിൽ പറയുന്നു. ഇവരിൽ 21 പേ൪ അധിനിവിഷ്ട വെസ്റ്റ് ബാങ്ക്,ഗസ്സാ മുനമ്പ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ഇതിൽ പറയുന്നു. ഇസ്രായേൽ ജയിൽ അതോറിറ്റിയുടെ വെബ്സൈറ്റിൽ ഇവരുടെ പേരു വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ ഇസ്രായേൽ 26 തടവുകാരെ വിട്ടയച്ചിരുന്നു. അതിന്‍്റെ തുട൪ച്ചയായാണ് പുതിയ മോചനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.