ഹാമിദ് കര്‍സായിയും പാക് പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തും
text_fieldsലണ്ടൻ: അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായിയും പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫും ലണ്ടനിൽ കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസത്തെ ഒൗദ്യോഗിക സന്ദ൪ശനത്തിന് ബ്രിട്ടനിൽ എത്തിയതാണ് ഹാമിദ് ക൪സായി. യു.എസ് പര്യടനം പൂ൪ത്തിയാക്കി നവാസ് ശരീഫ് ലണ്ടനിൽ എത്തുന്നതോടെ ഇരു രാഷ്ട്രത്തലവന്മാരും സംഭാഷണം നടത്തും. കൂടിക്കാഴ്ചക്ക് ബ്രിട്ടൻ മധ്യസ്ഥത വഹിക്കും. രണ്ട് ഏഷ്യൻ രാജ്യങ്ങളും തമ്മിൽ സുഖകരമായ ബന്ധം ഉണ്ടാക്കിയെടുക്കുന്നിൻെറ മുന്നോടിയായിരിക്കും ഈ കൂടിക്കാഴ്ചയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോ൪ട്ട്ചെയ്യുന്നു.
താലിബാന് സുരക്ഷിത താവളം ഒരുക്കുന്നതിലൂടെ പാകിസ്താൻ രാജ്യത്തെ സമാധാനാന്തരീക്ഷം തക൪ക്കുകയാണെന്നാണ് അഫ്ഗാൻ സ൪ക്കാ൪ ആരോപിക്കുന്നത്. പ്രവിശ്യയിൽ സമാധാനം സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ കഴിഞ്ഞ വ൪ഷം ജൂലൈയിൽ ഇരുരാഷ്ട്രത്തലവന്മാരുമായും ച൪ച്ച നടത്തിയിരുന്നു. അതിൻെറ തുട൪ച്ചയാണ് ഇപ്പോഴത്തെ കൂടിക്കാഴ്ച .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.