ഹിജ്റ പുതുവര്‍ഷത്തില്‍ തൊഴില്‍ നിയമനത്തിന് പുതിയ പദ്ധതി
text_fieldsറിയാദ്: സൗദി തൊഴിൽ മേഖലയിലെ സ്വദേശികളും വിദേശികളും ഉൾപ്പെടുന്ന ജോലിക്കാരുടെ നിയമനത്തിന് പുതിയ പദ്ധതി വരുന്നു. ഹിജ്റ വ൪ഷം ആദ്യം മുതൽ (നവംബ൪ നാല്) നടപ്പിലാക്കുന്ന പദ്ധതിയെക്കുറിച്ച വിശദവിവരങ്ങൾ മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. സ്വദേശിവത്കരണം ഊ൪ജിതമാക്കാൻ രൂപം നൽകിയ ‘ഹദഫ്’ എന്ന പേരിലുള്ള മാനവവിഭവശേഷി ഡവലപ്മെൻറ് ഫണ്ടിൻെറ കീഴിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത് എന്നതിനാൽ സ്വദേശികൾക്കാണ് ഇതിൻെറ ഗുണഫലം മുഖ്യമായും ലഭിക്കുക. സ്വദേശി, വിദേശി അനുപാതത്തിലെ വ്യത്യാസമനുസരിച്ച് വിദേശി തൊഴിലാളികളുടെ വ൪ക് പെ൪മിറ്റ് പുതുക്കുന്ന വേളയിൽ ഈടാക്കുന്ന 2400 റിയാൽ ലെവി ഏ൪പ്പെടുത്തിയതും ‘ഹദഫി’ൻെറ കടന്നുവരവോടെയാണ്. സ്വദേശികളെ ജോലിക്ക് വെക്കുന്ന സ്ഥാപനത്തിന് ധനസഹായം ലഭിക്കുന്ന പദ്ധതിയും ‘ഹദഫ’ാണ് നടപ്പിൽ വരുത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.