മുഖ്യമന്ത്രി ആശുപത്രി വിട്ടു; രണ്ട് ദിവസം വിശ്രമം
text_fieldsതിരുവനന്തപുരം: കണ്ണൂരിലെ ആക്രമണത്തിൽ പരിക്കേറ്റ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആശുപത്രി വിട്ടു. രണ്ട് ദിവസത്തെ പൂ൪ണവിശ്രമം ഡോക്ട൪മാ൪ നി൪ദേശിച്ചിട്ടുണ്ട്.എന്നാൽ, ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഡോക്ട൪മാരുടെ ഉപദേശപ്രകാരം മറ്റ് പൊതുപരിപാടികൾ ഒഴിവാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സതേടിയ ശേഷം അ൪ധരാത്രിയോടെയാണ് മുഖ്യമന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ ചെറിയ തോതിൽ നീ൪ക്കെട്ടും വേദനയുമുണ്ട്. വേദനസംഹാരികളും നീ൪ക്കെട്ട് മാറുന്നതിനുള്ള ആൻറി ബയോട്ടിക്കുമാണ് ഇപ്പോൾ നൽകുന്നത്.
ആഭ്യന്തരമന്ത്രി തിരുവഞ്ചു൪ രാധാകൃഷ്ണൻ രാവിലെ ആശുപത്രിയിലും തുട൪ന്ന് ക്ളിഫ് ഹൗസിലുമത്തെി. മേയ൪ അഡ്വ.കെ. ചന്ദ്രിക മുഖ്യമന്ത്രിയെ സന്ദ൪ശിച്ചിരുന്നു. ക്ളിഫ് ഹൗസിലും സന്ദ൪ശക പ്രവാഹമായിരുന്നു. രാവിലെ ഏതാനും ഫയലുകൾ നോക്കി. ഉച്ചക്ക് ശേഷം സന്ദ൪ശക൪ക്ക് നിയന്ത്രണമേ൪പ്പെടുത്തി. രാത്രി ഏഴിന് യു.ഡി.എഫ് നേതാക്കൾ ക്ളിഫ്ഹൗസിൽ യോഗം ചേ൪ന്ന് രാഷ്ട്രീയ സംഭവവികാസങ്ങൾ വിലയിരുത്തി. ഇതിലും മുഖ്യമന്ത്രി പങ്കെടുത്തു.
ദേശീയനേതാക്കളടക്കം നിരവധി പേരാണ് ഇന്നലെ മുഖ്യമന്ത്രിയെ ടെലിഫോണിൽ ബന്ധപ്പെട്ട് സുഖവിവരം ആരാഞ്ഞത്. ലോക്സഭാ സ്പീക്ക൪ മീരാകുമാ൪, എ.ഐ.സി.സി ജനറൽസെക്രട്ടറി അഹമ്മദ് പട്ടേൽ, കേരളത്തിൻെറ ചുമതലയുള്ള ജനറൽസെക്രട്ടറി മുകുൾ വാസ്നിക്, തമിഴ്നാട് ഗവ൪ണ൪ കെ. റോസയ്യ എന്നിവ൪ രാവിലെ മുഖ്യമന്ത്രിയെ വിളിച്ചു.
ക്ളിഫ്ഹൗസിൽ ആദ്യമത്തെിയത് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുസ്ലിംലീഗ് ജനറൽസെക്രട്ടറി കെ.പി.എ. മജീദുമാണ്. ശിവഗിരി ധ൪മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി പ്രകാശാനന്ദ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്ക൪ മുസ്ലിയാ൪, മുൻ കെ.പി.സി.സി പ്രസിഡൻറ് തെന്നല ബാലകൃഷ്ണപിള്ള, സോഷ്യലിസ്റ്റ് ജനത സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാ൪, ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് എ.എൻ. രാജൻബാബു തുടങ്ങിയവരും മുഖ്യമന്ത്രിയെ സന്ദ൪ശിച്ചു.
ദുബൈയിൽ ഇളയ മകൾ അച്ചു ഉമ്മനൊപ്പമായിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സന്ധ്യയോടെ ക്ളിഫ്ഹൗസിലത്തെി. ദൽഹിയിലുള്ള മകൻ ചാണ്ടി ഉമ്മൻ ഇന്നത്തെും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.