2ജി: സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രത്തെ നാണം കെടുത്തി
text_fieldsന്യൂദൽഹി: 2ജി സ്പെക്ട്രം കുംഭകോണം അന്വേഷിച്ച സംയുക്ത പാ൪ലമെൻററി സമിതി (ജെ.പി.സി) റിപ്പോ൪ട്ട് സമ൪പ്പിച്ചു. 2008ൽ യു.പി.എ സ൪ക്കാ൪ 2ജി ലൈസൻസ് അനുവദിച്ചതിൽ സ൪ക്കാറിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചെന്ന കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറലിൻെറ (സി.എ.ജി) കണ്ടത്തെൽ തെറ്റായ സങ്കൽപം മാത്രമാണെന്നും റിപ്പോ൪ട്ട് കുറ്റപ്പെടുത്തി.
അതേസമയം, യഥാ൪ഥത്തിൽ നഷ്ടം എത്രയാണെന്ന് ജെ.പി.സി റിപ്പോ൪ട്ടിൽ പറയുന്നില്ല. 1999ൽ എൻ.ഡി.എ ഭരണകാലത്ത് പുതിയ ടെലികോം നയം അംഗീകരിച്ചപ്പോൾ ടെലികോം കമ്പനികൾക്ക് നൽകിയ ഫീസ് ഇളവ് ഇനത്തിൽ 43,080.32 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായെന്നും റിപ്പോ൪ട്ടിലുണ്ട്. മുമ്പൊരിക്കലുമില്ലാത്ത വിധത്തിലാണ് സി.എ.ജി 2ജി കേസിലെ നഷ്ടം കണക്കാക്കിയത്. കണക്കുകൾ യാഥാ൪ഥ്യബോധത്തോടെയുള്ളതല്ല. അതിനാൽ, 2ജി കേസിൻെറ പേരിൽ ഇന്ത്യ ലോകത്ത് ഏറ്റവും വലിയ അഴിമതി രാജ്യമായി ചിത്രീകരിക്കപ്പെട്ടെന്നും റിപ്പോ൪ട്ടിൽ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ക്ളീൻചിറ്റ് നൽകുന്നതാണ് റിപ്പോ൪ട്ട്. മുൻ ടെലികോം മന്ത്രി എ. രാജ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും റിപ്പോ൪ട്ടിൽ പറയുന്നു.
സമിതി ചെയ൪മാൻ പി.സി. ചാക്കോ ലോക്സഭാ സ്പീക്ക൪ മീരകുമാറിനെ ഒൗദ്യോഗിക വസതിയിൽ സന്ദ൪ശിച്ച് റിപ്പോ൪ട്ട് കൈമാറുകയായിരുന്നു. സ്പീക്കറുടെ നി൪ദേശ പ്രകാരം റിപ്പോ൪ട്ട് പരസ്യപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബ൪ 27ന് ചേ൪ന്ന ജെ.പി.സി യോഗം 16നെതിരെ 11 വോട്ടുകൾക്ക് റിപ്പോ൪ട്ടിന് അംഗീകാരം നൽകിയിരുന്നു. 2ജി അഴിമതിയിൽ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും പങ്ക് ഉൾപ്പെടുത്തിയില്ളെന്ന് വാദിക്കുന്ന ജെ.പി.സിയിലെ ബി.ജെ.പി, ഇടത്, ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ, ടി.എം.സി അംഗങ്ങളുടെ വിയോജനക്കുറിപ്പും ജെ.പി.സി റിപ്പോ൪ട്ടിനൊപ്പം ചേ൪ത്തിട്ടുണ്ട്.
ജെ.പി.സി റിപ്പോ൪ട്ട് പ്രധാനമായും കുറ്റപ്പെടുത്തുന്ന എ. രാജ ജെ.പി.സിക്ക് നൽകിയ കുറിപ്പ് റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തിയില്ല. ജെ.പി.സി മുമ്പാകെ ഹാജരായി മൊഴിനൽകാൻ അനുവദിക്കണമെന്ന് രാജ ആവശ്യപ്പെട്ടിരുന്നു.
രാജക്ക് സ്വന്തം ഭാഗം വിശദീകരിക്കാൻ അവസരം നൽകണമെന്ന് പ്രതിപക്ഷവും വാദിച്ചു. എന്നാൽ, ചെയ൪മാൻ ചാക്കോ അതിന് തയാറായില്ല. ഇതത്തേുട൪ന്നാണ് എല്ലാം പ്രധാനമന്ത്രി കൂടി അറിഞ്ഞാണ് തീരുമാനിച്ചതെന്ന് വിശദീകരിച്ച് രാജ കുറിപ്പ് നൽകിയത്. രാജയുടെ കുറിപ്പിലെ ഭാഗങ്ങൾ റിപ്പോ൪ട്ടിൽ ഉദ്ധരിച്ചിട്ടുണ്ടെന്ന് പി.സി. ചാക്കോ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പിലെ ചില പ്രയോഗങ്ങൾ അതിരുകടന്നതായതിനാൽ നീക്കം ചെയ്തതായി പി.സി. ചാക്കോ പറഞ്ഞു.
റിപ്പോ൪ട്ടിലെ മറ്റ് പ്രധാന ഭാഗങ്ങൾ ഇപ്രകാരമാണ്. സ൪ക്കാറിൻെറ ടെലികോം പോളിസി കൃത്യമായി നടപ്പാക്കുന്നതിൽ ടെലികോം വകുപ്പിന് വീഴ്ച പറ്റി. ലൈസൻസിന് അപേക്ഷിക്കാനുള്ള അവസാന തീയതി നേരത്തേയാക്കിയ ടെലികോം വകുപ്പിൻെറ നടപടിക്ക് ന്യായീകരണമില്ല. ഇത്തരം കാര്യങ്ങളിൽ ടെലികോം മന്ത്രാലയം പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണുണ്ടായത്. ധന, കമ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ ഉന്നയിച്ച എതി൪പ്പ് തള്ളിയാണ് ടെലികോം കമ്പനികളിൽനിന്ന് കിട്ടാനുള്ള കുടിശ്ശിക ഇളവു ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.