മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: അലന്‍ ഫിലിപ്പ്റിമാന്‍ഡില്‍
text_fieldsകൊച്ചി: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കവിത പിള്ളയുടെ കൂട്ടാളിയെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു. തിരുവനന്തപുരം ഉള്ളൂ൪ നാലാഞ്ചിറ തട്ടിനകം മാരുതി വീട്ടിൽ അലൻ ഫിലിപ്പിനെയാണ് സി.ജെ.എം വി. ഹരിനായ൪ റിമാൻഡ് ചെയ്തത്. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശിയായ കൃഷ്ണൻകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ഇയാളെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളി അമൃത മെഡിക്കൽ കോളജിൽ മകന് എം.ബി.ബി.എസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് കവിത പിള്ളയും അലൻ ഫിലിപ്പും ചേ൪ന്ന് 13 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു കൃഷ്ണൻകുട്ടിയുടെ പരാതി.
അതിനിടെ, കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറിൻെറ അടിസ്ഥാനത്തിൽ കവിത പിള്ളയെ പൊലീസ് ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. യോഗയും മെഡിക്കൽ സൗകര്യവുമുള്ള ആശുപത്രിയിലേക്ക് തന്നെ മാറ്റണമെന്ന് കവിത പിള്ള മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. കവിത പിള്ളയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് ഇവ൪ ഈ ആവശ്യങ്ങളുന്നയിച്ചത്. കസ്റ്റഡിയിൽ അപേക്ഷയിൽ വ്യാഴാഴ്ച വിധിപറയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.