ജില്ല കേരളോത്സവം നവംബര്‍ 30 മുതല്‍
text_fieldsകോഴിക്കോട്: സംസ്ഥാന യുവജനക്ഷേമ ബോ൪ഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ല കേരളോത്സവം നവംബ൪ 30 മുതൽ ഡിസംബ൪ എട്ട് വരെ എലത്തൂരും പരിസര പ്രദേശങ്ങളിലുമായി നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കാനത്തിൽ ജമീലയുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേ൪ന്ന സംഘാടക സമിതി യോഗത്തിലാണ് ഈ തീരുമാനം.യോഗത്തിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആ൪.ശശി, യുവജന ക്ഷേമ ബോ൪ഡ് സംസ്ഥാന മെംബ൪ എ. ഷിയാലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ കെ.ഷീബ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ പി.ജി ജോ൪ജ് മാസ്റ്റ൪, സ്പോ൪ട്സ് കൗൺസിൽ സെക്രട്ടറി മുഹമ്മദ് ബഷീ൪, യുവജന ക്ഷേമ ബോ൪ഡ് ജില്ലാ ഓഫിസ൪ വിനോദൻ പൃത്തിയിൽ, കെ.റിഷിൻ ബാബു,വിദ്യാഭ്യാസ ഉപഡയറക്ട൪ എൻ.അമ്മദ് തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.