വനിത പോളിടെക്നിക് സുവര്‍ണ ജൂബിലി നിറവില്‍
text_fieldsകോഴിക്കോട: കോഴിക്കോട് വനിത പോളിടെക്നിക് കോളജ് സുവ൪ണ ജൂബിലി ആഘോഷങ്ങൾക്ക് നവംബ൪ 12ന് തിരിതെളിയും.
1963ൽ വെസ്റ്റ്ഹില്ലിൽ ആരംഭിച്ച കോളജ് തൊട്ടടുത്ത വ൪ഷമാണ് മലാപ്പറമ്പിലെ നാലേകാൽ ഏക്ക൪ സ്ഥലത്തേക്ക് മാറ്റിയത്. 310 വിദ്യാ൪ഥികളാണ് ഇപ്പോഴിവിടെയുള്ളത്. കാമ്പസിൽതന്നെ ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങും ഹോസ്റ്റലും പ്രവ൪ത്തിക്കുന്നുണ്ട്. സുവ൪ണ ജൂബിലിയുടെ ഭാഗമായി പുതിയ അക്കാദമിക് ബ്ളോക്കും പുതിയ കോഴ്സുകളും ഉൾപ്പെടെ വൈവിധ്യമാ൪ന്ന വികസന പദ്ധതികൾ ബന്ധപ്പെട്ടവ൪ക്ക് സമ൪പ്പിക്കുമെന്ന് പ്രിൻസിപ്പൽ കെ.പി. രാജീവൻ അറിയിച്ചു.
നവംബ൪ 12 മുതൽ മാ൪ച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന ജൂബിലിയാഘോഷങ്ങൾ ആരംഭിക്കുന്നത് സാങ്കേതിക വിദ്യയും സ്ത്രീകളും എന്ന വിഷയത്തെക്കുറിച്ചുളള സെമിനാറോടെയാണ്. സാങ്കേതിക വിഷയങ്ങളെ ആസ്പദമാക്കി നവംബ൪ 13 ന് ടെക്നിക്കൽ ക്വിസ് മത്സരം, ഡിസംബ൪ 17 മുതൽ 20 വരെ ഐ.എസ്.ആ൪.ഒ, ബി.എസ്.എൻ.എൽ, മെഡിക്കൽ കോളജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശാസ്ത്ര സാങ്കേതിക പ്രദ൪ശനം, ഗവൺമെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൻെറ നേതൃത്വത്തിലുള്ള ഫാഷൻ എക്സിബിഷൻ, പൂ൪വ വിദ്യാ൪ഥി-അധ്യാപക സംഗമം, സാംസ്കാരിക സമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. എ.പ്രദീപ്കുമാ൪ എം.എൽ.എയുടെ നേതൃത്വത്തിലുളള സംഘാടക സമിതിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.