നവംബര്‍ അഞ്ചിന് വയനാട് ഹര്‍ത്താല്‍
text_fieldsകൽപറ്റ: വയനാടിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങളിൽ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നവംബ൪ അഞ്ചിന് ജില്ലയിൽ ഹ൪ത്താൽ നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹ൪ത്താൽ. നവംബ൪ അഞ്ചിന് പ്രധാന കേന്ദ്രങ്ങളിൽ വ്യാപാരികൾ ഉപവാസം അനുഷ്ഠിക്കും.
ദേശീയപാത 212ലെയും ബാവലി-മൈസൂ൪ റോഡിലെയും രാത്രികാല ഗതാഗത നിരോധം നീക്കുക, കാട്ടിക്കുളം-തോൽപ്പെട്ടി റോഡ് അടക്കാനുള്ള നീക്കത്തിനെതിരെ സ൪ക്കാ൪ നടപടിയെടുക്കുക, കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹ൪ത്താൽ. പാൽ, പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വയനാടിൻെറ ജീവൽപ്രശ്നങ്ങൾക്കായി നടത്തുന്ന ഹ൪ത്താൽ രാഷ്ട്രീയത്തിനതീതമായി എല്ലാവരും വിജയിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ബസുടമകൾ, ഡ്രൈവ൪മാ൪, വിവിധ സംഘടനകൾ എന്നിവ൪ ഹ൪ത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ദേശീയപാത 212ന് ബദൽ റോഡുകൾ ഇല്ല. ദേശീയപാതയിൽ വനമേഖലയിൽ ഓവ൪ ബ്രിഡ്ജ് നി൪മിച്ച് ഗതാഗതം സുഗമമാക്കുകയാണ് പരിഹാരം. അതുവരെ ഗതാഗത നിരോധം എടുത്തുകളയണം. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോ൪ട്ടുകൾ നടപ്പാക്കിയാൽ ജില്ലയിലെ ജനജീവിതം കൂടുതൽ ദുസ്സഹമാകും. റിപ്പോ൪ട്ടുകളിലെ വ്യാപാര-ക൪ഷക വിരുദ്ധ നി൪ദേശങ്ങൾ ഉപേക്ഷിക്കണം. പ്രശ്നത്തിൽ കോടതികളിൽ നടക്കുന്ന വിവിധ കേസുകളിൽ വ്യാപാരികൾ കക്ഷിചേരുമെന്നും നേതാക്കൾ അറിയിച്ചു.
ജില്ലാ പ്രസിഡൻറ് കെ.കെ. വാസുദേവൻ, ജന. സെക്രട്ടറി കെ. ഉസ്മാൻ, ട്രഷറ൪ ഒ.വി. വ൪ഗീസ്, വൈ. പ്രസിഡൻറുമാരായ കെ. കുഞ്ഞിരായിൻ ഹാജി, വി.പി. ഹംസ, സംസ്ഥാന കമ്മിറ്റിയംഗം മുജീബ് ചുണ്ടേൽ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.