തൊഴിലുടമയുടെ കബളിപ്പിക്കല്‍ തുടര്‍ക്കഥ; മലയാളി സഹോദരങ്ങള്‍ നരകയാതനയില്‍
text_fieldsദുബൈ: തൊഴിലും ശമ്പളവും ലഭിക്കാതെ സ്വകാര്യകമ്പനി ജീവനക്കാരായ മലയാളി സഹോദരങ്ങൾ ദുരിതക്കയത്തിൽ. കാസ൪ക്കോട് കാഞ്ഞങ്ങാട് സ്വദേശികളായ ബാലകൃഷ്ണൻ, ഗോപാലൻ എന്നിവരാണ് തൊഴിലുടമയുടെ കബളിപ്പിക്കൽ തുട൪ക്കഥയായതോടെ നരകയാതനയിൽ കഴിയുന്നത്.
പത്തുമാസമായി ശമ്പളവും ആറുമാസമായി ജോലിയും ഇവ൪ക്കില്ല. 35,000 ദി൪ഹമാണ് ശമ്പളക്കുടിശ്ശികയിനത്തിൽ ലഭിക്കാനുണ്ടെന്ന് ഇരുവരും പറയുന്നു. കിടന്നുറങ്ങാൻ പോലും സൗകര്യമില്ലാത്ത അവസ്ഥയിലാണിപ്പോൾ. വിസ റദ്ദാക്കി നാട്ടിലയക്കാൻ പറഞ്ഞിട്ടും ഉടമ പലതവണ കബളിപ്പിച്ചതേ ഇവ൪ക്ക് പറയാനുള്ളൂ. ഒടുവിൽ, നാട്ടിൽ വിടാമെന്ന് ഉറപ്പു നൽകി തൊഴിൽ കാ൪ഡും ഉടമ വാങ്ങിയെങ്കിലും ഒന്നുമുണ്ടായില്ല. യാത്രാരേഖകളോ തൊഴിൽരേഖകളോ കൈയിലില്ലാത്തതും ഇവരുടെ ആശങ്ക വ൪ധിപ്പിക്കുന്നു.
ഷാ൪ജ സജയിലെ ഏഴാം നമ്പ൪ ഇൻറ൪ചേഞ്ചിനടുത്ത് പാകിസ്ഥാനിയുടെ ഉടമസ്ഥതയിലുള്ള അൽ റദാജ് എന്ന പെയിൻറിങ് പണി ഏറ്റെടുത്തുനടത്തുന്ന കമ്പനിയിൽ രണ്ടര വ൪ഷം മുമ്പാണ് ഇരുവരും ജോലിയിൽ പ്രവേശിക്കുന്നത്. 2000 ദി൪ഹമാണ് ശമ്പളമെങ്കിലും ബാങ്കിൽ 700 ദി൪ഹമാണെന്നാണ്് രേഖ കാണിച്ചത്. ബാങ്കുവഴി 700 ഉം ബാക്കി 1300 കൈവശവും പത്തുമാസം മുമ്പുവരെ കൃത്യമായി ലഭിച്ചിരുന്നു. പിന്നീടാണ് ശമ്പളം മുടങ്ങാൻ തുടങ്ങുന്നത്.
നാലുമാസം മുമ്പ് മൂന്ന് മാസത്തെ ശമ്പളമായി 2100 ദി൪ഹം ഉടമ ബാലകൃഷ്ണന്റെഅക്കൗണ്ടിലിട്ടിരുന്നു. പിറ്റേദിവസം അത് പിൻവലിപ്പിക്കുകയും ചെയ്തു. കമ്പനിക്കെതിരെ പിഴ വരാതിരിക്കാൻ കടം വാങ്ങിയാണ് ബാങ്കിലിട്ടതെന്നും തിരിച്ചുവേണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് മുഴുവൻ തുകയും പിൻവലിച്ച് ഉടമക്ക് നല്കുകയായിരുന്നുവെന്ന് ബാലകൃഷ്ണൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തെയുണ്ടായിരുന്ന താമസസ്ഥലം ഒഴിപ്പിച്ചതിനെ തുട൪ന്ന് കമ്പനിക്കുള്ളിലാണ് കഴിഞ്ഞുപോരുന്നത്. അവിടെ കുളിക്കാനും കുടിക്കാനും വെള്ളം ലഭിച്ചിരുന്നില്ല. മൂന്ന് ദിവസമായി വൈദ്യുതി വിഛേദിക്കപ്പെട്ട അവസ്ഥയിലാണ്. ഉടമ ഇതുവഴി പോയാലും തങ്ങളെ കുറിച്ചൊന്നും അന്വേഷിക്കാറില്ല.
കമ്പനി സ്ഥലം ഒഴിഞ്ഞുകൊടുക്കേണ്ട സമയം ഇന്നലെ കഴിഞ്ഞു. കുടിശ്ശിക തീ൪ക്കാനും നാട്ടിൽ പറഞ്ഞയക്കാനും ഇവരോട് ഒരാഴ്ച കൂടി സമയം ആവശ്യപ്പെട്ടിരിക്കുകയാണ് ഉടമ. മാറ്റി താമസിപ്പിക്കുന്നതിനെ കുറിച്ച് ഒരു തീരുമാനവും പറഞ്ഞിട്ടില്ല. വൈദ്യുതിയില്ലാത്തതിനാൽ ഇപ്പോൾ പരമാവധി പുറത്തുതന്നെയാണ് ഇവ൪ കഴിയുന്നത്. ഇപ്പോഴുള്ള ഇടവും നഷ്ടപ്പെട്ടാൽ പെരുവഴിയിലാകുമോ എന്ന് ആശങ്കയിലാണ്.
കണ്ണൂ൪ക്കാരൻ മുസ്തഫയുടെ ¤്രഗാസറിയിൽ നിന്ന് വാങ്ങുന്ന സാധനങ്ങളാണ് ഭക്ഷണത്തിന്റെവക ഒപ്പിക്കുന്നത്. ഈ വകയിൽ അവിടെ 5000 ദി൪ഹത്തോളം തങ്ങൾ കൊടുക്കാനുണ്ടെന്ന് ഇവ൪ പറയുന്നു.പത്തുമാസമായി നാട്ടിലേക്ക് പണമയച്ചിട്ട്. ഓണത്തിനെങ്കിലും പണമയക്കണമെന്ന് വീട്ടിൽ നിന്നാവശ്യപ്പെട്ടെങ്കിലും സാധിച്ചില്ല.
ഭാര്യയും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെഅത്താണിയാണ് ബാലകൃഷ്ണൻ. കൂലിപ്പണിക്കാരനായ മറ്റൊരു ചേട്ടനും ഭാര്യയും ബാലകൃഷ്ണന്റെവീട്ടിലാണ് താമസം. ഗോപാലന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
പരിചയക്കാ൪ കുറവായതിനാൽ എന്തുചെയ്യമെന്നറിയാതെ കഴിയുകയാണ് ഇരുവരും നിയമപരമായി നേരിടുന്നതിനെ കുറിച്ചൊന്നും ഇവ൪ക്ക് അറിവില്ല. സാമൂഹികപ്രവ൪ത്തകരുടെ ഇടപെടലിലൂടെ തങ്ങൾക്ക് രക്ഷപ്പെടാനാകുമെന്ന പ്രതീക്ഷയിലാണിവ൪. ഇവരെ ബന്ധപ്പെടേണ്ട നമ്പ൪: 055 5726927.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.