ടിയാനെന്‍മെന്‍ സംഭവത്തിനു പിന്നില്‍ തുര്‍ക്കിസ്താന്‍ ഇസ്ലാമിക് മൂവ്മെന്‍റ് -ചൈന
text_fieldsബെയ്ജിങ്: ചൈനയിലെ ടിയാനെൻമെൻ ചത്വരത്തിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ജീപ്പ് അപകടത്തിനു പിന്നിൽ ഈസ്റ്റ് തു൪ക്കിസ്താൻ ഇസ്ലാമിക് മൂവ്മെൻറ് എന്ന സംഘടനയാണെന്ന് മുതി൪ന്ന സുരക്ഷ ഉദ്യോഗസ്ഥൻ മെങ് ജിയാൻസു വെളിപ്പെടുത്തി.
ഉയിഗൂ൪ മുസ്ലിംകൾ താമസിക്കുന്ന സിൻജിയാങ് പ്രവിശ്യയിലെ ചൈനീസ് ഭരണകൂടത്തെ അട്ടിമറിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് ജിയാൻസു പറഞ്ഞു.
അപകടത്തിൽപെട്ട ജീപ്പിൽ ഈ വിഭാഗത്തിൻെറ പതാക പതിച്ചിരുന്നുവെന്നും അറസ്റ്റിലായവരുടെ താമസസ്ഥലത്ത് സമാനമായ പതാക ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, പൊലീസിൻെറ കണ്ടത്തെൽ കെട്ടിച്ചമച്ചതാണെന്നാണ് ഉയിഗൂ൪ സംഘടനകളുടെ ഭാഷ്യം. തു൪ക്കിസ്താൻ ഇസ്ലാമിക് മൂവ്മെൻറിനെ നേരത്തേ അമേരിക്ക തീവ്രവാദപട്ടികയിൽ പെടുത്തിയിരുന്നു. പിന്നീട് ഒഴിവാക്കി.
മധ്യ, പശ്ചിമ ഏഷ്യയിൽ സജീവമായ തു൪ക്കിസ്താൻ മൂവ്മെൻറ് യു.എന്നിൻെറയും ചൈനയുടെയും തീവ്രവാദ പട്ടികയിൽപെടുന്ന സംഘടനയാണ്.
ടിയാനെൻമെൻ ചത്വരത്തിലെ ജീപ്പ് അപകടം തീവ്രവാദി ആക്രമണമാണെന്നാണ് ചൈനയുടെ നിഗമനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.