സ്ഫോടനം വോട്ടാക്കാന്‍ മോഡി പട്നയില്‍
text_fieldsന്യൂദൽഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പട്നയിലത്തെി ഇരകളെ കണ്ടു. മോഡിയുടെ സന്ദ൪ശനം അത്യന്തം വൈകാരികമായിരുന്നുവെന്ന് വിശേഷിപ്പിച്ച ബി.ജെ.പി, ബിഹാറിലെ ഗ്രാമീണരുടെ സ്നേഹം പിടിച്ചുപറ്റാൻ ഇതുവഴി മോഡിക്ക് കഴിഞ്ഞുവെന്ന് അവകാശപ്പെട്ടു. അതേസമയം, സ്ഫോടനം വോട്ടാക്കിമാറ്റാനാണ് ബി.ജെ.പി മോഡിയുടെ സന്ദ൪ശനവും ചിതാഭസ്മ യാത്രയും സംഘടിപ്പിച്ചതെന്ന് ജനതാദൾ-യു വിമ൪ശിച്ചു.
വെള്ളിയാഴ്ച രാത്രി പട്നയിലത്തെിയ മോഡി ആറു ജില്ലകളിൽ പോയാണ് കൊല്ലപ്പെട്ട ആറുപേരുടെ ആശ്രിതരെ കണ്ടത്. മഞ്ഞു മൂലം പുറപ്പെടാൻ രണ്ടുമണിക്കൂ൪ വൈകിയ മോഡി ആദ്യം പോയത് ഗൗരീചകിലെ രാജ് നാരായൺ സിങ്ങിൻെറ വീട്ടിലേക്കാണ്. പിന്നീട് കൈമൂറിൽ വികാസ് സിങ്ങിൻെറ വീട്ടിലത്തെി. ആറു വീട്ടുകാ൪ക്കും അഞ്ചുലക്ഷം രൂപയുടെ ചെക്കും മോഡി കൈമാറി. പാ൪ട്ടിയുടെ എല്ലാ സഹായവും കുടുംബങ്ങൾക്ക് വാഗ്ദാനം ചെയ്തു.
പുറമെനിന്നത്തെുന്ന അനാവശ്യവസ്തുക്കൾ ബിഹാറിലെ ജനം തുടച്ചുനീക്കുമെന്നാണ് മോഡി വീണ്ടും പട്നയിലത്തെിയതു സംബന്ധിച്ച് ബിഹാ൪ മുഖ്യമന്ത്രി നിതീഷ് കുമാ൪ പ്രതികരിച്ചത്. ആറുപേരുടെ മരണത്തിനും 83 പേ൪ക്ക് പരിക്കേൽക്കാനുമിടയാക്കിയ സ്ഫോടനം അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വോട്ടാക്കിമാറ്റാനാണ് മോഡിയുടെ നീക്കമെന്ന് നിതീഷിൻെറ പാ൪ട്ടി കുറ്റപ്പെടുത്തുകയും ചെയ്തു. 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകളെ മോഡി ഇതുവരെ കാണാത്തതെന്തുകൊണ്ടാണെന്ന് ജനതാദൾ-യു ചോദിച്ചു.
ഗോധ്രയിലെയും മുസഫ൪നഗറിലെയും പോലെ ബിഹാറിലുടനീളം കലാപങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ചിതാഭസ്മ യാത്ര നടത്തുന്നതെന്ന് മുതി൪ന്ന ജനതാദൾ നേതാവ് കെ.സി. ത്യാഗി കുറ്റപ്പെടുത്തി. 100 മീറ്റ൪ ഓട്ടമത്സരമല്ല പൊതുതെരഞ്ഞെടുപ്പെന്ന് ജനതാദൾ-യു വക്താവ് ശിവാനന്ദ് തിവാരി മോഡിയെ പരിഹസിച്ചു. മാരത്തൺ അല്ളെങ്കിൽ സെമി മാരത്തൺ ആയെങ്കിലും തെരഞ്ഞെടുപ്പിനെ കാണണം. അഞ്ചുമാസം ഇനിയും ബാക്കിയുണ്ട്. ഇത്രയും ധിറുതി കൂട്ടിയാൽ മോഡി പരിക്കേറ്റ് വഴിയിൽ വീഴുമെന്ന് തിവാരി പറഞ്ഞു.
മോഡിയോട് അസൂയ മൂത്ത നിതീഷ് കുമാ൪ ഗ്രാമീണസ്ത്രീയെ പോലെ പെരുമാറുകയാണെന്ന് ബി.ജെ.പി ബിഹാ൪ ഘടകം ആക്ഷേപിച്ചു. സ൪ക്കാ൪ ഗെസ്റ്റ് ഹൗസിൽ തങ്ങിയ മോഡിയെ കാണാൻ ജില്ലാ മജിസ്ട്രേറ്റ് പോലും എത്തിയില്ളെന്ന് മുൻ ബിഹാ൪ മന്ത്രി ഗിരിരാജ് കിഷോ൪ കുറ്റപ്പെടുത്തി. മോഡി വന്ന ഗ്രാമങ്ങളിൽ ആയിരങ്ങളാണ് അദ്ദേഹത്തെ കാണാനത്തെിയതെന്ന് ബി.ജെ.പി വക്താവ് രവി ശങ്ക൪ പ്രസാദ് അവകാശപ്പെട്ടു. ആരും ക്ഷണിക്കാതെ കേട്ടറിഞ്ഞുവന്നവരാണിവരെന്നും ബി.ജെ.പി വക്താവ് പറഞ്ഞു. സ്ഫോടനത്തിൽ കൊല്ലപ്പെട്ട രാജ് നാരായൺ സിങ്ങിൻെറ വിട്ടീലത്തെിയ മോഡിയെ കാണാൻ 5000 പേരാണ് വന്നതെന്ന് ബി.ജെ.പി വക്താവ് രവി ശങ്ക൪ പ്രസാദ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.