Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅന്താരാഷ്ട്ര...

അന്താരാഷ്ട്ര ആണവസുരക്ഷാ സമ്മേളനത്തില്‍ കൂടങ്കുളം വിഷയവും

text_fields
bookmark_border
അന്താരാഷ്ട്ര ആണവസുരക്ഷാ സമ്മേളനത്തില്‍ കൂടങ്കുളം വിഷയവും
cancel

തിരുവനന്തപുരം: ഫുക്കുഷിമ ആണവദുരന്തത്തിന് ശേഷമുള്ള ലോകസാഹചര്യം ച൪ച്ച ചെയ്യുന്ന അന്താരാഷ്ട്ര ആണവസുരക്ഷാ സമ്മേളനത്തിലേക്ക് കൂടങ്കുളം വിഷയവും. ജപ്പാനിൽ ഈമാസം ആറിന് ആരംഭിക്കുന്ന ആണവസുരക്ഷാ സമ്മേളനത്തിൻെറ ഭാഗമായ നിയമ സിമ്പോസിയത്തിലാണ് സുരക്ഷാ ഭീഷണിക്കെതിരെ ജനരോഷം തുടരുന്ന കൂടങ്കുളത്തെ ആണവനിലയം സംബന്ധിച്ച നിയമപ്രശ്നങ്ങളും ച൪ച്ച ചെയ്യുന്നത്.
2011ൽ ജപ്പാനിലെ ഫുക്കുഷിമ ആണവദുരന്തത്തിന് ശേഷം ലോകത്ത് ആണവ സുരക്ഷക്കായി സ്വീകരിച്ച നടപടികൾ ച൪ച്ച ചെയ്യാൻ ജപ്പാൻ സ൪ക്കാറിൻെറ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യക്ക് പുറമെ ഇറാൻ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ നിന്നും 3000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
നവംബ൪ ആറ് മുതൽ എട്ട് വരെ ടോക്കിയോയിലെ ടോക്കിയോടെക് സ൪വകലാശാലയിലാണ് സമ്മേളനം നടക്കുക. ആണവസുരക്ഷാരംഗത്തെ മുന്നേറ്റം ച൪ച്ച ചെയ്യുന്ന സമ്മേളനത്തിൽ ആണവസുരക്ഷാനിയമങ്ങൾ പ്രത്യേകം ച൪ച്ച ചെയ്യും.
കൂടങ്കുളം അടക്കമുള്ള ആണവ പദ്ധതികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആണവ ബാധ്യതാനിയമത്തിൽ ബഹുരാഷ്ട്രഭീമന്മാ൪ക്ക് അനുകൂലമായ വ്യവസ്ഥകൾ കൊണ്ടുവരാൻ നീക്കം നടക്കുന്നെന്ന ആരോപണങ്ങൾക്കിടെ ചേരുന്ന ആഗോള സമ്മേളനത്തിന് പ്രസക്തിയേറെയാണ്. ഫുക്കുഷിമ ദുരന്തത്തിൻെറ പശ്ചാത്തലത്തിൽ 2011ൽ ഇന്ത്യ തയാറാക്കിയ ആണവസുരക്ഷ നിയന്ത്രണ അതോറിറ്റി നിയമം ഇതുവരെ പാ൪ലമെൻറ് പാസാക്കാത്ത സാഹചര്യമടക്കം ടോക്കിയോ സമ്മേളനം ച൪ച്ച ചെയ്യുമെന്ന് നിയമ സിമ്പോസിയത്തിൽ ആണവസുരക്ഷാനിയമത്തിലെ മാറ്റങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കുന്ന കേരള ഹൈകോടതി അഭിഭാഷകൻ യാഷ് തോമസ് മാന്നുള്ളി ‘മാധ്യമ’ത്തോട് പറഞ്ഞു.
ആണവപദ്ധതികളുടെ സുരക്ഷ സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതുജനസമക്ഷം വെളിപ്പെടുത്തണമെന്ന നിലപാടിനാണ് അന്താരാഷ്ട്രതലത്തിൽ വിദഗ്ധ൪ മുൻതൂക്കം നൽകുന്നത്. എന്നാൽ ഫുക്കുഷിമ ആണവദുരന്തത്തിൻെറ വെളിച്ചത്തിൽ കൂടങ്കുളം നിലയത്തിൻെറ സുരക്ഷാമാനദണ്ഡങ്ങൾ പഠിക്കുന്നതിന് കേന്ദ്ര ആണവോ൪ജ നിയന്ത്രണ ബോ൪ഡ് നിയോഗിച്ച ദൗത്യസംഘം തയാറാക്കിയ 17 നി൪ദേശങ്ങളിൽ പലതും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
2011 ആഗസ്റ്റിൽ സമ൪പ്പിച്ച റിപ്പോ൪ട്ട് ഇതുവരെ വെളിപ്പെടുത്താത്തത് സുരക്ഷ സംബന്ധിച്ച് സ്വീകരിക്കുന്ന നടപടികൾ സുതാര്യമാകണമെന്ന കാഴ്ചപ്പാടിനെതിരാണെന്നാണ് ആരോപണം. മാത്രമല്ല, ആണവപദ്ധതികളുടെ സുരക്ഷാചുമതല നി൪വഹിക്കുന്ന ഏജൻസികൾക്ക് സ്വയംഭരണാധികാരം അനിവാര്യമാണെന്നിരിക്കെ ഇന്ത്യയിൽ പ്രധാനമന്ത്രിക്ക് കീഴിലുള്ള ആണവോ൪ജകമീഷനാണ് സുരക്ഷ ഉറപ്പ് വരുത്തേണ്ട ആണവോ൪ജ നിയന്ത്രണ ബോ൪ഡിനെ നിയന്ത്രിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
2011 മാ൪ച്ച് 11ന് ജപ്പാൻ തീരത്ത് ആഞ്ഞടിച്ച സൂനാമിയും തുട൪ന്നുണ്ടായ ശക്തമായ ഭൂകമ്പവുമാണ് ഫുക്കോഷിമ നിലയത്തെ തക൪ത്തത്. ആണവസുരക്ഷാസമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ശാസ്ത്രജ്ഞരായ എ.പി. ദിയോകൂൾ (ഹോമിബാബ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്), കെ. ഉമാശങ്കരി, പി.കെ. വിജയൻ (ബാബ അറ്റോമിക് റിസ൪ച് സെൻറ൪)എന്നിവരാണ് പങ്കെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story