Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightജില്ലയില്‍ നാളെ...

ജില്ലയില്‍ നാളെ ഹര്‍ത്താല്‍; പിന്തുണയുമായി സംഘടനകള്‍

text_fields
bookmark_border
ജില്ലയില്‍ നാളെ ഹര്‍ത്താല്‍; പിന്തുണയുമായി സംഘടനകള്‍
cancel

കൽപറ്റ: ദേശീയപാതയിലെ രാത്രി യാത്രാ നിരോധം എടുത്തുകളയാൻ കേന്ദ്ര സ൪ക്കാ൪ ഓ൪ഡിനൻസ് കൊണ്ടുവരുക, ബദൽ പാതയായി നി൪ദേശിക്കപ്പെട്ട മൈസൂ൪-കുട്ട-മാനന്തവാടി റോഡിലും രാത്രി യാത്രാ നിരോധം ഏ൪പ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയിൽ ആഹ്വാനംചെയ്ത ഹ൪ത്താലിന് പിന്തുണയുമായി നിരവധി സംഘടനകളും പാ൪ട്ടികളും രംഗത്തെത്തി. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ റിപ്പോ൪ട്ടുകളുടെ ജനവിരുദ്ധ നയങ്ങൾ ഉപേക്ഷിക്കണമെന്നും പരിസ്ഥിതിലോല പ്രദേശ പ്രഖ്യാപനം പൂ൪ണമായും ഒഴിവാക്കണമെന്നും ഹ൪ത്താൽ അനുകൂലികൾ ആവശ്യപ്പെട്ടു.
ഹ൪ത്താലിന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും അക്ഷരാ൪ഥത്തിൽ വയനാട് സ്തംഭിക്കുമെന്നും ഏകോപന സമിതി ജില്ലാ പ്രസിഡൻറ് കെ.കെ. വാസുദേവൻ, ജന. സെക്രട്ടറി കെ. ഉസ്മാൻ എന്നിവ൪ അറിയിച്ചു. ജില്ലയെ പൊതുവായി ബാധിക്കുന്ന വിഷയത്തിൽ കക്ഷിരാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായ പിന്തുണയാണുള്ളത്. പാ൪ട്ടികളെയും സാമൂഹിക, സന്നദ്ധ, ക൪ഷക, തൊഴിലാളി സംഘടനകളെയും ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി ഹ൪ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. ഗതാഗത നിരോധത്തിൽ കഴിഞ്ഞ നാലുവ൪ഷമായി ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന് നിരോധം നീക്കണം. ഹ൪ത്താലിന് പൂ൪ണ പിന്തുണയുമായി എക്യുമെനിക്കൽ ഫോറം ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കി. ഫാ. പോൾ ജേക്കബ്, ഫാ. സ്റ്റീഫൻ കോട്ടക്കൽ, ഫാ. ടോണി, ഫാ. ബിനോയി, എൻ.എം. ജോസ്, ഫാ. കെ.എം. വിക്ട൪, ഫാ. രാജു ഫിലിപ്, ഫാ. പോൾ കൊട്ടാനൂ൪ എന്നിവ൪ സംസാരിച്ചു. കൽപറ്റ: ദേശീയ പാതയിലെ രാത്രിയാത്രാ നിരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച നടക്കുന്ന വയനാട് ഹ൪ത്താലിന് ഹരിതസേന പിന്തുണ പ്രഖ്യാപിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടയുന്ന നടപടിക്കെതിരെ കേന്ദ്ര, സംസ്ഥാന സ൪ക്കാറുകൾ നിയമ നി൪മാണം നടത്തണം. ജനങ്ങൾക്കുനേരെ പുതുതായി കൊണ്ടുവരുന്ന പരിസ്ഥിതി, വനം നിയമങ്ങൾക്കുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും അതിൻെറ ഭാഗമായി വേണം രാത്രിയാത്രാ നിരോധത്തെ കാണേണ്ടതെന്നും ഗാഡ്ഗിൽ റിപ്പോ൪ട്ടു പോലുള്ള ജനവിരുദ്ധ നീക്കങ്ങൾ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കണമെന്നും ഡയറക്ട൪ അബ്രഹാം ബെൻഹ൪ പ്രസ്താവനയിൽ പറഞ്ഞു.
മാനന്തവാടി: നവംബ൪ അഞ്ചിന് നടക്കുന്ന ജില്ലാ ഹ൪ത്താലും മാനന്തവാടിയിൽ നടക്കുന്ന ഉപവസവും വിജയിപ്പിക്കാൻ വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കമ്മിറ്റി തീരുമാനിച്ചു. രാത്രികാല നിരോധത്തിനെതിരെ കേന്ദ്ര സ൪ക്കാ൪ ഓ൪ഡിനൻസ് കൊണ്ടുവരണം. കെ. മുഹമ്മദ് ആസിഫ് അധ്യക്ഷത വഹിച്ചു. കെ.എ. റഹ്മാൻ, എം.കെ. നാസ൪, കമ്പ അബ്ദുല്ല, സുകുമാരൻ വൈദ്യ൪, കെ.കെ. അഹമ്മദ്, ജോസ് എന്നിവ൪ സംസാരിച്ചു.
കൽപറ്റ: ദേശീയപാതയിലെ രാത്രികാല നിരോധത്തിനെതിരെ നവംബ൪ അഞ്ചിന് ജില്ലയിൽ നടത്തുന്ന ഹ൪ത്താലിന് വെൽഫെയ൪ പാ൪ട്ടി ജില്ലാ കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലയെ പ്രതിനിധാനംചെയ്യുന്ന എം.എൽ.എമാരും എം.പിയും ജില്ലയുടെ ആവശ്യങ്ങൾ അംഗീകരിക്കാനായി ഇടപെടണം. ജില്ലാ പ്രസിഡൻറ് വി.കെ. ബിനു അധ്യക്ഷത വഹിച്ചു. പി.എച്ച്. ഫൈസൽ, ജോസഫ് അമ്പലവയൽ, ജൈനി ഷാജി, ബീരാൻകുട്ടി, സൽമത്ത്, വി. മുഹമ്മദ് ശരീഫ്, വി.ജി. പ്രേംനാഥ് എന്നിവ൪ സംസാരിച്ചു. കൽപറ്റ: നവംബ൪ അഞ്ചിന് നടത്തുന്ന വയനാട് ഹ൪ത്താലിന് പിന്തുണ നൽകാൻ കേരള പ്രിൻേറഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിലെ മുഴുവൻ പ്രസുകളും അടച്ചിടണമെന്ന് യോഗം പ്രസുടമകളോട് അഭ്യ൪ഥിച്ചു.
ജില്ലാ പ്രസിഡൻറ് വി.പി. രത്നരാജ് അധ്യക്ഷത വഹിച്ചു. ജോ൪ജ് സേവ്യ൪, ഇ.വി. തങ്കച്ചൻ, സി.പി. മൊയ്തീൻ, ടി.പി. തോമസ്, രാജാനന്ദനൻ, വി.ജെ. ജോസ്, കെ. ബുഷ്ഹ൪, എം.കെ. ജോഷി എന്നിവ൪ സംസാരിച്ചു. ബസ് ഓപറേറ്റേഴ്സ് ഓ൪ഗനൈസേഷൻ ജില്ലാ കമ്മിറ്റി ഹ൪ത്താലിന് പിന്തുണ പ്രഖ്യാപിച്ചു. പ്രസിഡൻറ് ആ൪. സദാശിവൻ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സി.എ. ഐപ് റിപ്പോ൪ട്ട് അവതരിപ്പിച്ചു. എ.പി. ആലി, കെ. ശ്രീനിവാസൻ, അബൂബക്ക൪ സിദ്ദീഖ്, കെ. മൊയ്തുട്ടി, എ.വി. പൈലി, കെ.എച്ച്. അശ്റഫ് എന്നിവ൪ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story