Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമണ്ടേലയുടെ ജീവിതം...

മണ്ടേലയുടെ ജീവിതം പകര്‍ത്തിയ സിനിമ പ്രദര്‍ശനത്തിന്

text_fields
bookmark_border
മണ്ടേലയുടെ ജീവിതം പകര്‍ത്തിയ സിനിമ പ്രദര്‍ശനത്തിന്
cancel

ജൊഹാനസ്ബ൪ഗ്: കറുത്തവരുടെ മോചനത്തിന് ജീവിതം ഉഴിഞ്ഞുവെച്ച മഹാപുരുഷൻെറ ജീവിതം പക൪ത്തിയ സിനിമക്ക് ജന്മനാട്ടിൽ ഉജ്ജ്വല വരവേൽപ്. ദക്ഷിണാഫ്രിക്കയിൽ അപ്പാ൪ത്തീഡ് അവസാനിപ്പിച്ച് കറുത്തവ൪ക്ക് ഭരണം തിരിച്ചുനൽകിയ നെൽസൺ മണ്ടേലയുടെ സംഭവബഹുലമായ പോരാട്ടത്തിൻെറ കഥ പറയുന്ന ‘മണ്ടേല: ലോങ് വാക് ടു ഫ്രീഡം’ സിനിമയാണ് നിറഞ്ഞ സദസ്സിനു മുന്നിൽ ഇന്നലെ ആദ്യമായി പ്രദ൪ശനത്തിനത്തെിയത്. അതേ പേരിൽ അദ്ദേഹം എഴുതിയ ആത്മകഥയെ ഉപജീവിച്ച് തയാറാക്കിയ ചിത്രത്തിൽ 41കാരനായ ബ്രിട്ടീഷ് നടൻ ഇദ്രീസ് എൽബയാണ് മണ്ടേലയായി വേഷമിടുന്നത്. വിന്നി മണ്ഡേലയുടെ റോളിൽ ബ്രിട്ടീഷ് നടി നവോമി ഹാരിസുമത്തെുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയതിന് നീണ്ട 27 വ൪ഷം അഴികൾക്കുള്ളിലായിപ്പോയ ജീവിതത്തിൻെറ വേവും ചൂടും ആവോളമുള്ള സിനിമയുടെ പ്രഥമ പ്രദ൪ശനത്തിനിടെ പലരും പൊട്ടിക്കരഞ്ഞു. നൊബേൽ ജേതാവ് നെഡീൻ ഗോ൪ഡിമ൪, മണ്ടേലയുടെ ഉറ്റ സുഹൃത്ത് ജോ൪ജ് ബിസോസ്, ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി ജെഫ് റെഡിബെ തുടങ്ങി ജീവിതത്തിൻെറ നാനാതുറകളിലുള്ളവരായിരുന്നു സിനിമ കാണാനത്തെിയത്. മൂന്നു മാസത്തോളം ആശുപത്രി കിടക്കയിൽ മരണത്തോട് മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരിച്ചത്തെിയ മണ്ഡേലക്കു പക്ഷേ, പരിപാടിക്കത്തൊൻ ആരോഗ്യമനുവദിച്ചില്ല. ഓരോ ദക്ഷിണാഫ്രിക്കക്കാരനും മറന്നുപോകരുതാത്ത ജീവിതചിത്രമാണ് സിനിമയെന്നും സ്വാതന്ത്ര്യത്തിന് നൽകിയ വില തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും പ്രദ൪ശനത്തിനുമുമ്പ് വിന്നി മണ്ഡേല പറഞ്ഞു.
അതേസമയം, ചിത്രത്തിലെ പ്രധാന വേഷമിടാൻ കഥയിലെ വില്ലന്മാരായ ബ്രിട്ടനിൽ നിന്നുള്ളവരെ തന്നെ തെരഞ്ഞെടുത്തതിനെ പലരും വിമ൪ശിച്ചു. ‘ജോൺ കാനി ഉൾപ്പെടെ ശക്തരായ നടന്മാരുണ്ടായിട്ടും ഇതുപോലൊരു ചിത്രത്തിൽ വിദേശികളെ ഉപയോഗിച്ചത് ശരിയായില്ളെന്ന് നഡീൻ ഗോ൪ഡിമ൪ അഭിപ്രായപ്പെട്ടു. എന്നാൽ, എൽബ ആഫ്രിക്കൻ വംശജൻ തന്നെയാണെന്ന് സംവിധായക൪ പറഞ്ഞു. നവംബ൪ 28ന് യു.എസിലുൾപ്പെടെ പ്രദ൪ശനത്തിനത്തെും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story