ഹിന്ദുത്വവാദികളെ ഭയന്ന് മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് മടി -പ്രകാശ് കാരാട്ട്
text_fieldsകോഴിക്കോട്: ഇന്ത്യയിലെ മുസ്ലിംകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ കോൺഗ്രസ് തയാറാകാത്തത് ഹിന്ദുത്വവാദികളെ ഭയന്നാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. നിരപരാധികളായ മുസ്ലിം യുവാക്കളെ കള്ളക്കേസിൽ കുടുക്കി വിചാരണപോലുമില്ലാതെ ജയിലിലടച്ചിരിക്കുന്ന കരിനിയമം യു.എ.പി.എ പിൻവലിക്കാൻ സ൪ക്കാ൪ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംകളെ ലക്ഷ്യംവെച്ച് സി.പി.എം ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന ‘മുഖ്യധാര’ ത്രൈമാസികയുടെ ആദ്യപ്രതി ഗുജറാത്ത് കലാപത്തിലെ ഇര കുത്തുബുദ്ദീൻ അൻസാരിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു കാരാട്ട്.
നൂറുകണക്കിന് നിരപരാധികളായ മുസ്ലിം ചെറുപ്പക്കാ൪ ഇപ്പോഴും ജയിലിൽ കിടക്കുന്നുണ്ട്. നീണ്ടകാലത്തിനുശേഷം നിരപരാധിയാണെന്ന് ബോധ്യമായപ്പോൾ പലരെയും കോടതി വെറുതെ വിടുകയായിരുന്നു. അവരുടെ വിഷയം സി.പി.എം ഏറ്റെടുക്കുകയും രാഷ്ട്രപതിയെ നേരിൽ കാണുകയും ചെയ്തു. ചെയ്യാത്ത കുറ്റത്തിന് 14 വ൪ഷം ജയിലിൽ കിടക്കേണ്ടിവന്നവരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരം കാണാൻ കോൺഗ്രസ് ഒന്നും ചെയ്തില്ല. മുസ്ലിം പ്രീണനം എന്ന ആക്ഷേപം ഭയന്നാണിത്. ഇതേ അവസ്ഥയാണ് സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിനും സംഭവിച്ചത്. ദീ൪ഘ കാലമായി സാമൂഹിക വിവേചനം നേരിടുന്ന ഇന്ത്യയിലെ മുസ്ലിം സമൂഹത്തിൻെറ പിന്നാക്കാവസ്ഥ കണ്ടത്തെി പരിഹരിക്കാനാണ് രജീന്ദ്ര സച്ചാറിനെ നിയോഗിച്ചത്. പട്ടികജാതി-പട്ടിക വ൪ഗത്തെക്കാൾ താഴെയാണ് മുസ്ലിംകളുടെ അവസ്ഥ എന്നാണ് സച്ചാ൪ കണ്ടത്തെിയത്. അതിൻെറ അടിസ്ഥാനത്തിൽ മുസ്ലിംകൾക്കായി യു.പി.എയുടെ പൊതു മിനിമം പരിപാടിയുടെ ഭാഗമായി പ്രത്യേക പദ്ധതിക്ക് രൂപം കൊടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടതാണ്. എന്നാൽ, ഹിന്ദു വ൪ഗീയവാദികളുടെ ആരോപണങ്ങൾ ഭയന്ന് അത് നടപ്പാക്കാൻ കോൺഗ്രസ് തയാറായില്ളെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തിൽ പ്രത്യേകിച്ച് മലബാറിൽ മുസ്ലിം വിഭാഗത്തിന് സാമൂഹിക പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. മതനിരപേക്ഷമായ ജനാധിപത്യ കൂട്ടായ്മ ഇവിടെ നിലനിൽക്കുന്നതുകൊണ്ടാണ് അത് സാധ്യമായത്. ഇതേ മാതൃകയിൽ രാജ്യത്തൊട്ടാകെ ഇത്തരം കൂട്ടായ്മകൾ നിലവിൽ വരണം. പക്ഷേ, രാജ്യത്തിൻെറ മതനിരപേക്ഷ അടിത്തറ തക൪ക്കുന്ന തരത്തിൽ സംഘ്പരിവാ൪ നേതൃത്വത്തിൽ വ൪ഗീയ ധ്രുവീകരണത്തിന് ആസൂത്രിത ശ്രമമാണ് നടക്കുന്നത്.
കോൺഗ്രസ് ഒഴികെയുള്ള മതേതര പാ൪ട്ടികൾ രാജ്യത്ത് വലിയൊരു ശക്തിയാണ്. ജനപിന്തുണ നഷ്ടമായ കോൺഗ്രസിനും വ൪ഗീയ ശക്തികൾക്കും ബദലായ കൂട്ടായ്മയാണ് ഒക്ടോബ൪ 30ന് ദൽഹിയിൽ ഉണ്ടായതെന്നും കാരാട്ട് വ്യക്തമാക്കി.
സംഘാടകസമിതി ചെയ൪മാൻ പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. ജലീൽ എം.എൽ.എ ‘മുഖ്യധാര’ മാഗസിൻ പരിചയപ്പെടുത്തി. കുത്തുബുദ്ദീൻ അൻസാരി, പി. വത്സല എന്നിവ൪ സംസാരിച്ചു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.