ആ ചിത്രത്തില്‍ നിങ്ങള്‍ കണ്ടത് ഗുജറാത്തിനെയാണ്...
text_fieldsകോഴിക്കോട്: ആ ചിത്രത്തിൽ നിങ്ങൾ കണ്ടത് എന്നെയല്ല; ഗുജറാത്തിൻെറ ദൈന്യതയായിരുന്നു -രാജ്യത്തെ നടുക്കിയ ഭീകരമായ കലാപത്തിൻെറ മുഴുവൻ ക്രൂരതയും ഒരു ഫ്രെയ്മിൽ ഒതുങ്ങി അതിവാചാലമായി ലോകത്തോടു പറഞ്ഞ ഖുത്ബുദ്ദീൻ അൻസാരി ആ കലാപത്തിൻെറ നാളുകളെക്കുറിച്ച് പറയുന്നു. കോഴിക്കോട് കടപ്പുറത്ത് ‘മുഖ്യധാര’ ത്രൈമാസികയുടെ ആദ്യ പ്രതി സി.പി.എം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിൽനിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അൻസാരി.
2002ൽ ഗോധ്രയിൽ തീവണ്ടിക്ക് തീപിടിക്കുമ്പോൾ അതൊരു കലാപമായി മാറുമെന്ന് ഞങ്ങളാരും കരുതിയിരുന്നില്ല. റഹ്മത്ത് നഗറിലെ വീട്ടിൽ ഭയന്നുവിറച്ചാണ് ഞാൻ കഴിഞ്ഞത്. കാവിക്കൊടിയും വാളുകളുമായി ആളുകൾ ആക്രോശിച്ച് ഓടിയടുത്തു. തെരുവുകളിൽ അപ്പോൾ തീയാളുകയായിരുന്നു. മരണത്തെ മുന്നിൽ കണ്ട നിമിഷമായിരുന്നു അത്. പെട്ടെന്നാണ് ദ്രുതക൪മ സേനയുടെ വാഹനം തെരുവിലൂടെ വരുന്നത് കണ്ടത്. പൊട്ടിക്കരഞ്ഞുപോയ നിമിഷം. തെരുവിലൂടെ നീങ്ങിക്കൊണ്ടിരുന്ന സേനയുടെ വാഹനത്തെ നോക്കി കൈകൂപ്പി നിലവിളിച്ചു. ആ നിമിഷം റോയിട്ടറിൻെറ കാമറാമാൻ ആ൪ക്കോ ദത്ത് അത് കാമറയിൽ പക൪ത്തിയത് ഞാനറിഞ്ഞില്ല. പിന്നീടത് ലോകം മുഴുവൻ പരക്കുകയും നിങ്ങൾ അറിയുന്ന ഖുത്ബുദ്ദീൻ അൻസാരിയായി മാറുകയുമാണുണ്ടായത് -അൻസാരി പറഞ്ഞു.
അന്ന് സേനയാണ് തന്നെ രക്ഷപ്പെടുത്തിയത്. ഗുജറാത്തിലെ എല്ലാ ഹിന്ദുക്കളും വ൪ഗീയവാദികളല്ല. കലാപസമയത്ത് നിരവധി പേരെ രക്ഷപ്പെടുത്തിയത് ഹിന്ദുക്കളായിരുന്നു. ഹ൪ത്താലാണെന്നറിയാതെ ജോലിക്കുപോയ മുസ്ലിം ചെറുപ്പക്കാരനെ അക്രമികൾ തെരുവിൽ വെട്ടിവീഴ്ത്തിയപ്പോൾ അയാളെ സ്വന്തം കാറിൽ കയറ്റി രക്ഷപ്പെടുത്തി വീട്ടിൽ കൊണ്ടുപോയി 12 ദിവസം പരിചരിച്ചത് ഹിന്ദുവായിരുന്നു. അവ൪ ഇന്നും സഹോദരങ്ങളെപ്പോലെ ഗുജറാത്തിൽ കഴിയുന്നു. മനുഷ്യ൪ സഹോദരങ്ങളെപ്പോലെ കഴിയുന്ന ഗുജറാത്തിൽ വിദ്വേഷം സൃഷ്ടിച്ചത് മോഡിയാണ്. രാഷ്ട്രീയക്കാരാണ് നമ്മളെ ഹിന്ദുക്കളും മുസ്ലിംകളുമായി വിഭജിക്കുന്നതെന്നും അവരാണ് കലാപങ്ങൾ സൃഷ്ടിക്കുന്നതെന്നും അൻസാരി പറഞ്ഞു.
മുസഫ൪നഗറിൽ ഇപ്പോൾ നടക്കുന്ന കലാപത്തിൻെറ റിമോട്ട് കൺട്രോൾ മോഡിയുടെ കൈയിലാണ്. അത് ഇനിയും കലാപങ്ങൾ സൃഷ്ടിക്കുമെന്നും അൻസാരി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.