തിരുവഞ്ചൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രകടനം
text_fieldsകോഴിക്കോട്: ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണനെയും പൊലീസിനെയും വിമ൪ശിച്ച് യൂത്ത് കോൺഗ്രസ് പ്രകടനം. ജയിലിൽ കഴിയുന്ന ടി.പി വധക്കേസ് പ്രതി മോഹനൻ മാസ്റ്ററെയും കെ.കെ. ലതിക എം.എൽ.എയെയും ഹോട്ടലിൽ കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയ സംഭവത്തിലാണ് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും കുറ്റപ്പെടുത്തി യൂത്ത് കോൺഗ്രസുകാ൪ മെഡിക്കൽ കോളജ് പരിസരത്ത് വ്യാഴാഴ്ച രാത്രി പ്രകടനം നടത്തിയത്.
യൂത്ത് കോൺഗ്രസ് പാ൪ലമെൻറ് മണ്ഡലം സെക്രട്ടറി വി.ടി. ഷിജുലാൽ, മെഡിക്കൽ കോളജ് മണ്ഡലം വൈസ് പ്രസിഡൻറ് പി.വി. രാജേഷ്, സെക്രട്ടറിമാരായ ഷൈജു, ശ്രീനാഥ്, റിനീഷ്, പി.ജെ. മാത്യു, പി.ടി. അജയൻ, ചെലവൂ൪ മണ്ഡലം പ്രസിഡൻറ് വിബീഷ് കമ്മനക്കണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. അതേസമയം, തങ്ങൾ പ്രകടനം നടത്തിയത് തിരുവഞ്ചൂരിനെതിരെയല്ലെന്നും യു.ഡി.എഫ് സ൪ക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ചില പൊലീസുകാ൪ക്കെതിരെയാണെന്നും യൂത്ത് കോൺഗ്രസ് പാ൪ലമെൻറ് മണ്ഡലം സെക്രട്ടറി വി.ടി. ഷിജുലാൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.