ഏത് ജോര്‍ജ് വന്നാലും നെല്ലിയാമ്പതി വനം സംരക്ഷിക്കും -ടി.എന്‍. പ്രതാപന്‍
text_fieldsതൃശൂ൪: നെല്ലിയാമ്പതി വനഭൂമി വിഷയത്തിൽ പി.സി.ജോ൪ജിനെതിരെ വിമ൪ശവുമായി ടി.എൻ. പ്രതാപൻ എം.എൽ.എ.
മഴുവും അധികാരത്തിൻെറ ദണ്ഡുമായി ഏതു ജോ൪ജ് വന്നാലും നെല്ലിയാമ്പതിയിലെ വനഭൂമി സംരക്ഷിക്കാൻ തന്നെപ്പോലുള്ള ജനപ്രതിനിധികൾ രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘കൂട’് പരിസ്ഥിതി മാസികയുടെ സലിം അലി അനുസ്മരണ പതിപ്പ് ഉദ്ഘാടനച്ചടങ്ങിലാണ് പ്രതാപൻെറ വിമ൪ശം.
നെല്ലിയാമ്പതി വനഭൂമി സംരക്ഷിക്കാൻ തുടങ്ങിവെച്ച ദൗത്യം എന്തുവിലകൊടുത്തും വിജയിപ്പിക്കും. ഇതിന് താൻ ഏതറ്റംവരെയും പോകും.
ജോ൪ജുമാരും പി.സിമാരും അധികാരത്തിൻെറ തണലിൽ എന്തൊക്കെ തടസ്സമുണ്ടാക്കിയാലും നെല്ലിയാമ്പതിയിലെ വനഭൂമി അന്യാധീനപ്പെടാൻ അനുവദിക്കരുത്.
ഈ വിഷയത്തിൽ ചില൪ നടത്തുന്ന ഇടപെടലുകൾ പൊതുസമൂഹം തിരിച്ചറിയും.
ഇതിനെതിരെ സാമൂഹിക മന$സാക്ഷി ഉണ൪ത്തി ക്കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.