2017 അണ്ടര്‍ 17 ലോകകപ്പ് വേദി ഇനി ഫിഫ തീരുമാനിക്കും
text_fieldsന്യൂദൽഹി: 2017ലെ അണ്ട൪ 17 ഫിഫ ലോകകപ്പ് ഫുട്ബാൾ ഇന്ത്യയിലത്തെിക്കാനുള്ള അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻെറ ശ്രമങ്ങൾ അവസാന കടമ്പയും കടന്നു. കേന്ദ്ര സ൪ക്കാറിൻെറ പൂ൪ണ പിന്തുണ ലഭിച്ചതോടെ ഇനി കാത്തിരിപ്പ് ഡിസംബ൪ മൂന്നിനാരംഭിക്കുന്ന ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക്.
വിവിധ വിഷയങ്ങളിൽ ഫിഫ ആവശ്യപ്പെട്ട ഉറപ്പ് സംബന്ധിച്ച രേഖകൾ കേന്ദ്രസ൪ക്കാ൪ നൽകിയതോടെയാണ് ‘ബിഡി’നായുള്ള അവസാന കടമ്പയും അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ മറികടന്നത്.
നികുതിയിളവ്, സുരക്ഷാ സംവിധാനങ്ങൾ, സംപ്രേഷണം, സ്പോൺസ൪ഷിപ്, വിസ-വിദേശ വിനിമയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സ൪ക്കാ൪ ഉറപ്പ് നൽകുന്ന രേഖകൾ ഫിഫക്ക് മുമ്പാകെ നവംബ൪ 15നകം സമ൪പ്പിക്കണമെന്നായിരുന്നു നി൪ദേശം. വിവിധ മന്ത്രാലയങ്ങളിൽനിന്ന് അനുമതിലഭിക്കേണ്ട വിഷയത്തിൽ അനിശ്ചിതത്ത്വം തുടരവെയാണ് വെള്ളിയാഴ്ച സ൪ക്കാ൪ മുഴുവൻ നീക്കങ്ങൾക്കും പച്ചക്കൊടി നൽകിയത്. മന്ത്രാലയങ്ങളിൽ നിന്ന് ഇതുസംബന്ധിച്ച രേഖകൾ കേന്ദ്ര കായിക വകുപ്പിന് ലഭിച്ചു. ഇതോടെ എൽസാൽവദോറിൽ ചേരുന്ന ഫിഫ എക്സിക്യൂട്ടിവ് കമ്മിറ്റി മുമ്പാകെ ഇന്ത്യയുടെ ‘ബിഡ്’ ഒൗദ്യോഗികമായി സമ൪പ്പിക്കാനാവും.
ആതിഥേയത്വത്തിനു ശ്രമിക്കുന്ന രാജ്യങ്ങൾ നൽകേണ്ട ഗ്യാരണ്ടി സംബന്ധിച്ച് എല്ലാ രേഖകളും അനുമതിയും മന്ത്രാലയങ്ങളിൽനിന്ന് ലഭിച്ചതായും, ഇവയെല്ലാം അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷന് (എ.ഐ.എഫ്.എഫ്) സമ൪പ്പിച്ചതായും കേന്ദ്ര കായിക മന്ത്രാലയും വക്താവ് അറിയിച്ചു. രേഖകൾ വൈകാതെ തന്നെ ഫിഫക്ക് സമ൪പ്പിക്കുമെന്ന് എ.ഐ.ഐ.എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു.
ഇന്ത്യക്ക് പുറമെ, ഉസ്ബെകിസ്താൻ, അയ൪ലൻഡ്, 2010 ലോകകപ്പ് വേദിയായ ദക്ഷിണാഫ്രിക്ക, അസ൪ബൈജാൻ എന്നിവരാണ് അണ്ട൪17 ലോകകപ്പിനായി ശ്രമിക്കുന്നത്. ഇവരോട് മത്സരിച്ച് വേണം ഇന്ത്യ വേദി സ്വന്തമാക്കാൻ.
ഫിഫ പ്രസിഡൻറ് സെപ് ബ്ളാറ്ററുടെയും ജനറൽ സെക്രട്ടറി ജെറോം വൽകിൻെറയും പിന്തുണ ഇന്ത്യക്കാണ്. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇവരുടെ നിലപാട് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 2012 മാ൪ച്ചിൽ ഇന്ത്യ സന്ദ൪ശിച്ച ബ്ളാറ്റ൪ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി നടന്ന കൂടിക്കാഴ്ചയിലും ലോകകപ്പ് വേദി സംബന്ധിച്ച വിഷയം ഉന്നയിച്ചിരുന്നു.
അതേസമയം, ലോകകപ്പിൻെറ സാമ്പത്തിക ബാധ്യത സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. മേളയുടെ ചെലവുകൾ വഹിക്കാൻ സ൪ക്കാ൪ തയാറാവില്ല. ആവശ്യമായ തുക ഫിഫ-എ.ഐ.എഫ്.എഫ് കണ്ടെത്തേണ്ടിവരും. സ്റ്റേഡിയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 95 കോടി രൂപ സ൪ക്കാ൪ അനുവദിച്ചിട്ടുണ്ട്. വേദിയാവുന്ന സംസ്ഥാന സ൪ക്കാറുകൾക്കുള്ള സഹായമെന്ന നിലയിലാവും ഇത്. ടൂ൪ണമെൻറ് നടത്തിപ്പിനുള്ള തുക ഫെഡറേഷൻ സ്പോൺസ൪ഷിപ്, വാണിജ്യ കരാ൪ വഴി സംഘടിപ്പിക്കേണ്ടിവരും.
കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ദൽഹി, ഗോവ, അസം എന്നീ സംസ്ഥാനങ്ങളാണ് ലോകകപ്പ് വേദി പരിഗണനയിലുള്ളത്. നികുതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങൾ ഇതിനകം തന്നെ രംഗത്തത്തെിക്കഴിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.