മോഡിയുടെ പേരില്‍ പിരിവ്; മുത്തലികിനെതിരെ ബി.ജെ.പി
text_fieldsബംഗളൂരു: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോഡിയുടെ പേരിൽ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് പണപ്പിരിവ് നടത്തുന്നതായി ആരോപണം. ബി.ജെ.പി നേതാവ് ലിംഗരാജ് പാട്ടീലാണ് ആരോപണവുമായി രംഗത്തത്തെിയത്. മോഡിയുടെ ചിത്രങ്ങളും സ്റ്റിക്കറുകളും വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും പതിച്ച് മുത്തലിക് വ്യാപകമായി പണം പിരിക്കുകയാണെന്ന് പാട്ടീൽ ആരോപിച്ചു. ഇക്കാര്യം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിച്ച് മുത്തലികിനെതിരെ നിയമനടപടിയെടുക്കും. ഹുബ്ളി, ബെൽഗാം ഭാഗങ്ങളിലായിരുന്നു പിരിവ്. പണത്തിനും പ്രശസ്തിക്കും വേണ്ടി മുത്തലിക് മോഡിയുടെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും പാട്ടീൽ പറഞ്ഞു.
അതേസമയം, ആരോപണം മുത്തലിക് നിഷേധിച്ചു. താൻ ഒരുവിധ പണപ്പിരിവും നടത്തിയിട്ടില്ല. മോഡി ആരാധക൪ രൂപംനൽകിയ നമോ ബ്രിഗേഡ് ബി.ജെ.പിയുടെ വിജയത്തിനായി പ്രവ൪ത്തിക്കുന്നുണ്ട്. ഈ സംഘടനകളുമായി തനിക്ക് ബന്ധമില്ല. ഹുബ്ളിയിൽ നടക്കുന്ന ഹിന്ദുത്വ സംഘടനകളുടെ സംസ്ഥാന കൺവെൻഷൻെറ തിരക്കിലാണ് താൻ. ഒരു മാസമായി കൺവെൻഷൻെറ ഒരുക്കങ്ങളിലായിരുന്നു. ഞായറാഴ്ചയാണ് കൺവെൻഷൻ സമാപിക്കുന്നത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും മുത്തലിക് പറഞ്ഞു.
മോഡിയെ ആക്രമിക്കാൻ
ഗൂഢപദ്ധതികളെന്ന് ബി.ജെ.പി
ഹൈദരാബാദ്: തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോഡിയെ ആക്രമിക്കാൻ ഭീകരവാദികൾ ഗൂഢപദ്ധതികൾ ആവിഷ്കരിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണിത്. ഭീകര൪ക്ക് രാജ്യത്തെ ചില രാഷ്ട്രീയകക്ഷികളിൽനിന്ന് പരോക്ഷപിന്തുണ ലഭിക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. പാ൪ട്ടി നേതാവ് വെങ്കയ്യ നായിഡുവാണ് ആരോപണങ്ങളുമായി രംഗത്തത്തെിയത്.
ഇന്ത്യയിൽനിന്ന് കരുത്തനായ നേതാവ് ഉയ൪ന്നുവരുന്നതിനെതിരെ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. പട്നയിലെ ഇന്ത്യൻ മുജാഹിദീൻ ആക്രമണം ഇതിൻെറ ഭാഗമായിരുന്നു. ഇതിന് പാക് പിന്തുണയുണ്ട്. വോട്ട്ബാങ്ക് രാഷ്ട്രീയം പരിഗണിച്ച് രാജ്യത്തുതന്നെയുള്ള ചില രാഷ്ട്രീയകക്ഷികളും ഇതിന് പിന്തുണ നൽകുകയാണ് -വെങ്കയ്യ പറഞ്ഞു.
മോഡിക്ക് ബദലായി മറ്റൊരാളെ പ്രതിഷ്ഠിക്കാനോ അദ്ദേഹത്തിൻെറ വികസന അജണ്ടക്ക് സമാനമായ നി൪ദേശങ്ങൾ മുന്നോട്ടുവെക്കാനോ സാധ്യമല്ലാത്ത ഘട്ടത്തിൽ മോഡിയെ ഉന്മൂലനം ചെയ്യാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.