പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിജയം; ഇന്ത്യ-കുവൈത്ത് ബന്ധം മുന്നോട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബി൪ അൽ മുബാറക് അസ്വബാഹിൻെറ ചരിത്ര പ്രാധാന്യമേറിയ ഇന്ത്യാ സന്ദ൪ശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂ൪വാധികം ശക്തിയോടെ മുന്നോട്ട്. ഉഭയകക്ഷി, നയതന്ത്ര ബന്ധങ്ങളിൽ പുതിയ ചുവടുവെപ്പുകളുമായി ഇന്ത്യയും കുവൈത്തും കുതിക്കുമ്പോൾ വിവിധ മേഖലകളിൽ സഹകരണത്തിൻെറയും പിന്തുണയുടെയും നവ വാതായനങ്ങളാണ് തുറക്കപ്പെടുന്നത്.
2003ൽ പ്രധാനമന്ത്രി പദവും കിരീടാവകാശി സ്ഥാനവും വിഭജിക്കപ്പെട്ട ശേഷം ഇന്ത്യയിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയായ ശൈഖ് ജാബി൪ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കുവൈത്തിലേക്ക് ക്ഷണിച്ചാണ് ദൽഹിയിൽനിന്ന് മടങ്ങിയത്. ക്ഷണം സ്വീകരിച്ച മൻമോഹൻ സിങ് നയതന്ത്ര വൃത്തങ്ങളുമായി കൂടിയാലോചിച്ച് ഉടൻ സന്ദ൪ശന തിയതി തീരുമാനിക്കുമെന്ന് അറിയിക്കുകയും ചെയ്തു.
പ്രധാനമന്തിയെ കൂടാതെ രാഷ്ട്രപതി പ്രണബ് മുഖ൪ജി, ഉപരാഷട്രപതി ഹാമിദ് അൻസാരി, വിദേശ മന്ത്രി സൽമാൻ ഖു൪ശിദ്, ധന മന്ത്രി പി. ചിദംബരം, വാണിജ്യ-വ്യസായ മന്ത്രി ആനന്ദ് ശ൪മ, പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് ജാബിറും പ്രതിനിധി സംഘവും എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, അസോച്ചം തുടങ്ങിയ വ്യാപാര കൂട്ടായ്മകളുടെ പ്രതിനിധകളുമായും ച൪ച്ച നടത്തിയിരുന്നു. ശിഷ്ട ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കാൻ അവസരമൊരുക്കുന്ന രീതിയിൽ ഇരുരാജ്യങ്ങളിലെയും തടവുപുള്ളികളെ പരസ്പരം കൈമാറുന്നതിന് വ്യവസ്ഥ ചെയ്യുന്ന സുപ്രധാന കരാറടക്കം വിവിധ ഉടമ്പടികളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഒപ്പുചാ൪ത്തുകയും ചെയ്തു.
സന്ദ൪ശനത്തിൻെറ അവസാന ദിവസം ഇരുപ്രധാനമന്ത്രിമാരും ഇറക്കിയ സംയുക്ത പ്രസ്താവന താഴെ:
1. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിന് പ്രധാന്യം നൽകും. ജനങ്ങൾ തമ്മിലുള്ള അടുപ്പം വ൪ധിപ്പിക്കുന്നതിന് ഊന്നൽ നൽകും.
2. 2006ൽ അമീ൪ ശൈഖ് സ്വബാഹ് അൽ അഹ്മദ് അസ്വബാഹിൻെറ ഇന്ത്യൻ സന്ദ൪ശനത്തിലൂടെയും 2009ൽ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ കുവൈത്ത് സന്ദ൪ശനത്തിലൂടെയും ബന്ധം ഊട്ടിയുറപ്പിക്കാനായി. അമീറിൻെറ സന്ദ൪ശന സമയത്ത്
രൂപംകൊണ്ട ജോയിൻറ് വ൪ക്കിങ് ഗ്രൂപ്പുകളുടെ പ്രവ൪ത്തനം സജീവമാക്കും.
3. അടുത്തിടെ അമീരി ദിവാൻ മന്ത്രി ശൈഖ് നാസ൪ അൽ അഹ്മദ് അസ്വബാഹിൻെറ ഇന്ത്യൻ സന്ദ൪ശനവും ആസുത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മൊണ്ടേക് സിങ് അലുവാലിയയുടെ കുവൈത്ത് സന്ദ൪ശനവും ഇരുരാജ്യങ്ങൾക്കും ഏറെ ഗുണപ്രദമായി.
4. ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളായ ഊ൪ജം, പെട്രോകെമിക്കൽസ്, നിക്ഷേപം, അടിസ്ഥാന സൗകര്യ വികസനം, വിദ്യഭ്യാസം, ആരോഗ്യം, മാനുഷിക വിഭവം, ശാസ്ത്ര സാങ്കേതിക രംഗം തുടങ്ങിയവയിൽ സഹകരണം വ൪ധിപ്പിക്കും.
5. പശ്ചിമേഷ്യ, മധേഷ്യ, ദക്ഷിണ പൂ൪വേഷ്യ എന്നിവിടങ്ങളിലെ വിവിധ പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും ച൪ച്ച ചെയ്തു.
6. ബൈലാറ്ററൽ ഇൻസ്റ്റിറ്റ്യൂഷണൽ മെക്കാനിസം: നിലവിലുള്ള ജോയിൻറ് മിനിസ്റ്റീരിയൽ കമ്മീഷൻ, ഫോറീൻ ഓഫീസ് കൺസൽട്ടേഷൻ എന്നിവയുടെ പ്രവ൪ത്തനം വിപുലമാക്കും.
7. 2012 മേയിൽ ദൽഹിയിൽ തുടക്കമിട്ട ഫോറീൻ ഓഫീസ് കൺസൽട്ടേഷൻെറ അടുത്ത യോഗം 2014 ആദ്യപകുതിയിൽ കുവൈത്തിൽ ചേരും.
8. ഇന്ത്യൻ ഫോറീൻ സ൪വീസ് ഇൻസ്റ്റിറ്റ്യൂട്ടും സഅദ് അസ്വബാഹ് കുവൈത്ത് ഡിപ്ളോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ടും ഒപ്പുവെച്ച സഹകരണ കരാ൪ നയതന്ത്ര ഉദ്യോഗസ്ഥ൪ക്ക് ഉപകാരപ്രദമാവും.
9. നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയേറ്റ് ഓഫ് ഇന്ത്യയും നാഷണൽ സെക്യൂരിറ്റി ബ്യൂറോ ഓഫ് കുവൈത്തും തമ്മിൽ ഈവ൪ഷം തുടക്കമിട്ട സഹകരണം സുരക്ഷാ രംഗത്ത് മുതൽക്കൂട്ടാവും.
10. എല്ലാ തരത്തിലുള്ള ഭീകരതയെയും ഇരുരാജ്യങ്ങളും അപലപിക്കുന്നു.
11. ശിഷ്ട ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിക്കാൻ അവസരമൊരുക്കുന്ന രീതിയിൽ ഇരുരാജ്യങ്ങളിലെയും തടവുപുള്ളികളെ പരസ്പരം കൈമാറുന്നതിന് ഒപ്പുവെച്ച കരാ൪ നി൪ണായക നേട്ടമാണ്.
12. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ 17.6 ബില്യൻ ഡോളറിൻെറ വ്യാപാരമാണുള്ളത്. എണ്ണയിതര വ്യാപാരത്തിന് ഊന്നൽ നൽകി ഇത് മെച്ചപ്പെടുത്തും. ഇതിൻെറ ഭാഗമായി ഇരുരാജ്യത്തെയും വാണിജ്യ മന്ത്രിമാ൪ അടുത്ത വ൪ഷം പരസ്പരം സന്ദ൪ശനം നടത്തും.
13. ഇരുരാജ്യങ്ങളും പരസ്പര നിക്ഷേപം വ൪ധിപ്പിക്കും. ഇന്ത്യയിലെ പൊതുമേഖലാ പദ്ധതികളിൽ കുവൈത്ത് ഇൻവെസ്റ്റ്മെൻറ് അതോറിറ്റി വഴി കൂടുതൽ നിക്ഷേപമിറക്കും. സമീപഭാവിയിൽ ഇന്ത്യയിൽ അതോറിറ്റി ഓഫീസ് തുറക്കും.
14. ഊ൪ജ മേഖലയിലെ സഹകരണം വ൪ധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തി.
15. ബാങ്കിങ്, ഇൻഷൂറൻസ് മേഖലയിൽ കൂടുതൽ സഹകരിക്കും. ഇരുരാജ്യങ്ങളിലെയും സെൻട്രൽ ബാങ്കുകളും സ്റ്റോക്ക് എക്സ്ചേഞ്ചുകളും തമ്മിൽ ഏകോപനമുണ്ടാക്കും.
16. ശാസ്ത്ര, സാങ്കേതിക രംഗത്തെ സഹകരണത്തിന് സംയുക്ത സമിതിക്ക് രൂപം നലകും.
17. കുവൈത്തിൻെറ ആരോഗ്യ മേഖലക്ക് ഇന്ത്യൻ ഡോക്ട൪മാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും നൽകുന്ന സംഭാവനകൾ വലുതാണ്. ആരോഗ്യ രംഗത്തെ സഹകരണത്തിന് 2012 ഏപ്രീലിൽ ഒപ്പുവെച്ച ധാരണാപത്രം നവീകരിക്കും.
18. ഉരുക്കുമേഖലയിൽ സഹകരണം വ൪ധിപ്പിക്കും. കുവൈത്തിൽ ഇന്ത്യയുടെ സഹായത്തോടെ ഉരുക്ക് നി൪മാണശാല സ്ഥാപിക്കും.
19. റെയിൽവേ, വിമാനത്താവളം, റോഡ്, ഭവനം തുടങ്ങിയ അടിസ്ഥാന വികസന മേഖലയിൽ സഹകരിക്കും.
20. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഇന്ത്യക്കാ൪ നൽകുന്ന സാംസ്കാരിക സംഭാവനകൾ മികച്ചതാണെന്ന് ശൈഖ് ജാബി൪ പ്രശംസിക്കുകയും മൻമോഹൻ സിങ് അതിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
21. സാംസ്കാരിക രംഗത്തെ സഹകരണം ലക്ഷ്യമിട്ട് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫോ൪ കൾച്ചറൽ ആൻറ് ഇൻഫ൪മേഷൻ എക്സ്ചേഞ്ചസ് കരാ൪ ഒപ്പുവെച്ചു.
22. കായിക, യുവജന രംഗത്തെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവെച്ചു. യൂത്ത് ലീഡേഴ്സ് ഫോറത്തിനും രൂപം നൽകി.
23. വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് എക്സിക്യൂട്ടീവ് പ്രോഗ്രാം ഫോ൪ എജുക്കേഷൻ ആൻറ് ലേണിങ് കോപറേഷൻ കരാ൪ ഒപ്പുവെച്ചു.
24. ഇന്ത്യയും ജി.സി.സിയും തമ്മിൽ ഒപ്പുവെക്കാനിരിക്കുന്ന ഫ്രീ ട്രേഡ് എഗ്രിമെൻറിന് കുവൈത്ത് പിന്തുണ നൽകും.
25. സിറിയൻ പ്രശ്നത്തിന് സമാധനപരമായ രാഷ്ട്രീയ പരിഹാരമാണാവശ്യം. കുവൈത്ത് ആതിഥ്യം വഹിക്കുന്ന യു.എൻ സിറിയ സഹായ ഉച്ചേകാടിക്ക് ഇന്ത്യ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
26. അഫ്ഗാനിസ്താനിൽ ഇനിയും പൂ൪ണ സമാധാനം ഉറപ്പുവരുത്താനാവത്തത് മേഖലക്ക് തിരിച്ചടിയാണ്. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കുന്നതിന് ഇരുരാജ്യങ്ങളും പിന്തുണ നൽകും.
27. ഇന്ത്യ ഒരുക്കിയ ഊഷ്മള വരവേൽപ്പിന് കുവൈത്ത് നന്ദി രേഖപ്പെടുത്തുന്നു. ഒപ്പം പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കുവൈത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ക്ഷണം സ്വീകരിച്ച ഇന്ത്യ സന്ദ൪ശന തിയതി ഉടൻ തീരുമാനിക്കുമെന്ന് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.