വിസ തീര്‍ന്നാല്‍ പൊലീസ് അറിയിക്കും; എസ്.എം.എസിലൂടെ
text_fieldsമസ്കത്ത്: നാൽപത്തിമൂന്നാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ സേവനങ്ങൾക്ക് എസ്.എം.എസ് അല൪ട്ട് സേവനം ലഭ്യമാക്കാൻ റോയൽ ഒമാൻ പൊലീസ് (ആ൪.ഒ.പി) ഐ.ടി വിഭാഗം ഡയറക്ടറേറ്റ് ജനറൽ തീരുമാനിച്ചു. ഇതനുസരിച്ച് സ്വദേശികൾക്കും വിദേശികൾക്കും വിവിധ മേഖലയിൽ എസ്.എം.എസ് അല൪ട്ട് സേവനം ലഭിക്കും.
സ്വദേശികളുടെ തിരിച്ചറിയൽ കാ൪ഡ്, വിദേശികളുടെ റസിഡൻറ് കാ൪ഡ് തുടങ്ങിയവയുടെ കാലാവധി അവസാനിക്കുന്നത് എസ്.എം.എസിലൂടെ അറിയിക്കുന്നതാണ് പുതിയ സംവിധാനം. വിദേശികളുടെ വിസാ കാലവധി കഴിയുന്നതും ഉണ൪ത്തും. ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രഷൻ എന്നിവയുടെ കാലാവധി കഴിയുന്നതും എസ്.എം.എസ് അല൪ട്ട് വഴി അറിയാൻ കഴിയും. വിസക്ക് അപേക്ഷ സമ൪പ്പിച്ചവ൪ക്ക് വിസാ സ്റ്റാറ്റസും ലഭ്യമാവും. ഗതാഗത നിയമ ലംഘിക്കുന്നവ൪ക്ക് മുന്നറിയിപ്പും ലഭിക്കും.
വ്യക്തികൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും ഈ സേവനം ലഭ്യമാക്കും. സേവനത്തിന് ആറ് മാസത്തേക്ക് ഒരു റിയാലാണ് അധികൃത൪ ഈടാക്കുക. വാണിജ്യ സ്ഥാപനങ്ങൾക്ക് പരമാവധി 50 എസ്.എം.എസ് ലഭിക്കും. എന്നാൽ, വ്യക്തികൾക്ക് സന്ദേശം ലഭിക്കുന്നതിന് പരിധികളില്ല. സേവനത്തിൻെറ കാലാവധി അവസാനിക്കുമ്പോഴും സ്ഥാപനങ്ങളുടെ എസ്.എം.എസ് പരിധി കഴിയുമ്പോഴും അല൪ട്ട് സന്ദേശങ്ങൾ ലഭിക്കും. പുതിയ സേവനം ലഭ്യമാവാൻ വ്യക്തികളാണെങ്കിൽ R എന്ന അക്ഷരത്തോടൊപ്പം റസിഡൻറ് കാ൪ഡ് നമ്പ൪ ടൈപ് ചെയ്ത് 90085 നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. കമ്പനികൾ CR എന്നതിനോടൊപ്പം കമ്പനിയുടെ വാണിജ്യ രജിസ്ട്രേഷൻ നമ്പ൪ ടൈപ് ചെയ്ത് 90085 നമ്പറിലേക്ക് എസ്.എം.എസ് അയക്കണം. സംവിധാനം റദ്ദാക്കാനാഗ്രഹിക്കുന്നവ൪ UNSUB എന്നതിനോടൊപ്പം റസിഡൻറ് കാ൪ഡ് നമ്പ൪ ടൈപ്പ് ചെയ്ത് 90085ലേക്ക് എസ്.എം.എസ് അയക്കണം. സ്ഥാപനങ്ങൾക്ക് CR എന്ന് ടൈപ് ചെയ്ത് ഇതേ ഫോ൪മാറ്റിൽ സംവിധാനം റദ്ദാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.