ലതാ മങ്കേഷ്കറെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് വിവാദത്തില്‍
text_fieldsമുംബൈ: നരേന്ദ്ര മോഡിയെ വാഴ്ത്തിയ ഗായിക ലതാ മങ്കേഷ്കറിൽനിന്ന് ഭാരത് രത്ന, പത്മ അവാ൪ഡുകൾ തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട കോൺഗ്രസ് നേതാവ് വിവാദത്തിൽ. പിതാവിൻെറ പേരിൽ പുണെയിൽ സ്ഥാപിച്ച ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെ മോഡി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നതായി ലതാ മങ്കേഷ്ക൪ പറഞ്ഞിരുന്നു. മോഡിയായിരുന്നു ഉദ്ഘാടകൻ. ഇതിനെതിരെ മുംബൈ റീജനൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രഫ. ജനാ൪ദൻ ചന്ദ്രൂ൪ക്കറാണ് ലതാ മങ്കേഷ്ക൪ക്ക് എതിരെ ശക്തമായി പ്രതികരിച്ചത്. പരമോന്നത അവാ൪ഡുകൾ തിരിച്ചു നൽകിയില്ളെങ്കിൽ സ൪ക്കാ൪ പിടിച്ചുവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
പ്രഫ. ജനാ൪ദൻ ചന്ദ്രൂ൪ക്കറിൻെറ പ്രതികരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ രൂക്ഷ വിമ൪ശവുമായി രംഗത്തത്തെി. ഒപ്പം, അനാവശ്യ വിവാദത്തിന് തിരികൊളുത്തിയതിന് എതിരെ കോൺഗ്രസിനകത്തും മുറുമുറുപ്പുണ്ട്. വിവിധ മേഖലകളിൽ സംഭാവന നൽകിയവ൪ക്ക് ആദര സൂചകമായി സ൪ക്കാ൪ നൽകുന്നതാണ് പത്മ അവാ൪ഡും ഭാരത് രത്നയുമെന്ന് പറഞ്ഞ ശിവസേനാ നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് റാവത്ത് ഇവ ചന്ദ്രൂ൪ക്കറുടെ മുത്തച്ഛൻെറ വകയല്ളെന്ന കടുത്ത പ്രതികരണമാണ് നടത്തിയത്. സംഭവത്തിൽ കോൺഗ്രസ് നേതാവിൻെറ പക്വതയില്ലായ്മയാണ് പ്രകടമായതെന്നാണ് ബി.ജെ.പി മുതി൪ന്ന നേതാവ് അതുൽ ഷാ പ്രതികരിച്ചത്. പത്മ അവാ൪ഡ് നേടിയവ൪ അഭിപ്രായപ്രകടനം നടത്തരുതെന്ന് പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച, മൗലാനാ അബുൽ കലാം ആസാദിൻെറ 125ാം ജന്മദിന പരിപാടിക്കിടെയായിരുന്നു പ്രഫ. ജനാ൪ദൻ ചന്ദ്രൂ൪ക്കറുടെ വിവാദ പ്രസ്താവന. എന്നാൽ, തൻെറ പ്രസംഗത്തിൽ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ളെന്ന് പ്രഫ. ജനാ൪ദൻ ചന്ദ്രൂ൪ക്ക൪ വ്യക്തമാക്കി. പരമോന്നത അവാ൪ഡുകൾ നേടിയവരെ ജനങ്ങൾ മാതൃകയായാണ് കാണുന്നതെന്നും അത്തരം ആളുകൾ വ൪ഗീയ കക്ഷികളെ വാഴ്ത്തുന്നത് തെറ്റാണെന്നും അദ്ദേഹം ആവ൪ത്തിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.