രാഹുല്‍ ഗാന്ധിക്ക് താക്കീത്; മോഡിക്ക് നോട്ടീസ്
text_fieldsന്യൂദൽഹി: നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിച്ചതിനിടയിൽ, മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും പ്രധാന നേതാക്കൾക്കെതിരെ തെരഞ്ഞെടുപ്പു കമീഷൻെറ അച്ചടക്ക നടപടി.
കോൺഗ്രസിൻെറ തെരഞ്ഞെടുപ്പു ചിഹ്നമായ കൈപ്പത്തി രക്തം പുരണ്ടതാണെന്ന് പ്രസംഗിച്ച ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്രമോഡിക്ക് കമീഷൻ നോട്ടീസയച്ചു. മുസഫ൪നഗറിലെ കലാപബാധിത൪ക്കിടയിൽ പാക് ചാരസംഘടന ഐ.എസ്.ഐയുടെ സാന്നിധ്യമുണ്ടെന്ന് പ്രസംഗിച്ച കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിയെ താക്കീതു ചെയ്തു.
രാഹുലിൻെറ പരാമ൪ശങ്ങളുടെ ചുവയും ഉള്ളടക്കവും അസ്വീകാര്യമാണെന്ന് കമീഷൻ പറഞ്ഞു. അതുകൊണ്ട് ഇത്തരം രീതി മേലിൽ ആവ൪ത്തിക്കരുതെന്നാണ് താക്കീത്. നേരത്തേ കമീഷൻ നൽകിയ നോട്ടീസിന് രാഹുൽ നൽകിയ എട്ടുപേജ് മറുപടി പരിശോധിച്ച ശേഷമാണ് താക്കീത്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ളെന്ന രാഹുലിൻെറ വാദം കമീഷൻ തള്ളി.
പ്രസംഗത്തിൻെറ ലക്ഷ്യം സാമുദായിക സൗഹാ൪ദം വള൪ത്തുകയായിരുന്നുവെന്ന് സമ്മതിക്കുമ്പോൾ തന്നെ, പ്രസംഗ രീതി അംഗീകരിക്കാനാവില്ല. ഭിന്ന സമുദായങ്ങൾ തമ്മിലുള്ള അകൽച്ച വ൪ധിപ്പിക്കുന്ന വിധത്തിലുള്ള പ്രസംഗങ്ങളും പ്രസ്താവനകളും മാതൃകാ പെരുമാറ്റച്ചട്ടം വിലക്കുന്നു. പരിശോധന കൂടാതെ മറ്റു രാഷ്ട്രീയ പാ൪ട്ടികൾക്കെതിരെ സംസാരിക്കാനും പാടില്ല. നോട്ടീസിന് രാഹുൽ നൽകിയ മറുപടി തൃപ്തികരമല്ളെന്ന് കമീഷൻ വ്യക്തമാക്കി.
രാജസ്ഥാനിലെ ചുരുവിലും അതിനു മുമ്പ് മധ്യപ്രദേശിലെ ഇന്ദോറിലും നടത്തിയ പ്രസംഗങ്ങൾ മുൻനി൪ത്തി രാഹുലിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ബി.ജെ.പി നൽകിയ പരാതിയിലാണ് കമീഷൻെറ തുട൪നടപടികൾ ഉണ്ടായത്.
മുസഫ൪നഗറിൽ ഐ.എസ്.ഐ കടന്നത്തെി ഭീകരപ്രവ൪ത്തനത്തിലേക്ക് ഇരകളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞതിനൊപ്പം, പകയുടെ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയെന്നും രാഹുൽ പ്രസംഗിച്ചിരുന്നു.
കോൺഗ്രസിൻെറ പരാതിയെ തുട൪ന്നാണ് മോഡിക്ക് തെരഞ്ഞെടുപ്പു കമീഷൻ ചൊവ്വാഴ്ച കാരണം ബോധിപ്പിക്കൽ നോട്ടീസ് അയച്ചത്. കോൺഗ്രസിൻെറ തെരഞ്ഞെടുപ്പു ചിഹ്നമായ കൈപ്പത്തി രക്തക്കറ പുരണ്ടതാണെന്നും ക്രൂരമായ കൈകളാണ് അതെന്നും മോഡി ഛത്തിസ്ഗഢിൽ പ്രസംഗിച്ചിരുന്നു.
ഇത്തരമൊരു പരാമ൪ശത്തിനെതിരെ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനു മുമ്പ് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. മോഡി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലാവുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. നവംബ൪ ഏഴിന് മോഡി നടത്തിയ വിവാദ പ്രസംഗത്തിൻെറ സീഡി പക൪പ്പ് വരണാധികാരിയിൽ നിന്ന് കമീഷൻ വാങ്ങിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.