ചോഗം: ഇന്ത്യന്‍സംഘം പങ്കെടുക്കുന്നതില്‍ സംതൃപ്തി -രാജപക്സ
text_fieldsകൊളംബോ: കോമൺവെൽത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ ഇന്ത്യ പ്രതിനിധി സംഘം പങ്കെടുക്കുന്നതിൽ സംതൃപ്തിയുണ്ടെന്ന് ശ്രീലങ്കൻ പ്രസിഡൻറ് മഹീന്ദ്ര രാജപക്സ. ചോഗത്തിൽ നിന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് വിട്ടുനിൽക്കുന്നതിനെ കുറിച്ചുള്ള ഇന്ത്യൻ മാധ്യമപ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചോഗത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം ഇന്ത്യൻ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. വിദേശകാര്യ മന്ത്രി സൽമാൻ ഖു൪ഷിദ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
അതേസമയം, തമിഴ൪ക്കെതിരായ അതിക്രമത്തിൽ രാജ്യാന്തര സമൂഹത്തിന്റെ പ്രതിഷേധം ഉയരുമ്പോഴും എൽ.ടി.ടി.ഇക്കെതിരായ ആഭ്യന്തരയുദ്ധത്തെ രാജപക്സ ന്യായീകരിച്ചു. 30 വ൪ഷം നീണ്ട കൊലപാതക പരമ്പര അവസാനിപ്പിക്കാൻ ആഭ്യന്തര യുദ്ധത്തിലൂടെ സാധിച്ചെന്ന് രാജപക്സ ചൂണ്ടിക്കാട്ടി.
ലങ്കൻ തമിഴരുടെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമെന്ന് സൽമാൻ ഖു൪ഷിദ് വ്യക്തമാക്കി. തമിഴരുടെ വിഷയത്തിൽ ദേശീയ താൽപര്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.