സ്വയംതൊഴില്‍ സംരംഭകര്‍ക്ക് ‘കെസ്റു’ പദ്ധതി
text_fieldsകാസ൪കോട്: എംപ്ളോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റ൪ ചെയ്ത തൊഴിൽരഹിത൪ക്ക് ‘കെസ്റു’ (കേരള സ്റ്റേറ്റ് സെൽഫ് എംപ്ളോയ്മെൻറ് സ്കീം ഫോ൪ ദി രജിസ്റ്റേഡ് അൺ എംപ്ളോയ്ഡ്) പദ്ധതി പ്രകാരം വായ്പ നൽകുന്നു.
ചെറുകിട കുടിൽ വ്യവസായങ്ങൾ, ജോബ് വ൪ക്സ്, പലതരം സേവനങ്ങൾ, ചെറുകിട കച്ചവടം, കൃഷി തുടങ്ങിയ സംരംഭങ്ങൾ ആരംഭിക്കാൻ ധനസഹായം നൽകും. ഒരാൾക്ക് ഒരുലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയിൽ 20 ശതമാനം സബ്സിഡി ലഭിക്കും.
രജിസ്റ്റ൪ ചെയ്ത 21നും 50നുമിടയിൽ പ്രായമുള്ളവ൪ക്ക് സ്വയംതൊഴിൽ തുടങ്ങാൻ കെസ്റു പദ്ധതി പ്രകാരം സഹായം നൽകും. ജില്ലയിൽ 2000ത്തിൽ ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ മെഡിക്കൽ ലാബ്, സൈക്കിൾ ഷോപ്, ആഭരണ നി൪മാണം, മൊബൈൽഫോൺ സ൪വീസ് സ്റ്റോ൪, ഫ൪ണിച്ച൪ കട, ബ്യൂട്ടി പാ൪ല൪, എംബ്രോയ്ഡറി വ൪ക് യൂനിറ്റ്, കൊപ്ര യൂനിറ്റുകൾ തുടങ്ങിയ സംരംഭക യൂനിറ്റുകളുണ്ട്.
കഴിഞ്ഞ സാമ്പത്തികവ൪ഷം 17 ഉദ്യോഗാ൪ഥികൾക്കാണ് ബാങ്ക് മുഖേന ലോൺ അനുവദിച്ചത്. വ്യക്തിഗത വരുമാനം 500 രൂപയിൽ താഴെയും കുടുംബ വാ൪ഷിക വരുമാനം 40,000 രൂപ താഴെയുള്ളവ൪ക്കുമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്. തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന പട്ടികജാതി-വ൪ഗക്കാ൪, സ്ത്രീകൾ, ദാരിദ്ര്യരേഖക്ക് താഴെയുള്ളവ൪ എന്നിവ൪ക്ക് മുൻഗണന ലഭിക്കും. വായ്പയുടെ പലിശ, തിരിച്ചടവ്, ജാമ്യം എന്നീ കാര്യങ്ങൾ ധനകാര്യ സ്ഥാപനങ്ങളാണ് നിശ്ചയിക്കുന്നത്. ഗുണഭോക്താവിൻെറ രക്ഷാക൪ത്താവ്, ഭാര്യ, ഭ൪ത്താവ് എന്നിവ൪ക്കാ൪ക്കെങ്കിലും ഗാരൻറിയ൪ ആകാം.
കെസ്റു സംരംഭങ്ങൾ തുടങ്ങാനുദ്ദേശിക്കുന്ന ജില്ലയിലെ ഉദ്യോഗാ൪ഥികൾക്ക് ഡിസംബ൪ 31 വരെ എപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ അപേക്ഷ നൽകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.