ജെയ്റ്റ് ലിയുടെ ഫോണ്‍ ചോര്‍ത്തിയ കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍
text_fieldsന്യൂദൽഹി: ബി.ജെ.പി നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ് ലിയുടെ ഫോൺ ചോ൪ത്തിയ കേസിൽ ആറുപേ൪ കൂടി അറസ്റ്റിൽ. അറസ്റ്റിലായവരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സ്വകാര്യ കുറ്റാന്വേഷകരും ഉൾപ്പെടും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി.
കേസുമായി ബന്ധപ്പെട്ട് കോൺസ്റ്റബിൽ അരവിന്ദ് ദബാസ്, കുറ്റാന്വേഷകൻ നീരജ് നെയ്യാ൪ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മേയിൽ ഇവ൪ക്ക് കോടതി ജാമ്യം നൽകിയിരുന്നു.
രാഷ്ട്രീയക്കാ൪, സ൪ക്കാ൪ ഉദ്യോഗസ്ഥ൪, വ്യവസായ പ്രമുഖ൪ എന്നിവരുടെ ഫോൺ സംഭാഷണങ്ങൾ അനധികൃതമായി ചോ൪ത്താൻ വൻ ശൃംഖല പ്രവ൪ത്തിക്കുന്നതായി പൊലീസ് കണ്ടത്തെിയിരുന്നു. ഫോൺ ചോ൪ത്തലിന് പിന്നിൽ രാഷ്ട്രീയ എതിരാളികളും കച്ചവടക്കാരുമാണ് പ്രവ൪ത്തിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.