കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്:സംസ്ഥാനം അഭിപ്രായം അറിയിക്കുംമുമ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അംഗീകാരം
text_fieldsതിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോ൪ട്ടിൽ സംസ്ഥാന സ൪ക്കാ൪ അഭിപ്രായം അറിയിക്കുന്നതിന്മുമ്പ് റിപ്പോ൪ട്ട് അംഗീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവിറക്കി. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോ൪ട്ട് നൽകാൻ നിയോഗിച്ച വിദഗ്ധ സമിതി തെളിവെടുപ്പ് ആരംഭിച്ച ദിവസമാണ് ഉത്തരവിറങ്ങിയത്. റിപ്പോ൪ട്ട് നടപ്പാക്കുന്നതിനെ മലയോര ജില്ലകളിൽനിന്നുള്ള ജനപ്രതിനിധികൾ ശക്തമായി എതി൪ക്കുന്നതിനിടെയാണ് കേന്ദ്രസ൪ക്കാറിൻെറ നടപടി.
പരിസ്ഥിതി ദു൪ബല പ്രദേശമായി പ്രഖ്യാപിച്ച ഗ്രാമങ്ങളിൽ മണൽ ഖനനം, ക്വോറി, തെ൪മൽ വൈദ്യുതി നിലയങ്ങൾ, 20,000 ചതുരശ്ര മീറ്ററിലേറെ വിസ്തീ൪ണമുള്ള കെട്ടിടങ്ങളുടെ നി൪മാണം എന്നിവക്ക് നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പുതിയ ടൗൺഷിപ്പുകൾ വികസിപ്പിക്കുന്നതിലെ നി൪ദേശത്തിൽ മാറ്റം വരുത്തി. 50 ഹെക്ടറിൽ കൂടുതൽ സ്ഥലത്ത് ടൗൺഷിപ്പ് വികസിപ്പിക്കാനാണ് വിലക്ക്. 1.5 ലക്ഷം ചതുരശ്ര മീറ്ററിൽ നി൪മാണങ്ങൾ നടത്തുന്നതിൽ വിലക്കില്ല. ഇതോടെ പ്രാദേശിക വികസനം തടസ്സപ്പെടുമെന്ന ആശങ്ക ഇല്ലാതായി. മേഖലകളിൽ പുതിയ ടൗൺഷിപ്പും വ്യാപാരസമുച്ചയങ്ങളും വരുന്നതിന് റിപ്പോ൪ട്ട് തടസ്സമാകില്ല. സംസ്ഥാനത്ത് 123 ഗ്രാമങ്ങളാണ് പരിസ്ഥിതി ദു൪ബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഇടുക്കി ജില്ലയിലാണ് കൂടുതൽ. ദേവികുളം താലൂക്കിലെ 13, പീരുമേട്ടിലെ എട്ട്, തൊടുപുഴയിലെ നാല്, ഉടുമ്പഞ്ചോലയിലെ 23 ഗ്രാമങ്ങൾ ഇതിൽ ഉൾപ്പെടും. മുമ്പ് ദേവികുളം താലൂക്കിലായിരുന്ന കുട്ടമ്പുഴയും പട്ടികയിലുണ്ട്. മറ്റ് താലൂക്കുകളിലെ പരിസ്ഥിതി ദു൪ബല ഗ്രാമങ്ങളുടെ എണ്ണം ഇപ്രകാരമാണ്. കോഴിക്കോട് -അഞ്ച്, കൊയിലാണ്ടി -രണ്ട്,വടകര -രണ്ട്, സുൽത്താൻ ബത്തേരി -രണ്ട്, വൈത്തിരി -ഏഴ്, മാനന്തവാടി -നാല്, കോഴഞ്ചേരി -രണ്ട്, റാന്നി -നാല്, നിലമ്പൂ൪ -10, ആലത്തൂ൪ -ഒന്ന്, ചിറ്റൂ൪ -മൂന്ന്, മണ്ണാ൪ക്കാട് -ഏഴ്, പാലക്കാട് -മൂന്ന്, നെടുമങ്ങാട് -നാല്, നെയ്യാറ്റിൻകര -മൂന്ന്, മുകുന്ദപുരം -ഒന്ന്.
കസ്തൂരിരംഗൻ റിപ്പോ൪ട്ട് സംബന്ധിച്ച് പശ്ചിമഘട്ടമേഖലയിൽ ഉൾപ്പെട്ട കേരളമടക്കം സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഏതൊക്കെ സംസ്ഥാനങ്ങളാണ് അഭിപ്രായം അറിയിച്ചതെന്ന് കേന്ദ്രസ൪ക്കാ൪ വ്യക്തമാക്കിയിട്ടില്ല. എം.പിമാ൪,എം.എൽ.എമാ൪ തുടങ്ങിയവ൪ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചിട്ടുണ്ടെങ്കിലും അതും പുറത്തുവിട്ടിട്ടില്ല. കസ്തൂരിരംഗൻ റിപ്പോ൪ട്ട് നടപ്പാക്കുന്നതിനെതിരെ ഇടുക്കി, പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂ൪, വയനാട് ജില്ലകളിൽ വിവിധ സംഘടനകളും സഭകളും പ്രക്ഷോഭവുമായി രംഗത്തുവന്നതിനെ തുട൪ന്ന് സംസ്ഥാന സ൪ക്കാ൪ സ൪വകക്ഷി യോഗം ചേ൪ന്നാണ് വിദഗ്ധ സമിതി രൂപവത്കരിച്ചത്. ജൈവവൈവിധ്യ ബോ൪ഡ് ചെയ൪മാൻ ഡോ. ഉമ്മൻ വി. ഉമ്മൻ കൺവീനറും ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി കൗൺസിൽ വൈസ് പ്രസിഡൻറ് ഡോ.വി.എൻ. രാജശേഖരൻപിള്ള, റബ൪ബോ൪ഡ് മുൻ ചെയ൪മാൻ പി.സി.സിറിയക് എന്നിവ൪ അംഗങ്ങളുമായ സമിതിയോട് ഒരു മാസത്തിനകം റിപ്പോ൪ട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മേഖലയിലെ എം.പിമാ൪, എം.എൽ.എമാ൪ എന്നിവരിൽനിന്ന് അഭിപ്രായം തേടുന്നതിന് ബുധനാഴ്ച യോഗം ചേ൪ന്നിരുന്നു.
എം.വി. ശ്രേയാംസ്കുമാ൪ ഒഴികെ മുഴുവൻ എം.എൽ.എമാരും റിപ്പോ൪ട്ട് തള്ളണമെന്നാണ് ആവശ്യപ്പെട്ടത്. അടുത്ത ദിവസം മുതൽ പശ്ചിമഘട്ട മേഖലയിൽനിന്ന് നേരിട്ട് വിവരം ശേഖരിക്കാൻ നിശ്ചയിച്ചിരുന്നു. റിപ്പോ൪ട്ട് അംഗീകരിച്ച് ഉത്തരവിറങ്ങിയ സാഹചര്യത്തിൽ ഡോ. ഉമ്മൻ കമ്മിറ്റിയുടെ ഭാവി ചോദ്യം ചെയ്യപ്പെടും.
റിപ്പോ൪ട്ട് ബാധകമാവുന്ന വില്ളേജുകൾ
തിരുവനന്തപുരം: കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോ൪ട്ട് നടപ്പാക്കാനുള്ള ഉത്തരവുപ്രകാരം നാച്വറൽ ലാൻഡ്സ്കേപ് ആയി പ്രഖ്യാപിച്ച കേരളത്തിലെ വില്ളേജുകൾ:
ഇടുക്കി ജില്ല:
മറയൂ൪, കീഴന്തൂ൪, കണ്ണൻദേവൻ ഹിൽസ്, കുട്ടംപുഴ, കുട്ടമ്പൂ൪, കാന്തല്ലൂ൪, വട്ടവട, മാങ്കുളം, മണ്ണങ്കണ്ടം, പള്ളിവാസൽ, ആനവിരട്ടി, കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ, ഉപ്പുത്തറ, കുമളി, മഞ്ഞുമല, പെരിയാ൪, കൊക്കയാ൪, പീരുമേട്, മ്ളപ്പാറ, പെരുവന്താനം, കാഞ്ഞിരക്കുഴി, ഉടുമ്പന്നൂ൪, ഇടുക്കി (ഭാഗികം), അറക്കുളം, ചിന്നക്കനാൽ, ബെയ്സൺവാലി, രാജകുമാരി, പൂപ്പാറ, രാജാക്കാട്, കൊന്നത്തടി, സാത്താൻപാറ, വാത്തികുടി, ചതുരംഗപ്പാറ, ഉടുമ്പൻചോല, ഉപ്പുതോട്, പാറത്തോട്, കൽകൂന്തൽ, തങ്കമണി (ഭാഗികം), അയ്യപ്പൻകോവിൽ, പാമ്പാടുമ്പാറ, കട്ടപ്പന, കരുണാപുരം, വണ്ടൻമേട്, ആനക്കര, ആനവിലാസം, ചക്കുപള്ളം.
തിരുവനന്തപുരം ജില്ല:
പെരിങ്ങമല, തെന്നൂ൪, വിതുര, മണ്ണൂ൪ക്കര, വഴിച്ചാൽ, കള്ളിക്കാട്, അമ്പൂരി.
പത്തനംതിട്ട ജില്ല:
താന്നിക്കോട്, അരുവപ്പാലം, ചിറ്റാ൪-സീതത്തോട്, കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര.
കൊല്ലം ജില്ല:
പുന്നല, പിറവന്തൂ൪, ഇടമൺ, തെന്മല, ആര്യങ്കാവ്, തിങ്കൾക്കരിക്കകം, കുളത്തൂപ്പൂഴ, ചണ്ണപ്പേട്ട.കോട്ടയം ജില്ല:
കൂട്ടിക്കൽ, മേലുകാവ്, തീക്കോയ്, പൂഞ്ഞാ൪ തെക്കേക്കര
പാലക്കാട് ജില്ല:
കിഴക്കഞ്ചേരി-1, മുതലമട-2, മുതലമട-2, നെല്ലിയാമ്പതി, പടൂ൪, പടവയൽ, അഗളി, കൊട്ടത്തറ, കല്ലമല, ഷോളയൂ൪, പാലക്കയം, പുതുപ്പരിയാരം-1, മലമ്പുഴ-1, പുതുശ്ശേരി ഈസ്റ്റ്.
തൃശൂ൪ ജില്ല:
പരിയാരം
മലപ്പുറം ജില്ല:
ചുങ്കത്തറ, കറുമ്പിലങ്ങോട്, വഴിക്കടവ്, അകമ്പാടം, കരുളായി, അമരമ്പലം, ചീക്കോട്, കാളികാവ്, കേരള എസ്റ്റേറ്റ്, കരുവാരക്കുണ്ട്.
കോഴിക്കോട് ജില്ല:
കെടവൂ൪, പുതുപ്പാടി, നെല്ലിപ്പൊയിൽ, കോടഞ്ചേരി, തിരുവമ്പാടി, ചെമ്പനോട, തിനൂ൪, കാവിലുമ്പാറ.
കണ്ണൂ൪ ജില്ല:
ആറളം, കൊട്ടിയൂ൪, ചെറുവാഞ്ചേരി
വയനാട് ജില്ല:
തൊണ്ട൪നാട്, കിടങ്ങനാട്, നൂൽപുഴ, തരിയോട്, അച്ചൂരാനം, പൊഴുതന, കോട്ടപ്പടി (ഭാഗികം), ചുണ്ടേൽ, കുന്നത്തിടവക, വെള്ളിമല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.