മംഗള എക്സ്പ്രസ് പാളം തെറ്റി മൂന്നു മരണം
text_fieldsനാസിക് (മഹാരാഷ്ട്ര): ദൽഹി നിസാമുദ്ദീനിൽനിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി മൂന്നുപേ൪ മരിച്ചു. മലയാളികളുൾപ്പെടെ അമ്പതോളം പേ൪ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ദൽഹിയിൽനിന്ന് പുറപ്പെട്ടതാണ് ട്രെയിൻ. നാസിക്കിനും ഇഗ്തപുരിക്കുമിടയിൽ ഖോട്ടിയിൽ വെള്ളിയാഴ്ച രാവിലെ 6.20നാണ് അപകടം.
ഹരിയാന സ്വദേശിയും സൈനികൻനുമായ സത്വീ൪ സിങ് (40), അലിഗഢ് സ്വദേശി രാജു കുശ്വാഹ (34 ), പ്രവനിഷ് കുമാ൪ എന്നിവരാണ് മരിച്ചത്. പാലക്കാട് മാരായമംഗലം സ്വദേശിയായ പാൻട്രി ജീവനക്കാരൻ സി. മുരളികുമാ൪, കണ്ണൂ൪ പയ്യന്നൂ൪ സ്വദേശി എയ൪ഫോഴ്സ് ജീവനക്കാരൻ നിതിൻ പി.കെ എന്നിവരാണ് സാരമായ പരിക്കുകളോടെ നാസിക്കിലെ ആശുപത്രികളിൽ കഴിയുന്ന മലയാളികൾ. ആന്തരിക രക്തസ്രാവമുള്ള നിതിനെ ദേവ്ലാലി സൈനിക ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ 13 പേ൪ സ്ത്രീകളാണ്. രണ്ട് കുട്ടികളുമുണ്ട്. പാളത്തിലെ വിള്ളലാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. നാസിക് വഴിവന്ന നാന്ദേഡ്-പുണെ ട്രെയിൻ കടന്നുപോയ ശേഷമായിരുന്നു മംഗള എക്സ്പ്രസ് എത്തിയത്. വൻ കുലുക്കത്തോടെ എൻജിൻ ഒഴികെ 13 ബോഗികളും പാളം തെറ്റുകയായിരുന്നു. എ.സി കോച്ചായ ബി-1, എസ്-11, എസ്-10 ബോഗികളിലെ യാത്രക്കാ൪ക്കാണ് കൂടുതലും പരിക്കേറ്റത്. പാളത്തിൽനിന്ന് 50 വാര അകലെ നീങ്ങി മറിഞ്ഞ എസ്-11 ബോഗി പൂ൪ണമായും തക൪ന്നു. തൊട്ടുപിന്നിലെ എസ്-10 ബോഗിയുടെ വീലിനുള്ളിൽ കുടുങ്ങിയ പ്രവനീഷ് കുമാറിൻെറ മൃതദേഹം വൈകീട്ടോടെയാണ് രക്ഷാപ്രവ൪ത്തക൪ക്ക് പുറത്തെടുക്കാൻ കഴിഞ്ഞത്.
എസ്-10 നും എസ്-9 നുമിടയിലായിരുന്ന പാൻട്രി കാ൪ മറിയാതെ ചരിഞ്ഞുനിന്നത് വൻ അപകടം ഒഴിവാക്കി. രാവിലെ പല്ല് തേക്കുമ്പോൾ വൻ കുലുക്കവും പിന്നാലെ പുകയും പൊടിപടലവുമാണ് കണ്ടതെന്ന് ഒന്നാം ക്ളാസ് എ.സി കോച്ചിലെ ജീവനക്കാരൻ പട്ടാമ്പി സ്വദേശി കൃഷ്ണകുമാ൪ പറഞ്ഞു. നൂറുമീറ്ററോളം പാളംതെറ്റി ഓടിയാണ് ട്രെയിൻ നിന്നത്. അപകടവാ൪ത്ത പട൪ന്നയുടൻ രക്ഷാ പ്രവ൪ത്തനം സജീവമായി. മലയാളികൾ ഉൾപ്പെടെ പരിക്കേറ്റവരിൽ 30 പേരെ പ്രാഥമിക ശുശ്രൂഷക്കുശേഷം വിട്ടയച്ചു. ഗ്രാമീണ ഹോസ്പിറ്റൽ, ജയറാം ഹോസ്പിറ്റൽ, വക്രദുണ്ട് എന്നിവിടങ്ങളിലാണ് ശേഷിച്ചവ൪. ട്രെയിനിൽ നിരവധി മലയാളികളുണ്ടായിരുന്നു. എസ്-10 ൽ ജമ്മുവിൽ നിന്നുള്ള സൈനികരും ദൽഹിയിൽനിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നവരുമായിരുന്നു മലയാളികൾ. ദൽഹി സന്ദ൪ശനശേഷം മടങ്ങുകയായിരുന്ന വിദ്യാ൪ഥി സംഘവും എ.സി കോച്ചായ ബി-3യിലുണ്ടായിരുന്നു. ഇവരെ ജാലക ചില്ല് തക൪ത്താണ് പുറത്തത്തെിച്ചത്. ആ൪ക്കും പരിക്കില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.