ചാച്ചാജിസ്മരണ പുതുക്കി ശിശുദിനാഘോഷം വര്‍ണാഭമായി
text_fieldsപത്തനംതിട്ട: നൂറുകണക്കിന് കുട്ടികൾ അണിനിരന്ന വ൪ണാഭമായ റാലിയോടെ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു.കലക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പൊലീസ് മേധാവി പി. വിമലാദിത്യ പതാക ഉയ൪ത്തി. ശിശുദിന റാലി അസി.ഡെവലപ്മെൻറ് കമീഷണ൪ പി.സുരേന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു.
കുട്ടികളുടെ പ്രധാനമന്ത്രി പത്തനംതിട്ട സെൻറ് മേരീസ് ഹൈസ്ക്കൂൾ വിദ്യാ൪ഥി ജിസ്മോൻ കെ.സജിയും കുട്ടികളുടെ സ്പീക്ക൪ കൊടുമൺ എസ്.സി.വി.എൽ.പി.എസിലെ അഭിഷേക് അരവിന്ദും തുറന്ന ജീപ്പിൽ റാലി നയിച്ചു. എൻ.സി.സി കേഡറ്റുകളും സ്കൗട്ട്,ഗൈഡും ജൂനിയ൪ റെഡ്ക്രോസും അടൂ൪ ഹോളി ഏഞ്ചൽസ് സ്കൂൾ ബാൻഡും റാലിയിൽ അണിചേ൪ന്നു.
പൊതുസമ്മേളനം തൈക്കാവ് വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്ക൪ അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ ജീനു ജോസഫ്, സെൻറ് തോമസ് എച്ച്.എസ്.എസിലെ അനന്തകൃഷ്ണൻ, പന്തളം കുരമ്പാല സെൻറ് തോമസ് ഇംഗ്ളീഷ് മീഡിയം ഹൈസ്കൂളിലെ ബെറിൻ ബേബി മോനച്ചൻ, കലഞ്ഞൂ൪ ജി.എച്ച്.എസ്.എസിലെ ആദിത്യൻ ആ൪.നായ൪ എന്നിവ൪ സംസാരിച്ചു. മത്സര വിജയികൾക്ക് നഗരസഭ ചെയ൪മാൻ എ. സുരേഷ്കുമാ൪ ട്രോഫിയും സ൪ട്ടിഫിക്കറ്റും പുസ്തകവും സമ്മാനിച്ചു.
അസി.കലക്ട൪ പി.ബി. നൂഹ് ശിശുദിന സന്ദേശം നൽകി. ഡി.ഇ.ഒ ടി.എസ്. ശ്രീദേവി കുട്ടികൾക്ക് ശിശുദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാലിയിലെ മികച്ച പ്രകടനത്തിന് അ൪ഹരായ പത്തനംതിട്ട അമൃത വിദ്യാലയം, സെൻറ് മേരീസ് ഹൈസ്കൂൾ, ഹോളി ഏഞ്ചൽസ് സ്കൂളുകൾക്ക് ജില്ലാ സ്പോ൪ട്സ് കൗൺസിൽ ആക്ടിങ് പ്രസിഡൻറ് സലിം പി.ചാക്കോ ട്രോഫി നൽകി.
മുൻ എം.എൽ.എ മാലത്തേ് സരളാദേവി, ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻറ് പ്രഫ.ടി.കെ.ജി.നായ൪, ജനറൽ കൺവീന൪ ജി.പൊന്നമ്മ, ട്രഷറ൪ ആ൪. ഭാസ്കരൻ നായ൪, രാജൻ പടിയറ, സി.ആ൪. കൃഷ്ണക്കുറുപ്പ്, കലാനിലയം രാമചന്ദ്രൻ നായ൪ എന്നിവ൪ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.